പ്രീമിയർ ലീഗിലെ ചുവപ്പു രാശി; ലിവർപൂൾ എഫ്സിയും ഇടത് രാഷ്ട്രീയത്തിന്റെ ഫുട്ബോൾ ഗാഥയും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോരാട്ടങ്ങൾ അരങ്ങുതകർക്കുകയാണ്. ഇത്തവണ ലീഗിൽ ലിവർപൂൾ ചാമ്പ്യൻമാരാകുമോ എന്നാണ് ലോകമാകെയുള്ള ആരാധകർ ഉറ്റുനോക്കുന്നത്. നിലവിൽ അവർ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ആഴ്‌സനലും നോട്ടിംഗ്ഹാം ഫോറസ്റ്റും ചെൽസിയും ആ ക്രമത്തിൽത്തന്നെ തൊട്ടുപിറകെയുണ്ട്. 2019ൽ ലീഗിൽ ചാമ്പ്യൻമാരായ ശേഷം കഴിഞ്ഞ അഞ്ച് വർഷമായി കിരീടത്തിൽ തൊടാൻ ലിവർപൂളിന്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോരാട്ടങ്ങൾ അരങ്ങുതകർക്കുകയാണ്. ഇത്തവണ ലീഗിൽ ലിവർപൂൾ ചാമ്പ്യൻമാരാകുമോ എന്നാണ് ലോകമാകെയുള്ള ആരാധകർ ഉറ്റുനോക്കുന്നത്. നിലവിൽ അവർ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ആഴ്‌സനലും നോട്ടിംഗ്ഹാം ഫോറസ്റ്റും ചെൽസിയും ആ ക്രമത്തിൽത്തന്നെ തൊട്ടുപിറകെയുണ്ട്. 2019ൽ ലീഗിൽ ചാമ്പ്യൻമാരായ ശേഷം കഴിഞ്ഞ അഞ്ച് വർഷമായി കിരീടത്തിൽ തൊടാൻ ലിവർപൂളിന് കഴിഞ്ഞിട്ടില്ല. 2021-22 സീസണിൽ രണ്ടാമതെത്തിയെങ്കിലും കിരീടപ്പോരിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു ലിവർപൂൾ. എന്നാൽ ഇത്തവണ കാര്യങ്ങൾ അങ്ങനെയല്ല എന്നുതന്നെയാണ് ലിവർപൂൾ ആരാധകർ കരുതുന്നത്. തങ്ങളുടെ ടീം ചാമ്പ്യൻമാരാകാൻ സാധ്യതകളേറെയാണെന്ന് അവർ കരുതുന്നു. ടീം ലിവർപൂൾ ആകുമ്പോൾ ലോകമെമ്പാടുമുള്ള ആരാധക പിന്തുണയ്ക്ക് ശക്തി കൂടും. കാരണം ലിവർപൂൾ എന്ന ക്ലബിന്റെ ചരിത്രം അങ്ങനെയാണ്. അതിന് ഇടതുപക്ഷ, സോഷ്യലിസ്റ്റ് രാഷ്ട്രീയവുമായി ഇഴചേർന്നുകിടക്കുന്ന ഒരു ചരിത്രമുണ്ട്. അതുകൊണ്ടുതന്നെയാണ് ലോകമെങ്ങുമുള്ള ഇടതുപക്ഷ രാഷ്ട്രീയത്തെ അനുകൂലിക്കുന്നവർക്ക് ലിവർപൂളിന്റെ ഏത് മുന്നേറ്റത്തിലും ചെറുതല്ലാത്ത സന്തോഷമുണ്ടാകുന്നതും. ഭൂമിയിലെത്തന്നെ ഏറ്റവും വലിയ മുതലാളിത്ത ലീഗായാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണക്കാക്കപ്പെടുന്നത്. അങ്ങനെയുള്ള ഒരു ലീഗിൽ ലിവർപൂളിന് എങ്ങനെയാണ് ഇടതോരം ചേർന്ന് നിൽക്കാനാകുന്നത്? പ്രത്യേകിച്ചും ലീഗിലെ ഭൂരിപക്ഷം ടീമുകളും തീർത്തും അരാഷ്ട്രീയമായി നിലകൊള്ളുമ്പോൾ. ഇരുപതാം നൂറ്റാണ്ട് മുതൽ ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നാണ് ലിവർപൂൾ. അതുകൊണ്ടുതന്നെ ലിവർപൂൾ എഫ്.സി എന്നും ലേബർ പാർട്ടിയോട് കൂറുപുലർത്തി. ‘പാവപ്പെട്ടവരെ തകർക്കുന്നതിനേക്കാൾ ഭേദം നിയമങ്ങളെ തകർക്കുന്നതാണ്’ എന്ന ലേബർ പാർട്ടിയുടെ മുദ്രാവാക്യമാണ് ലിവർപൂൾ എഫ്.സി പിന്തുടർന്നത്.
