എന്റെ സങ്കല്പത്തിലെ വായനക്കാരനെക്കുറിച്ച് ഒരു കവിത ഒരിക്കൽ മനസ്സിൽ രൂപംകൊണ്ടു.
"നിന്നെ ഞാനോർക്കുന്നു- നീ
പാതിരാത്തീവണ്ടിയിൽ
എന്റെയീരടി മൂളി
ഉറങ്ങാതിരിപ്പുണ്ടാം."
എന്നായിരുന്നു അവസാനവരി.
തൃപ്തി തോന്നിയില്ല. 'മൂളി' എന്ന വാക്കിന് ശക്തി പോര.
പകരം മറ്റൊരു വാക്ക് കിട്ടിയില്ല.
ആ കവിത മനസ്സിൽനിന്ന് കുടഞ്ഞുകളയാൻ
പരമാവധി ശ്രമിച്ചു.
കഴിഞ്ഞില്ല.
എത്ര ആലോചിച്ചിട്ടും ഉചിതമായ വാക്കു കിട്ടുന്നില്ല. ആ കവിത മറന്നുകളയാനുമാകുന്നില്ല.
ഊണിലും ഉറക്കത്തിലും അതുതന്നെയായി ചിന്ത.
ആ വാക്കു കിട്ടുന്നില്ല.
മറ്റൊരുകാര്യവും ചിന്തിക്കാനുമാവുന്നില്ല.
ദിനചര്യകൾ തെറ്റി.
ഓഫീസിൽ പോകാതെ വിജനതകളിൽ അലഞ്ഞുതിരിഞ്ഞു. ചുമ്മാ തീവണ്ടിയിൽ കയറി