Home / 2025 (Page 3)

കുറിപ്പ്: വോയേജർ പേടകം നാലു മില്യൺ മൈൽ ഉയരത്തിൽ നിന്നെടുത്ത ചിത്രത്തിൽ ഭൂമി കാണപ്പെടുന്നത് വിളറിയ നീലപ്പൊട്ടായാണ് (കടപ്പാട്: കാൾ സാഗൻ)

READ MORE

“തന്റെ യൗവ്വനകാലമാകെ തൊഴിലാളികളുടെയും കർഷകരുടെയും ഉന്നമനത്തിനായി ഉഴിഞ്ഞുവെക്കുകയാണ് വി എസ് ചെയ്തത്. തുടക്കത്തിൽ ജനകീയ പോരാട്ടങ്ങളുടെ സമരനായകനായിരുന്നുെവങ്കിൽ പിന്നീട് ജനപ്രതിനിധിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അവസാനം ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ജനോന്മുഖവും അടിസ്ഥാന വർഗ്ഗങ്ങൾക്കു വഴിതെളിക്കുന്നതുമായ എത്രയോ നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകി.” – കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, വി എസ് അച്യുതാന്ദനെ അനുസ്മരിക്കുന്നു.

READ MORE

“ഗഹനമായ ചരിത്രപശ്ചാത്തലങ്ങളും സൂക്ഷ്മമായ രാഷ്ട്രീയ നിരീക്ഷണങ്ങളും ശക്തമായ സമരാവശ്യങ്ങളും തുളച്ചുകയറുന്ന വാക്കുകളിൽ പുറത്തേക്കൊഴുകും, വിഎസിന് മാത്രം അവകാശപ്പെട്ട ആ അനുപമമായ ശൈലിയിൽ. എട്ടു പതിറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതം രാകിമിനുക്കിയെടുത്ത വജ്രം സമരഗേറ്റിനു മുന്നിലെ പൊരിവെയിലിൽ വെട്ടിത്തിളങ്ങും” –അനുപമ മോഹൻ എഴുതുന്നു

READ MORE

“അടിസ്ഥാന വർഗ്ഗത്തിന്റെ ഇല്ലായ്മകളും വല്ലായ്മകളും എന്നും മനസ്സിന്റെ നടുത്തളത്തിൽ പ്രതിഷ്ഠിച്ചിരുന്ന വിഎസിന് കൃത്യമായ പക്ഷപാതിത്വം ഉണ്ടായിരുന്നു. അത് വിശന്നു കരയുന്നവരോടായിരുന്നു.അത്കുടിയിറക്കപ്പെടുന്നവരോടായിരുന്നു.അത് അധികാരമില്ലാത്തവരോടായിരുന്നു. അത് മർദ്ദിതരും ചൂഷിതരുമായവരോടായിരുന്നു” –സുജ സൂസൻ ജോർജ് എഴുതുന്നു…

READ MORE

മുഹമ്മദ് റിയാസ് / ബെന്യാമിൻ ബെന്യാമിൻ: ഇന്നത്തെ ഈ അവസാന സെഷൻ, നമ്മുടെ ബഹുമാനപ്പെട്ട മന്ത്രി കെ. മുഹമ്മദ് റിയാസുമായുള്ള ഒരു ഇന്ററാക്ഷനാണ്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തിനകം ടൂറിസം മേഖലയിൽ കൈവരിച്ചിട്ടുള്ള പുരോഗതി ലോകരാജ്യങ്ങളുടെ മുമ്പിൽ കേരളത്തിന്റെ പേര് കൂടുതൽ എത്തിക്കുന്നതിൽ സഹായകരമായിട്ടുണ്ട്. സഞ്ചാരികളെ ഇവിടെ കൂടുതൽ എത്തിക്കാൻ, ടൂറിസം ഇടങ്ങളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട്, അവർക്കു തൃപ്തികരമായ ഒരു യാത്ര നൽകുന്നതിൽ കേരളം

READ MORE

ജനപ്രിയ സാഹിത്യത്തിന്റെ അത്ഭുതകരമായ വളർച്ച മലയാള സാഹിത്യ രംഗത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരിക്കുകയാണ് . പുസ്തക വിപണിയിൽ പുത്തനുണർവ്വ് സൃഷ്ടിച്ചു കൊണ്ട് യുവ എഴുത്തുകാരുടെ പുസ്തകങ്ങൾ അമ്പരപ്പിക്കുന്ന തരത്തിൽ വിപണി കീഴടക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്യുന്നു . സാഹിത്യ ലോകത്തെ ഈ സാഹചര്യത്തെ വിലയിരുത്തുകയാണ്   എഴുത്തുകാരനും പ്രസാധകനും നിരൂപകനുമായ എൻ ഇ സുധീർ.