ലിവർപൂൾ നഗരത്തെ സാധാരണ ഒരു വലതുപക്ഷ ഇംഗ്ലീഷ് നഗമുണ്ടാകുന്നതും. ഭൂമിയിലെത്തന്നെ ഏറ്റവും വലിയ മുതലാളിത്ത ലീഗായാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണക്കാക്കപ്പെടുന്നത്. അങ്ങനെയുള്ള ഒരു ലീഗിൽ ലിവർപൂളിന് എങ്ങനെയാണ് ഇടതോരം ചേർന്ന് നിൽക്കാനാകുന്നത്? പ്രത്യേകിച്ചും ലീഗിലെ ഭൂരിപക്ഷം ടീമുകളും തീർത്തും അരാഷ്ട്രീയമായി നിലകൊള്ളുമ്പോൾ. ഇരുപതാം നൂറ്റാണ്ട് മുതൽ ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നാണ് ലിവർപൂൾ. അതുകൊണ്ടുതന്നെ ലിവർപൂൾ എഫ്.സി എന്നും ലേബർ പാർട്ടിയോട് കൂറുപുലർത്തി. ‘പാവപ്പെട്ടവരെ തകർക്കുന്നതിനേക്കാൾ ഭേദം നിയമങ്ങളെ തകർക്കുന്നതാണ്’ എന്ന ലേബർ പാർട്ടിയുടെ മുദ്രാവാക്യമാണ് ലിവർപൂൾ എഫ്.സി പിന്തുടർന്നത്. ലിവർപൂൾ നഗരത്തെ സാധാരണ ഒരു വലതുപക്ഷ ഇംഗ്ലീഷ് നഗരമായോ എന്തിന് ഒരു യൂറോപ്യൻ നഗരമായോ പോലും ലോകം കാണുന്നില്ല. അത്ര ശക്തമാണ് ലിവർപൂളിൽ സോഷ്യലിസത്തിന്റെ വേരോട്ടം. 1990കളിൽ കപ്പൽ തൊഴിലാളികളുടെ സമരമുണ്ടായപ്പോൾ അക്കാലത്തെ ലിവർപൂളിന്റെ താരവും പിന്നീട് ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി കളിക്കുകയും ചെയ്തിട്ടുള്ള റോബി ഫൗളർ സമരത്തെ പിന്തുണയ്ക്കുന്ന മുദ്രാവാക്യം ലേഖനം ചെയ്തിട്ടുള്ള ടീഷർട്ടും ധരിച്ച് പൊതുമധ്യത്തിലെത്തിയത് ലിവർപൂൾ എഫ്.സിയുടെ ഇടത് ആഭിമുഖ്യത്തിന്റെ ഉദാഹരണങ്ങളിലൊന്നായി പലരും ചൂണ്ടിക്കാട്ടാറുണ്ട്. ‘ദി റെഡ്‌സ്’ എന്ന് പേരിൽ വിഖ്യാതമായ ലിവർപൂൾ എഫ്.സി ലിവർപൂൾ നഗരത്തിലെ ഭൂരിഭാഗം വരുന്ന തൊഴിലാളികളുടെയും പിന്തുണയുള്ള ക്ലബാണ്. അതുകൊണ്ടുതന്നെ തൊഴിലാളി വർഗത്തെയും അന്താരാഷ്ട്ര സോഷ്യലിസത്തെയും ശക്തമായി പിന്തുണക്കുന്ന നിലപാടാണ് എക്കാലവും അവർ കൈക്കൊണ്ടിട്ടുള്ളത്. എന്നാൽ ഇംഗ്ലീഷ് ഫുട്‌ബോളിലെ ആധുനിക യുഗം പരമ്പരാഗത സോഷ്യലിസ്റ്റ് സങ്കല്പങ്ങളിൽ നിന്ന് ഏറെ മാറിപ്പോയെങ്കിലും ലിവർപൂൾ ഇന്നും ശക്തമായ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളാലും നിർഭയ പൊതുപ്രവർത്തകരാലും നിറഞ്ഞുനിൽക്കുന്ന നഗരമാണ്.
1892-ലാണ് ലിവർപൂൾ ഫുട്‌ബോൾ ക്ലബ് സ്ഥാപിക്കപ്പെടുന്നത്. അന്ന് എവർട്ടൺ ഫുട്‌ബോൾ ക്ലബിന്റെ പ്രസിഡന്റായിരുന്ന ജോൺ ഹൗൾഡിംഗ് ആയിരുന്നു ലിവർപൂൾ എഫ്.സിയുടെ സ്ഥാപകൻ. എവർട്ടൺ ഫുട്‌ബോൾ കമ്മിറ്റിയുമായി ഹൗൾഡിംഗിനുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു ലിവർപൂൾ എഫ്.സിയുടെ ജനനം. 