Home / Posts Tagged "Balachandran Chullikkadu"

എന്റെ സങ്കല്പത്തിലെ വായനക്കാരനെക്കുറിച്ച് ഒരു കവിത ഒരിക്കൽ മനസ്സിൽ രൂപംകൊണ്ടു. "നിന്നെ ഞാനോർക്കുന്നു- നീ പാതിരാത്തീവണ്ടിയിൽ എന്റെയീരടി മൂളി ഉറങ്ങാതിരിപ്പുണ്ടാം." എന്നായിരുന്നു അവസാനവരി. തൃപ്തി തോന്നിയില്ല. 'മൂളി' എന്ന വാക്കിന് ശക്തി പോര. പകരം മറ്റൊരു വാക്ക് കിട്ടിയില്ല. ആ കവിത മനസ്സിൽനിന്ന് കുടഞ്ഞുകളയാൻ പരമാവധി ശ്രമിച്ചു. കഴിഞ്ഞില്ല. എത്ര ആലോചിച്ചിട്ടും ഉചിതമായ വാക്കു കിട്ടുന്നില്ല. ആ കവിത മറന്നുകളയാനുമാകുന്നില്ല. ഊണിലും ഉറക്കത്തിലും അതുതന്നെയായി ചിന്ത. ആ വാക്കു കിട്ടുന്നില്ല. മറ്റൊരുകാര്യവും ചിന്തിക്കാനുമാവുന്നില്ല. ദിനചര്യകൾ തെറ്റി. ഓഫീസിൽ പോകാതെ വിജനതകളിൽ അലഞ്ഞുതിരിഞ്ഞു. ചുമ്മാ തീവണ്ടിയിൽ കയറി

READ MORE