Home / Posts Tagged "Story"

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുന്നതിനനുസരിച്ച് ഏതൊരു ശരാശരി മനുഷ്യന്റെയും എക്കാലത്തെയും വലിയ ആധി, കൈയ്യിൽ ഭദ്രമായിട്ടുള്ള ജോലിയെ കുറിച്ചായിരിക്കും. കാരണം, അതെപ്പോഴാണ് എങ്ങനെയാണ് നഷ്ടപ്പെട്ടു പോവുകയെന്ന് ദൈവത്തിന് പോലും പറയാൻ പറ്റില്ല. ഞാനിപ്പോൾ അത്തരമൊരു സാഹചര്യം മുന്നിൽ കണ്ട്, കമ്പനി മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ട് കോൺഫറൻസ് ഹാളിൽ വിയർത്തുകുളിച്ച് ഇരിക്കുകയാണ്. ഞങ്ങളുടെ കമ്പനിമീറ്റിങ്ങിനെ കുറിച്ച് പറയുകയാണെങ്കിൽ, അതൊരു പ്രത്യേക തരം മീറ്റിങ്ങാണ്. ഏത് ഡിപ്പാർട്ടുമെന്റിന്റെ മീറ്റിങ്ങാണോ വിളിച്ചിരിക്കുന്നത്, അവരെല്ലാം

READ MORE

കുപ്പികളുമായി കേണലിന്റെ ബംഗ്ലാവിലെ പടികളിറങ്ങി വന്ന സ്ത്രീ, അത് വാങ്ങിക്കാൻ ഒരുങ്ങിയ സെക്രട്ടറിയെ മറികടന്ന് ഗേറ്റിനരികിൽ മാറിനിന്ന എന്നെ, അത്രയും അറിയുന്ന ഒരാളോടെന്ന കണക്കെ കൈപിടിച്ചു കുലുക്കി. ചിരിച്ചു.കെട്ടിപ്പിടിക്കുന്നത് പോലെ അവരുടെ നെഞ്ചിലേക്ക് വലിച്ചുചേർത്തു. എന്നിട്ട് ഒന്നും മിണ്ടാതെ തിരികെ നടന്നു. കുപ്പികളേല്പിച്ച്, സെക്രട്ടറിയുമായി അവർ സംസാരിച്ചു. അയാൾ പറഞ്ഞുകൊടുക്കുന്ന നമ്പർ ആ സ്ത്രീ ഫോണിലേക്ക് സേവ് ചെയ്തു. നീട്ടിപ്പിടിച്ചിരുന്ന തുകപോലും വാങ്ങിക്കാതെ, എന്നോട്

READ MORE

എമ്പുരാൻ സിനിമ ഇറങ്ങി അതിനെക്കുറിച്ചുള്ള ബഹളം നടക്കുന്നതിനിടയിൽ ഒരു ദിവസമാണ് ഞങ്ങളിൽച്ചിലർ ഒന്നിച്ചിരുന്നത്. ഗൗരവമായ ആലോചനകൾക്കുവേണ്ടി ഒരു പ്ലാറ്റ്ഫോം തുടങ്ങുന്ന കാര്യം കുറേക്കാലമായി എല്ലാവരുടെയും മനസ്സിലുണ്ട്. ഓൺലൈനോ ഓഫ് ലൈനോ എന്തായാലും. പല സമയങ്ങളിലായി ഇതിനായി കൂടിയാലോചനകൾ നടത്തിവരികയാണ്. പക്ഷേ ഓരോ കൂടിയിരിപ്പിനും ഇടയിൽ കാര്യങ്ങളും സാഹചര്യങ്ങളും മാറിയിട്ടുണ്ടാകും. കഴിഞ്ഞതവണ പ്ലാൻ ചെയ്ത സംഗതികളൊന്നും പോര എന്നുവരും. പിന്നെയും പലവഴിക്ക് ചിന്തകൾ പോകും. ഉദാഹരണത്തിന്

READ MORE

പൊടിമീശ വന്നത് കരിയിലകൾ തൂത്തു കളയുന്ന വേലക്കാരി ചേച്ചിയെ കാണിച്ച് ഇംപ്രസ് ചെയ്യിക്കാൻ പുറത്തു നിന്ന് ഇല്ലാത്ത മീശ വെട്ടിയൊതുക്കുകയായിരുന്നു ഹരി. അന്നേരമാണ് പപ്പയുടെ സിജെ ഏഴ് 1980 മോഡൽ ജീപ്പ് ഗേറ്റ് കടന്ന് കയറ്റം കയറി വന്നത്. അത് ഓടി കാർപോർച്ചിലേയ്ക്ക് വളഞ്ഞു നിന്നു. നിൽക്കുകയല്ല. പോർച്ചിലെ വലിയ തൂണിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ആഘാതത്തിൽ പപ്പയുടെ തല സ്റ്റയിറങ്ങിലേയ്ക്ക് കൂപ്പുകുത്തി. ടാ…:

READ MORE
POST TAGS:

"സിതാര'യില്‍ തെക്കോട്ടുകത്തുന്ന ഒറ്റത്തിരി വിളക്ക് കയറിച്ചെന്നപ്പോള്‍ത്തന്നെ കാണാമായിരുന്നു. അണഞ്ഞുപോവാതിരിക്കാന്‍, എണ്ണയില്‍ മുങ്ങിത്താഴ്ന്ന് തീ കെട്ടുപോവാതിക്കാന്‍, വാഴക്കണകൊണ്ട് സംരക്ഷണമൊരുക്കിയിട്ടുണ്ട്. "കാറ്റത്ത് ഒരു തിരി അണഞ്ഞുപോവുന്നതുപോലെ മരിച്ചുപോവാനാണ് എനിക്കിഷ്ടം' എന്നെഴുതിയ എം.ടിയുടെ ശേഷത്തിരിയാണ് ആ കത്തുന്നത്. അകത്തേക്കു കയറിച്ചെന്നാല്‍ നേരെ വലത്തുഭാഗത്ത് കാലങ്ങളായി സ്ഥാനവ്യതിയാനം സംഭവിക്കാത്ത ആ വലിയ ഇരിപ്പിടം. അത് ശൂന്യമാണ്. പതിനാലാം വയസ്സില്‍ മലയാളസാഹിത്യത്തില്‍ സ്വന്തമായൊരു കസേരയിട്ട് ഏഴരപ്പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന എം.ടി എന്ന വലിയ

READ MORE