READ MORE

ജനപ്രിയ സാഹിത്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഉയർന്നു കേൾക്കുന്ന പ്രധാന പേരുകളിൽ ഒന്നാണ് നിമ്ന വിജയ്. റീലുകളായും കുഞ്ഞു വീഡിയോകളായും അവതരിപ്പിച്ചുകൊണ്ട് സ്വന്തം പുസ്തകത്തിന് വായനക്കാർക്കിടയിൽ വലിയ പ്രചാരമുണ്ടാക്കാൻ നിമ്നക്ക് കഴിഞ്ഞു. സാഹിത്യ ലോകത്തെ പുത്തൻ പ്രവണതകളെക്കുറിച്ചും തന്റെ എഴുത്തിനെക്കുറിച്ചും നിമ്‌ന വിജയ് സംസാരിക്കുന്നു

READ MORE

ജനപ്രിയത എന്ന വാക്കിന്റെ മുഴുവൻ അർത്ഥവും അക്ഷരാർത്ഥത്തിൽ വെളിവാക്കിക്കൊണ്ട് മലയാള പുസ്തക വിപണിയിൽ അത്ഭുതകരമായ ചലനങ്ങൾ സൃഷ്ടിക്കുകയും  കേന്ദ്ര സാഹിത്യ അക്കാദമി  യുവപുരസ്ക്കാരം നേടുകയും ചെയ്തത യുവ എഴുത്തുകാരനാണ് അഖിൽ പി ധർമ്മജൻ . ഈ പുരസ്ക്കാരം മലയാള സാഹിത്യ രംഗത്ത്  വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു .  ഈ സാഹചര്യത്തിൽ  അഖിൽ പി ധർമ്മജൻ സംസാരിക്കുന്നു .

READ MORE

സോഷ്യോളജിയും സൈക്കോളജിയുമൊക്കെ പോലെയുള്ള സാമൂഹ്യശാസ്ത്ര വിഷയമാണ് സോഷ്യൽ വർക്ക്. രാജ്യത്തെ ഒട്ടുമിക്ക സർവകലാശാലകളിലും ഇതിൽ ബിരുദ (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് - BSW), ബിരുദാനന്തര ബിരുദ (മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് - MSW അല്ലെങ്കിൽ എം.എ. സോഷ്യൽവർക്ക്) കോഴ്‌സുകളുണ്ട്. ഇതിൽ ബിരുദാനന്തര കോഴ്‌സിനാണ് ഡിമാൻഡേറെയുള്ളത്. കാരണം മാസ്റ്റർ ബിരുദധാരികൾക്കേ കാര്യമായ തൊഴിൽസാധ്യതയുള്ളൂ. എം.എസ്.ഡബ്ല്യൂവിന് ചേരാൻ ബി.എസ്.ഡബ്ല്യൂ. ബിരുദം വേണമെന്ന് നിർബന്ധവുമില്ല. ഏതെങ്കിലും

READ MORE

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോരാട്ടങ്ങൾ അരങ്ങുതകർക്കുകയാണ്. ഇത്തവണ ലീഗിൽ ലിവർപൂൾ ചാമ്പ്യൻമാരാകുമോ എന്നാണ് ലോകമാകെയുള്ള ആരാധകർ ഉറ്റുനോക്കുന്നത്. നിലവിൽ അവർ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ആഴ്‌സനലും നോട്ടിംഗ്ഹാം ഫോറസ്റ്റും ചെൽസിയും ആ ക്രമത്തിൽത്തന്നെ തൊട്ടുപിറകെയുണ്ട്. 2019ൽ ലീഗിൽ ചാമ്പ്യൻമാരായ ശേഷം കഴിഞ്ഞ അഞ്ച് വർഷമായി കിരീടത്തിൽ തൊടാൻ ലിവർപൂളിന് കഴിഞ്ഞിട്ടില്ല. 2021-22 സീസണിൽ രണ്ടാമതെത്തിയെങ്കിലും കിരീടപ്പോരിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു ലിവർപൂൾ.

READ MORE