1878ൽ ലിവർപൂളിൽ സ്ഥാപിതമായ എവർട്ടൺ ഫുട്‌ബോൾ ക്ലബ് 1884ൽ ജോൺ ഹൗൾഡിംഗിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആൻഫീൽഡ് സ്റ്റേഡിയം തങ്ങളുടെ ഹോം ഗ്രൗണ്ടാക്കുന്നു. എവർട്ടൺ അതിവേഗം മികച്ച ക്ലബുകളിലൊന്നായി മാറി. സാമ്പത്തികമായും മറ്റും ഹൗൾഡിംഗിന്റെ ശക്തമായ പിന്തുണയിലാണ് എവർട്ടൺ മുന്നോട്ടുപോയിരുന്നത്. ഇതിനിടയിൽ ഹൗൾഡിംഗ് ക്ലബിന്റെ പ്രസിഡന്റുമായി. തുടർന്ന് ആൻഫീൽഡ് സ്റ്റേഡിയം അന്ന് ബ്രിട്ടനിലെ തന്നെ ഏറ്റവും മികച്ച സ്‌റ്റേഡിയങ്ങളിലൊന്നായി ഹൗൾഡിംഗ് വികസിപ്പിച്ചു. എന്നാൽ 1890-ഓടെ ഹൗൾഡിംഗും എവർട്ടൺ ബോർഡുമായി തർക്കങ്ങൾ ഉടലെടുത്തു. തന്റെ ഉടമസ്ഥതയിലുള്ള ആൻഫീൽഡ് സ്റ്റേഡിയത്തിന്റെ വാടക വർദ്ധിപ്പിക്കണമെന്ന ഹൗൾഡിംഗിന്റെ ആവശ്യം എവർട്ടൺ ബോർഡ് തള്ളി. ക്ലബിന്റെ നിയന്ത്രണത്തെച്ചൊല്ലിയും തർക്കമുണ്ടായി. തർക്കങ്ങൾ തീർക്കാൻ പലതരത്തിലുള്ള മധ്യസ്ഥതകളും നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. 1892ൽ തർക്കം അതിന്റെ മൂർദ്ധന്യത്തിലെത്തുകയും എവർട്ടൺ ആൻഫീൽഡ് വിട്ട് ഗുഡിസൺ പാർക്കിലേയ്ക്ക് മാറാൻ തീരുമാനിക്കുകയും ചെയ്യുന്നു. ഇതോടെ ആൻഫീൽഡ് സ്റ്റേഡിയം വെറുതെ കിടക്കുമെന്നായപ്പോൾ ജോൺ ഹൗൾഡിംഗ് ഒരു തീരുമാനമെടുത്തു. സ്വന്തമായൊരു ഫുട്‌ബോൾ ക്ലബ് രൂപീകരിക്കുക. ക്ലബിന് എവർട്ടൺ അത്‌ലറ്റിക് എന്ന പേര് നൽകാനാണ് ഹൗൾഡിംഗ് ആഗ്രഹിച്ചതെങ്കിലും ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ അതിന് അനുവദിച്ചില്ല. തുടർന്നാണ് പേര് ലിവർപൂൾ ഫുട്‌ബോൾ ക്ലബ് എന്നിടാൻ തീരുമാനിച്ചത്. ലിവർപൂൾ എഫ്.സി അതിവേഗം വളരുകയും രാജ്യത്തെത്തന്നെ ഏറ്റവും പ്രശസ്തമായ ക്ലബുകളിലൊന്നായി മാറുകയും ചെയ്തു.
1922ലും 23ലും തുടർച്ചയായി രണ്ട് ലീഗ് കിരീടം നേടിയെങ്കിലും സ്ഥിരതയുള്ള പ്രകടനം കാഴ്ചവെയ്ക്കുന്നതിൽ ലിവർപൂൾ പരാജയപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1947ൽ തങ്ങളുടെ നാലാം ലീഗ് കിരീടം ലിവർപൂൾ നേടിയതിന് ശേഷം ക്ലബിന്റെ പ്രകടനം ശരാശരിയിലൊതുങ്ങി. ഒടുക്കം 1954ൽ ക്ലബ് രണ്ടാം ഡിവിഷനിലേയ്ക്ക് തരംതാഴ്ത്തപ്പെട്ടു. തുടർന്ന് 1959ൽ സ്‌കോട്‌ലന്റുകാരനായ ബിൽ ഷാൻക്‌ലി ക്ലബിന്റെ പരിശീലകനായെത്തുന്നു. ഷാൻക്‌ലി വിപ്ലവകരമായ മാറ്റങ്ങളാണ് ക്ലബിൽ കൊണ്ടുവന്നത്. ഷാൻക്‌ലിയുടെ പരിശീലന രീതി, കളിക്കാരെ തിരഞ്ഞെടുക്കൽ, ആരാധകരുമായുള്ള ഇടപെടൽ എല്ലാം വിപ്ലവകരമായിരുന്നതുകൊണ്ടുതന്നെ വിവാദവുമായി. പരിശീലകസ്ഥാനത്ത് വന്ന ഉടൻ 24 കളിക്കാരെയാണ് ഷാൻക്‌ലി പറഞ്ഞുവിട്ടത്. ക്ലബിന്റെ സ്റ്റോറേജ് റൂമിനെ അയാൾ പിന്നീട് വിഖ്യാതമായ ‘ബൂട്ട് റൂം’ ആക്കി മാറ്റി. ഇവിടെയാണ് പരിശീലകരുടെ രഹസ്യ യോഗങ്ങൾ ചേർന്നത്. ‘യൂ വിൽ നെവർ വാക്ക് എലോൺ‘ എന്ന വിഖ്യാതമായ ഗാനം ലിവർപൂൾ എഫ്.