Home / 2025 (Page 2)

തെളിച്ചമുള്ള കാഴ്ചപ്പാടുകളും ഉറപ്പുള്ള നിലപാടുകളും കൊണ്ട് മലയാളസിനിമയിൽ വേറിട്ടൊരു സ്ഥാനമുറപ്പിച്ച അഭിനേത്രിയാണ് നിഖില വിമൽ. ഒപ്പം അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങളും നിഖിലയുടേതായുണ്ട്. കഴിഞ്ഞ പതിനഞ്ചോളം വർഷങ്ങളായി വിവിധ ഭാഷാ സിനിമകളിൽ സജീവ സാന്നിധ്യമായ നിഖില വിമൽ, മാറുന്ന മലയാള സിനിമയെക്കുറിച്ചും അതിന്റെ രാഷ്ട്രീയ പരിസരങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു

READ MORE

കല്ലിനുള്ളിലെ ഉറവ പോലെ മനുഷ്യ സ്നേഹം ആ ജീവനെ സദാ നനവും പച്ചപ്പുമുള്ളതാക്കി നിലനിർത്തി,  എവിടെയും തോറ്റുപോകാത്ത സമര വീര്യത്തിന്റെ വിത്തുകൾ വീണു മുളച്ചതും ആ നനവിലാണ്. തൊഴിലാളി വർഗ്ഗത്തിന്റെ, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ആത്മാഭിമാനം വാനോളമുയർത്തിപ്പിടിക്കാനുള്ള പോരാട്ടങ്ങളായിരുന്നു വിഎസിന്റെ പ്രവർത്തനങ്ങളൊക്കെയും.

READ MORE

അക്ഷരലോകത്തിലെ അപൂർവ പ്രതിഭ പ്രൊഫ. എം കെ സാനു ഓർമയായി. മലയാളത്തിന്റെ ധൈഷണിക ജീവിതത്തിൽ തലയുയർത്തി നിന്ന മഹത്തായൊരു കാലഘട്ടമാണ് അവസാനിക്കുന്നത്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി നിറഞ്ഞുനിന്ന പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായിരുന്നു എം കെ സാനു എന്ന മലയാളിയുടെ സ്വന്തം സാനു മാഷ്

READ MORE

“ഓരോ മനുഷ്യനും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ പൗരസ്വാതന്ത്ര്യങ്ങളോടെയും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഇന്ത്യ, എല്ലാ മനുഷ്യരുടെയും അവകാശമായ തൊഴിൽ നീതിപൂർവ്വം ലഭിക്കുവാനും ചെയ്യുവാനും കഴിയുന്ന ഇന്ത്യ, ഇതാണ് ഡി വൈ എഫ് ഐയുടെ സമരസംഗമത്തിലൂടെ ലക്ഷ്യം വെക്കുന്നത്.” –വി കെ സനോജ് എഴുതുന്നു

READ MORE

മൂന്നാറിൽ അന്ന് ഉണ്ടായിരുന്ന 36 എസ്റ്റേറ്റുകളുടെ മലകളും ചെരുവുകളും കുന്നുകളും കയറി മാസങ്ങളോളം തൊഴിലാളി കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ വി.എസ്. അവിടെ കഴിഞ്ഞു. അങ്ങനെ കേരള ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസ് 7800 ഭൂരിപക്ഷത്തിൽ ജയിച്ചു – മൂന്നാറും വി.എസുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഡോ. പ്രഭാഹരൻ കെ. മൂന്നാർ എഴുതുന്നു

READ MORE

“പോരാട്ടത്തിന്റെ മറുപേരായ ആ വലിയ നേതാവിനരികിൽ നിൽക്കുമ്പോൾ ഇച്ഛാശക്തിയുടെ, സമരവീര്യത്തിന്റെ എക്കാലത്തേക്കുമുള്ള വിത്തുകൾ ആ ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെ ഹൃദയത്തിലേക്ക് പകർന്നു കിട്ടുകയായിരുന്നു. അങ്ങനെ എത്രയെത്ര സമരങ്ങൾ! എല്ലാ അവകാശ സമരങ്ങളുടെയും മുന്നണിപ്പോരാളിയായി വി എസ് എക്കാലവും യുവാക്കളെ നയിച്ചു” –വി കെ സനോജ് എഴുതുന്നു.

READ MORE

പാർട്ടിയിൽ വിഎസിന് അംഗത്വം നൽകിയത് സഖാവ് കൃഷ്ണപിള്ളയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശില്പികളിൽ പ്രധാനിയും പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനിയുമായ സഖാവ് കൃഷ്‍ണപിള്ളയുടെ നിർദ്ദേശങ്ങൾക്കൊപ്പം പ്രവർത്തിച്ചുകൊണ്ടാണ് വി എസ് അച്യുതാനന്ദൻ എന്ന അചഞ്ചലനായ കമ്യൂണിസ്റ്റ് രൂപപ്പെടുന്നത്. കമ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായി മാറിയ ആ ബന്ധത്തെക്കുറിച്ച് എഴുത്തുകാരനും ഗവേഷകനും എസ് എഫ് ഐ യുടെ മുൻ ദേശീയ വൈസ് പ്രസിഡന്റുമായ നിതീഷ്

READ MORE

“എടുത്തുപറയേണ്ടതാണ് വിലാപയാത്രയിൽ എത്തിച്ചേർന്ന സ്ത്രീകളുടെ പങ്കാളിത്തം. വിഎസിന്റെ ജീവിതകാലയിളവിലാകമാനം അദ്ദേഹം സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണ് കേരളത്തിലെ സ്ത്രീകൾ അദ്ദേഹത്തിന് കൊടുത്തിരിക്കുന്ന ഈ സ്നേഹം.” സി എസ് സുജാത എഴുതുന്നു

READ MORE

“ജനവിരുദ്ധമെന്ന് തനിക്ക് ബോധ്യപ്പെട്ടതിനോടെല്ലാം വി.എസ്. വിട്ടുവീഴ്ചയില്ലാതെ കലഹിച്ചു. പുലിയെ അതിന്റെ മടയിൽ ചെന്നെതിർത്ത പോർവീര്യമായിരുന്നു അത്. ഏട്ടര പതിറ്റാണ്ടു നീണ്ട തന്റെ കമ്മ്യൂസിണിസ്റ്റ് ജീവിതത്തെ വി.എസ്. ഒറ്റവാക്കിൽ ചുരുക്കിയെഴുതി: സമരം!” —സുനിൽ പി ഇളയിടം എഴുതുന്നു

READ MORE

“മാധ്യമങ്ങളാണ് വി.എസിനെ ഉണ്ടാക്കിയത് എന്ന് ഒരു ചർച്ചാ തലക്കെട്ട് കണ്ട് രാവിലെ ആദ്യം ചിരിയും പിന്നെ അത്ഭുതവും ഉണ്ടായി. മാധ്യമങ്ങളാണ് വി.എസിനെ ഉണ്ടാക്കിയത് എന്ന് പറയുമ്പോൾ നമ്മളെത്ര ചരിത്രരഹിതരരായ മനുഷ്യരായിപ്പോകും എന്നോർത്തു.” –സനീഷ് ഇളയടത്ത് എഴുതുന്നു

READ MORE