സിയുടെ ഔദ്യോഗിക ഗാനമാക്കി മാറ്റിയതും കളിക്കാരുടെ ജേഴ്‌സി പൂർണമായും ചുവപ്പാക്കി മാറ്റിയതും ഷാൻക്‌ലി ആയിരുന്നു. അതുവരെ ചുവന്ന ഷർട്ടും വെളുത്ത ഷോർട്‌സുമായിരുന്നു കളിക്കാരുടെ വസ്ത്രം. അടിമുടി പ്രൊഫഷണൽ രീതികൾ അവലംബിച്ച ഷാൻക്‌ലി ലിവർപൂൾ എഫ്.സിയെ മാറ്റിമറിച്ചു. സത്യസന്ധനും പരുക്കനുമായിരുന്നു അയാൾ. വരുംവരായ്കൾ നോക്കാതെ തന്റെ മനസിലുള്ളത് ഷാൻക്‌ലി വെട്ടിത്തുറന്നുപറഞ്ഞു. ക്ലബിന്റെ ആരാധകർ എഴുതുന്ന കത്തുകൾക്ക് അയാൾ മറുപടി എഴുതി. അവരോട് സംസാരിച്ചു. ക്ലബിന്റെ മുൻ പരിശീലകർക്കൊന്നുമില്ലാത്ത രീതികളായിരുന്നു ഇത്. തന്റെ പ്രവർത്തന രീതിയെക്കുറിച്ച് ഷാൻക്‌ലി പറഞ്ഞത് ഇതാണ് – ‘ഞാൻ വിശ്വസിക്കുന്ന സോഷ്യലിസം എന്ന് പറയുന്നത് രാഷ്ട്രീയമല്ല. മറിച്ച് അതൊരു ജീവിതരീതിയാണ്. അത് മനുഷ്യത്വമാണ്. ജീവിക്കാനുള്ള ഒരേയൊരു വഴി, ശരിയായ അർത്ഥത്തിൽ വിജയിക്കാനുള്ള ഒരേയൊരു വഴി കൂട്ടായ പരിശ്രമമാണ്. എല്ലാവരും മറ്റുള്ളവർക്ക് കൂടി വേണ്ടി പ്രവർത്തിക്കുക, എല്ലാവരും പരസ്പരം സഹായിക്കുക, അതുവഴി ലഭിക്കുന്ന ഫലങ്ങൾ എല്ലാവരും പങ്കിടുക. അങ്ങനെയാണ് ഞാൻ ജീവിതത്തെയും ഫുട്‌ബോളിനെയും കാണുന്നത്’.
ഷാൻക്‌ലിയുടെ കീഴിൽ ലിവർപൂൾ അതിവേഗം വിജയങ്ങളിലേയ്ക്ക് തിരിച്ചെത്തി. സെക്കന്റ് ഡിവിഷനിലായിരുന്ന ലിവർപൂൾ 1962ൽ ഫസ്റ്റ് ഡിവിഷനിലേയ്ക്ക് തിരിച്ചെത്തി. ബിൽ ഷാൻക്‌ലിയുടെ കീഴിൽ പത്ത് ട്രോഫികളാണ് ലിവർപൂൾ എഫ്.സി ജയിച്ചത്. 1966ലും 1973ലും ലീഗ് കിരീടങ്ങൾ നേടിയ ലിവർപൂൾ 1965ലും 1974ലും എഫ്.എ കപ്പും നേടി. 1973ൽ ചരിത്രത്തിലാദ്യമായി ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടി. 1974ലെ എഫ്.എ കപ്പ് ജയത്തിനുശേഷം പരിശീലകസ്ഥാനത്തുനിന്ന് ഷാൻക്‌ലി മാറുമ്പോൾ ലിവർപൂൾ ലോകത്തെത്തന്നെ മുൻനിര ക്ലബുകളിലൊന്നായി മാറിയിരുന്നു. ഷാൻക്‌ലിക്കുശേഷം അദ്ദേഹത്തിന്റെ അസിസിറ്റന്റായിരുന്ന ബോബ് പൈസ്‌ലേ ലിവർപൂളിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തു. ഷാൻക്‌ലി നേടിത്തന്ന വിജയങ്ങൾ തുടരുക എന്ന ദൗത്യം പൈസ്‌ലേ ഭംഗിയായി നിറവേറ്റി. പൈസ്‌ലേയുടെ കീഴിൽ ആറ് ലീഗ് കിരീടങ്ങളും മൂന്ന് ലീഗ് കപ്പുകളും ക്ലബ് നേടി. 1976നും 1981നുമിടയിൽ ഒരു യുവേഫ കപ്പും മൂന്ന് യൂറോപ്യൻ കപ്പുകളും നേടിയ ലിവർപൂൾ യൂറോപ്പ് മുഴുവൻ നിറഞ്ഞുനിന്നു. 1983ൽ പൈസ്‌ലേ മാറിയപ്പോൾ അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന ജോ ഫാഗൻ പരിശീലക സ്ഥാനത്തെത്തുകയും വിജയങ്ങൾ തുടരുകയും ചെയ്തു.
ലിവർപൂൾ എഫ്.സി അതിന്റേ തേരോട്ടം തുടരുന്നതിനിടെ ചില ദുരന്തങ്ങളും അവരെ വേട്ടയാടി. 1985ലെ യൂറോപ്യൻ കപ്പ് ഫൈനലിൽ ലിവർപൂളും യുവന്റസും തമ്മിലാണ് മത്സരം. ബ്രസൽസിലെ ഹെയ്‌സെൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം. മത്സരത്തിനിടെ ആരാധകർ മൂലം സ്റ്റേഡിയത്തിലെ ഒരു ചുമർ തകരുകയും 39 ആരാധകർ മരിക്കുകയും ചെയ്തു. ഇതിൽ ഏറിയ പങ്കും യുവന്റസ് ആരാധകരായിരുന്നു. സംഭവത്തിന് കാരണം ലിവർപൂൾ ആരാധകരാണെന്നു കാണിച്ച് ആറ് വർഷത്തേയ്ക്ക് ലിവർപൂളിനെയും അഞ്ച് വർഷത്തേയ്ക്ക് മറ്റ് ഇംഗ്ലീഷ് ക്ലബുകളെയും യൂറോപ്പിലെ എല്ലാ ഫുട്‌ബോൾ ടൂർണമെന്റുകളിൽ നിന്നും വിലക്കി. യൂറോപ്യൻ മത്സരങ്ങളിൽ നിന്ന് വിലക്കിയതോടെ ഇംഗ്ലീഷ് ലീഗുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ലിവർപൂൾ 1985ലെ എഫ്.എ കപ്പും 1986ലും 88ലും ലീഗ് കിരീടവും നേടിയിരിക്കെയാണ് മറ്റൊരു ദുരന്തം. 1989ൽ ഷെഫീൽഡിലെ ഹിൽസ്ബറോ സ്റ്റേഡിയത്തിലെ അതിർത്തി ഭേദിക്കുന്ന തിക്കിലും തിരക്കിലും പെട്ട് 97 ലിവർപൂൾ ആരാധകർ മരിച്ചു. എഫ്.എ കപ്പ് സെമിഫൈനലിൽ ലിവർപൂൾ-നോട്ടിംഗ്ഹാം ഫോറസ്റ്റ് മത്സരം ആരംഭിച്ച് ആറ് മിനിറ്റ് കഴിഞ്ഞതുമായിരുന്നു ഈ ദുരന്തം സംഭവിച്ചത്. ഇംഗ്ലീഷ് ഫുട്‌ബോളിലെ ഏറ്റവും വലിയ സ്‌റ്റേഡിയം ദുരന്തമായാണ് ഹിൽസ്ബറോ സംഭവം അറിയപ്പെടുന്നത്. 1990ൽ തങ്ങളുടെ ഒമ്പതാമത്തെ ലീഗ് കിരീടം നേടിയ ശേഷം ലിവർപൂളിന്റെ താഴോട്ടിറക്കം തുടങ്ങി. ഒന്നര പതീറ്റാണ്ടിന് ശേഷം 2005ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ ലിവർപൂൾ അവിശ്വസനീയമാംവിധം എ.സി മിലാനെ തോല്പിച്ച് ചാമ്പ്യൻമാരായി. തുർക്കിയിലെ ഇസ്താംബുളിൽ വെച്ച് നടന്ന ഫൈനലിൽ ഇടവേള വരെ 3-0ന് പിന്നിലായിരുന്ന ലിവർപൂൾ പിന്നീട് തിരിച്ചുവരികയും പെനാൽറ്റി ഷൂട്ടൗട്ടിൽ ചാമ്പ്യൻമാരാവുകയുമായിരുന്നു. ഫുട്‌ബോളിന്റെ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും വലിയ തിരിച്ചുവരവുകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ‘മിറാക്കിൾ ഓഫ് ഇസ്താംബുൾ‘ എന്നാണ് ലിവർപൂളിന്റെ വിജയം വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ അടുത്ത ഒരു ദശകം മറ്റ് ക്ലബുകൾക്ക് പിന്നിലായ ലിവർപൂൾ 2018-19ലെ ചാമ്പ്യൻസ് ലീഗ് കരീടം നേടി വൻതിരിച്ചുവരവ് നടത്തി. ഇതിന്റെ തുടർച്ചയായി 2019-2020ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലിവർപൂൾ കിരീടം നേടി. യൂർഗൻ ക്ലോപ്പ് ആയിരുന്നു ടീമിന്റെ പരിശീലകൻ. മൂന്ന് പതീറ്റാണ്ടിന് ശേഷമായിരുന്നു ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം നേടുന്നത്.
യൂർഗൻ ക്ളോപ്പ് തന്റെ ഇടത് ചായ് വിന് പെരുകേട്ടയാളാണ്. ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തിലാണ് താൻ വിശ്വസിക്കുന്നതെന്നും നികുതിയിളവ് നൽകാം എന്ന വാഗ്‌ദാനത്തിന്റെ പുറത്ത് വലതുപക്ഷത്തിന് താനൊരിക്കലും വോട്ട് ചെയ്യില്ലെന്നും ക്ളോപ്പ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഞാനൊരിക്കലും വലതുപക്ഷത്തിന് വോട്ട് ചെയ്യില്ല. ഞാൻ നന്നായി ജീവിക്കുന്നുണ്ടെങ്കിൽ മറ്റ് എല്ലാവരും അതുപോലെത്തന്നെ ജീവിക്കണം എന്നതാണ് എന്റെ രാഷ്ട്രീയ നിലപാടെന്നും ക്ളോപ്പ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. കളിയിൽ എപ്പോഴും ജയിക്കുക എന്നതായിരുന്നില്ല ക്ളോപ്പിന്റെ ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ ജയിക്കുകയും അതുവഴി സാമൂഹികവും കായികവുമായ, ലിവർപൂൾ എന്ന പ്രദേശത്തിന് ചേരും വിധമുള്ള ഒരു കളി സംസ്കാരം രൂപപ്പെടുത്തിയെടുക്കാനുമാണ് അയാൾ ശ്രമിച്ചത്. അതുകൊണ്ടുതന്നെ ക്ളോപ്പ് പരിശീലിപ്പിച്ച ടീം ലിവർപൂൾ എഫ്.സിയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നായിരുന്നു. ‘ലിവർപൂളിനെ മികച്ച ടീം ആക്കിമാറ്റിയ ബിൽ ഷാൻക് ലി ഒറ്റ്ക്കായിരുന്നില്ല അത് ചെയ്തത്. മറിച്ച് ലിവർപൂൾ എന്ന നഗരം, അവിടുത്തെ ആളുകൾ എല്ലാം അതിൽ പങ്കാളികളായിരുന്നു. ലോകത്തെ എല്ലാ നഗരങ്ങളിലും നിങ്ങൾക്കത് ചെയ്യാനാകില്ല. ലിവർപൂൾ പോലൊരു നഗരത്തിലെ നിങ്ങൾക്കത് ചെയ്യാനാകൂ. കൂട്ടായ്മയുടെ, ഒരുമിച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്ന, രാഷ്ട്രീയമായി ചിന്തിക്കുന്ന മനുഷ്യരുടെ ഇടയിൽ മാത്രമേ അത് ചെയ്യാനാകൂ’ – യൂർഗൻ ക്ളോപ്പ് പറയുന്നു.
ലോകത്തെ അതിസമ്പന്നൻമാരിൽ ഒന്നാമനായ ഇലോൺ മസ്‌ക് ലിവർപൂളിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നു എന്ന് വാർത്തകൾ വന്നിട്ട് അധികം ദിവസമായില്ല. 44,645 കോടി മുടക്കിയാണ് കോർപ്പറേറ്റ് ഭീമനായ മസ്‌ക് ലിവർപൂളിനെ വാങ്ങാനിരിക്കുന്നതെന്നാണ് വാർത്തകൾ. എന്നാൽ നിലവിലെ ഉടമസ്ഥർ ഇക്കാര്യം നിഷേധിക്കുന്നുണ്ട്. നിലവിൽ അമേരിക്കൻ വൻകിട കമ്പനിയായ ഫെൻവേ സ്‌പോർട്‌സ് ഗ്രൂപ്പാണ് ലിവർപൂളിന്റെ മുഖ്യ ഓഹരി ഉടമകൾ. 2010-ലാണ് ഫെൻവേ ലിവർപൂൾ സ്വന്തമാക്കുന്നത്. വെറെയും സ്‌പോർട്‌സ് ടീമുകളുടെ ഉടമകളാണ് ഫൈൻവേ. ഇലോൺ മസ്‌കിനെപ്പോലൊരു അതിസമ്പന്നൻ ലിവർപൂളിന്റെ ഉടമസ്ഥതയിലേയ്ക്ക് എത്തുമോ ഇല്ലയോ എന്നതിനുള്ള ഉത്തരം കാലമാണ് തരേണ്ടത്. കാലാകാലമായി ലിവർപൂൾ നിലനിർത്തുന്ന ഇടതുപക്ഷ സ്വത്വം അതുപോലെത്തന്നെ നിലനിൽക്കുമോ എന്നതും കണ്ടുതന്നെ അറിയണം. ആഗോള രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി അനുദിനം വർദ്ധിച്ചുവരുന്ന ഒരുകാലത്ത് ലിവർപൂൾ ഫുട്‌ബോൾ ക്ലബിന്റെ ചുവപ്പിനോടുള്ള അഭിനിവേശം ഇല്ലാതാക്കാൻ മസ്‌കിന് അത്ര പെട്ടെന്നൊന്നും കഴിയുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും ലിവർപൂളിലെ തൊഴിലാളി വർഗവും ബ്രിട്ടനിൽ ഭരണത്തിലിരിക്കുന്ന ലേബർ പാർട്ടിയും ശക്തമായി ലിവർപൂളിന് പിന്നിൽ അണിനിരക്കുമ്പോൾ. ഇതിനിടെ, ഇത്തവണ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും കിരീട പ്രതീക്ഷ വെച്ചുപുലർത്തുന്ന ലിവർപൂൾ എഫ്.സി മറ്റെല്ലാം മറന്ന് തങ്ങളുടെ സുവർണകാലം തിരിച്ചുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ്.
മായോ എന്തിന് ഒരു യൂറോപ്യൻ നഗരമായോ പോലും ലോകം കാണുന്നില്ല. അത്ര ശക്തമാണ് ലിവർപൂളിൽ സോഷ്യലിസത്തിന്റെ വേരോട്ടം. 1990കളിൽ കപ്പൽ തൊഴിലാളികളുടെ സമരമുണ്ടായപ്പോൾ അക്കാലത്തെ ലിവർപൂളിന്റെ താരവും പിന്നീട് ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി കളിക്കുകയും ചെയ്തിട്ടുള്ള റോബി ഫൗളർ സമരത്തെ പിന്തുണയ്ക്കുന്ന മുദ്രാവാക്യം ലേഖനം ചെയ്തിട്ടുള്ള ടീഷർട്ടും ധരിച്ച് പൊതുമധ്യത്തിലെത്തിയത് ലിവർപൂൾ എഫ്.സിയുടെ ഇടത് ആഭിമുഖ്യത്തിന്റെ ഉദാഹരണങ്ങളിലൊന്നായി പലരും ചൂണ്ടിക്കാട്ടാറുണ്ട്. ‘ദി റെഡ്‌സ്’ എന്ന് പേരിൽ വിഖ്യാതമായ ലിവർപൂൾ എഫ്.സി ലിവർപൂൾ നഗരത്തിലെ ഭൂരിഭാഗം വരുന്ന തൊഴിലാളികളുടെയും പിന്തുണയുള്ള ക്ലബാണ്. അതുകൊണ്ടുതന്നെ തൊഴിലാളി വർഗത്തെയും അന്താരാഷ്ട്ര സോഷ്യലിസത്തെയും ശക്തമായി പിന്തുണക്കുന്ന നിലപാടാണ് എക്കാലവും അവർ കൈക്കൊണ്ടിട്ടുള്ളത്. എന്നാൽ ഇംഗ്ലീഷ് ഫുട്‌ബോളിലെ ആധുനിക യുഗം പരമ്പരാഗത സോഷ്യലിസ്റ്റ് സങ്കല്പങ്ങളിൽ നിന്ന് ഏറെ മാറിപ്പോയെങ്കിലും ലിവർപൂൾ ഇന്നും ശക്തമായ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളാലും നിർഭയ പൊതുപ്രവർത്തകരാലും നിറഞ്ഞുനിൽക്കുന്ന നഗരമാണ്.
1892-ലാണ് ലിവർപൂൾ ഫുട്‌ബോൾ ക്ലബ് സ്ഥാപിക്കപ്പെടുന്നത്. അന്ന് എവർട്ടൺ ഫുട്‌ബോൾ ക്ലബിന്റെ പ്രസിഡന്റായിരുന്ന ജോൺ ഹൗൾഡിംഗ് ആയിരുന്നു ലിവർപൂൾ എഫ്.സിയുടെ സ്ഥാപകൻ. എവർട്ടൺ ഫുട്‌ബോൾ കമ്മിറ്റിയുമായി ഹൗൾഡിംഗിനുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു ലിവർപൂൾ എഫ്.സിയുടെ ജനനം. 1878ൽ ലിവർപൂളിൽ സ്ഥാപിതമായ എവർട്ടൺ ഫുട്‌ബോൾ ക്ലബ് 1884ൽ ജോൺ ഹൗൾഡിംഗിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആൻഫീൽഡ് സ്റ്റേഡിയം തങ്ങളുടെ ഹോം ഗ്രൗണ്ടാക്കുന്നു. എവർട്ടൺ അതിവേഗം മികച്ച ക്ലബുകളിലൊന്നായി മാറി. സാമ്പത്തികമായും മറ്റും ഹൗൾഡിംഗിന്റെ ശക്തമായ പിന്തുണയിലാണ് എവർട്ടൺ മുന്നോട്ടുപോയിരുന്നത്. ഇതിനിടയിൽ ഹൗൾഡിംഗ് ക്ലബിന്റെ പ്രസിഡന്റുമായി. തുടർന്ന് ആൻഫീൽഡ് സ്റ്റേഡിയം അന്ന് ബ്രിട്ടനിലെ തന്നെ ഏറ്റവും മികച്ച സ്‌റ്റേഡിയങ്ങളിലൊന്നായി ഹൗൾഡിംഗ് വികസിപ്പിച്ചു. എന്നാൽ 1890-ഓടെ ഹൗൾഡിംഗും എവർട്ടൺ ബോർഡുമായി തർക്കങ്ങൾ ഉടലെടുത്തു. തന്റെ ഉടമസ്ഥതയിലുള്ള ആൻഫീൽഡ് സ്റ്റേഡിയത്തിന്റെ വാടക വർദ്ധിപ്പിക്കണമെന്ന ഹൗൾഡിംഗിന്റെ ആവശ്യം എവർട്ടൺ ബോർഡ് തള്ളി. ക്ലബിന്റെ നിയന്ത്രണത്തെച്ചൊല്ലിയും തർക്കമുണ്ടായി. തർക്കങ്ങൾ തീർക്കാൻ പലതരത്തിലുള്ള മധ്യസ്ഥതകളും നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. 1892ൽ തർക്കം അതിന്റെ മൂർദ്ധന്യത്തിലെത്തുകയും എവർട്ടൺ ആൻഫീൽഡ് വിട്ട് ഗുഡിസൺ പാർക്കിലേയ്ക്ക് മാറാൻ തീരുമാനിക്കുകയും ചെയ്യുന്നു. ഇതോടെ ആൻഫീൽഡ് സ്റ്റേഡിയം വെറുതെ കിടക്കുമെന്നായപ്പോൾ ജോൺ ഹൗൾഡിംഗ് ഒരു തീരുമാനമെടുത്തു. സ്വന്തമായൊരു ഫുട്‌ബോൾ ക്ലബ് രൂപീകരിക്കുക. ക്ലബിന് എവർട്ടൺ അത്‌ലറ്റിക് എന്ന പേര് നൽകാനാണ് ഹൗൾഡിംഗ് ആഗ്രഹിച്ചതെങ്കിലും ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ അതിന് അനുവദിച്ചില്ല. തുടർന്നാണ് പേര് ലിവർപൂൾ ഫുട്‌ബോൾ ക്ലബ് എന്നിടാൻ തീരുമാനിച്ചത്. ലിവർപൂൾ എഫ്.സി അതിവേഗം വളരുകയും രാജ്യത്തെത്തന്നെ ഏറ്റവും പ്രശസ്തമായ ക്ലബുകളിലൊന്നായി മാറുകയും ചെയ്തു. 1922ലും 23ലും തുടർച്ചയായി രണ്ട് ലീഗ് കിരീടം നേടിയെങ്കിലും സ്ഥിരതയുള്ള പ്രകടനം കാഴ്ചവെയ്ക്കുന്നതിൽ ലിവർപൂൾ പരാജയപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1947ൽ തങ്ങളുടെ നാലാം ലീഗ് കിരീടം ലിവർപൂൾ നേടിയതിന് ശേഷം ക്ലബിന്റെ പ്രകടനം ശരാശരിയിലൊതുങ്ങി. ഒടുക്കം 1954ൽ ക്ലബ് രണ്ടാം ഡിവിഷനിലേയ്ക്ക് തരംതാഴ്ത്തപ്പെട്ടു. തുടർന്ന് 1959ൽ സ്‌കോട്‌ലന്റുകാരനായ ബിൽ ഷാൻക്‌ലി ക്ലബിന്റെ പരിശീലകനായെത്തുന്നു. ഷാൻക്‌ലി വിപ്ലവകരമായ മാറ്റങ്ങളാണ് ക്ലബിൽ കൊണ്ടുവന്നത്. ഷാൻക്‌ലിയുടെ പരിശീലന രീതി, കളിക്കാരെ തിരഞ്ഞെടുക്കൽ, ആരാധകരുമായുള്ള ഇടപെടൽ എല്ലാം വിപ്ലവകരമായിരുന്നതുകൊണ്ടുതന്നെ വിവാദവുമായി. പരിശീലകസ്ഥാനത്ത് വന്ന ഉടൻ 24 കളിക്കാരെയാണ് ഷാൻക്‌ലി പറഞ്ഞുവിട്ടത്. ക്ലബിന്റെ സ്റ്റോറേജ് റൂമിനെ അയാൾ പിന്നീട് വിഖ്യാതമായ ‘ബൂട്ട് റൂം’ ആക്കി മാറ്റി. ഇവിടെയാണ് പരിശീലകരുടെ രഹസ്യ യോഗങ്ങൾ ചേർന്നത്. ‘യൂ വിൽ നെവർ വാക്ക് എലോൺ‘ എന്ന വിഖ്യാതമായ ഗാനം ലിവർപൂൾ എഫ്.സിയുടെ ഔദ്യോഗിക ഗാനമാക്കി മാറ്റിയതും കളിക്കാരുടെ ജേഴ്‌സി പൂർണമായും ചുവപ്പാക്കി മാറ്റിയതും ഷാൻക്‌ലി ആയിരുന്നു. അതുവരെ ചുവന്ന ഷർട്ടും വെളുത്ത ഷോർട്‌സുമായിരുന്നു കളിക്കാരുടെ വസ്ത്രം. അടിമുടി പ്രൊഫഷണൽ രീതികൾ അവലംബിച്ച ഷാൻക്‌ലി ലിവർപൂൾ എഫ്.സിയെ മാറ്റിമറിച്ചു. സത്യസന്ധനും പരുക്കനുമായിരുന്നു അയാൾ. വരുംവരായ്കൾ നോക്കാതെ തന്റെ മനസിലുള്ളത് ഷാൻക്‌ലി വെട്ടിത്തുറന്നുപറഞ്ഞു. ക്ലബിന്റെ ആരാധകർ എഴുതുന്ന കത്തുകൾക്ക് അയാൾ മറുപടി എഴുതി. അവരോട് സംസാരിച്ചു. ക്ലബിന്റെ മുൻ പരിശീലകർക്കൊന്നുമില്ലാത്ത രീതികളായിരുന്നു ഇത്. തന്റെ പ്രവർത്തന രീതിയെക്കുറിച്ച് ഷാൻക്‌ലി പറഞ്ഞത് ഇതാണ് – ‘ഞാൻ വിശ്വസിക്കുന്ന സോഷ്യലിസം എന്ന് പറയുന്നത് രാഷ്ട്രീയമല്ല. മറിച്ച് അതൊരു ജീവിതരീതിയാണ്. അത് മനുഷ്യത്വമാണ്. ജീവിക്കാനുള്ള ഒരേയൊരു വഴി, ശരിയായ അർത്ഥത്തിൽ വിജയിക്കാനുള്ള ഒരേയൊരു വഴി കൂട്ടായ പരിശ്രമമാണ്. എല്ലാവരും മറ്റുള്ളവർക്ക് കൂടി വേണ്ടി പ്രവർത്തിക്കുക, എല്ലാവരും പരസ്പരം സഹായിക്കുക, അതുവഴി ലഭിക്കുന്ന ഫലങ്ങൾ എല്ലാവരും പങ്കിടുക. അങ്ങനെയാണ് ഞാൻ ജീവിതത്തെയും ഫുട്‌ബോളിനെയും കാണുന്നത്’.