Home / 2025 (Page 4)

“പലായദ്ധ്വം പലായദ്ധ്വം രേ രേ ദുഷ്കവി കുഞ്ജരാ: വേദാന്ത വനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ” (ദുഷ്കവികളാകുന്ന കുഞ്ജരങ്ങളേ, ഓടിയൊളിച്ചാലും. വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡൻ എന്ന സിംഹം ഇതാ വരുന്നു.) ഇതൊരടയാളവാക്യമായിരുന്നു. വേദാന്ത വനങ്ങളിൽ അലഞ്ഞലഞ്ഞ് പാണ്ഡിത്യത്തിന്റെ കൈലാസശൃംഗമേറിയ ഉദ്ദണ്ഡശാസ്ത്രികളുടെ അഹങ്കാരവാക്യം. തന്റെ വായനയുടെയും പഠനത്തിന്റെയും മനനത്തിൻ്റെയും തീവ്രത കൊണ്ട് സ്വയമനുഭവപ്പെടുന്ന സിംഹത്വം സഹജീവികളുടെ പ്രതിഭയുടെ മസ്തകം തകർക്കാൻ മാത്രം ലക്ഷ്യമിടുന്ന ദർപ്പമായി പരിണമിച്ചാൽ പഠിച്ചെടുത്തവയ്ക്കൊക്കെ എന്തു പ്രയോജനം. അവനവൻ്റെ/അവളവളുടെ ആത്മസുഖം അപരരുടെ സുഖമായി പരിവർത്തിപ്പിക്കാൻ

READ MORE

എനിക്കൊന്ന് സ്പെയിനിൽ പോകണം. കാളപ്പോര് കാണാനല്ല. പിക്കാസോയുടെ, ലോർക്കയുടെ ലൂയി ബ്യുനുവലിന്റെ കാൽപ്പാടുകൾ പറ്റിയ മണ്ണിൽ ചുംബിക്കാനല്ല. അമേരിക്കൻ ഭൂഖണ്ഡത്തെ ഇടിച്ചു പിഴിഞ്ഞ് ആ നീര് കുടിച്ചു വളർന്ന കൊച്ചു രാജ്യത്തെ കാണാൻ. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്ന പാഠം കൊളംബസ് അമേരിക്കയെ നശിപ്പിച്ചു എന്നാക്കാൻ. എനിക്കൊന്ന് ബൽജിയത്തിൽ പോണം ലുക്കാക്കുവിനെ കാണാനല്ല. സുലഭമായ തീവണ്ടികളിൽ സുന്ദരമായ ദൃശ്യങ്ങൾ കാണാനല്ല. കോംഗോയിൽ അവർ കൊന്ന മനുഷ്യരെ അടക്കം ചെയ്യാൻ മുഴുവൻ ബൽജിയവും പോരാതെ വരുമായിരുന്നു എന്നറിയിക്കാൻ എനിക്കൊന്ന് ലണ്ടനിൽ പോണം. വിംബിൾഡൺ കാണാനല്ല. ഏതോ രാജ്ഞിയെ വിളംബരം ചെയ്യുന്ന വേഷം കെട്ടൽ കാണാനല്ല. ഹൈഗേറ്റ് സെമിത്തേരി കാണാൻ പോലുമല്ല. മഞ്ഞിൽ

READ MORE
POST TAGS:

എന്തായാലും ഇപ്പോൾ താൻ അമേരിക്ക കളിപ്പിക്കുന്ന വെറും പുലിയല്ല ഒരു സിംഹമാണ് എന്ന് സിന്ധുനദിക്കരയിൽ നിന്ന് വെള്ളം തടഞ്ഞുകൊണ്ട് അദ്ദേഹം ഗർജിക്കുന്നു. ശുദ്ധമായ ആര്യൻ ചോരയിൽ ഹിറ്റ്ലർക്കൊപ്പം അഭിമാനിച്ചിരുന്ന ഗോൾവാൾക്കറുടെപിൻഗാമി സിന്ധുനദീതടസംസ്കാരത്തിലെ ഹോട്ടൽ നടത്തിയിരുന്നത് ഞങ്ങളാണ് എന്നും വേണമെങ്കിൽ പറഞ്ഞെന്നു വരും..!

READ MORE
POST TAGS:

“ജനപ്രിയസാഹിത്യത്തെ ഗൗരവപൂർണ്ണമായ ഒരു സാഹിത്യവ്യവഹാരമായി കണക്കാക്കാത്ത കാലത്തോളം ഇത്തരം എഴുത്തുകൾ വിപണിയുടെ മാത്രം ഭാഗമായി നിലനിൽക്കുകയും അവ കാലാന്തരത്തിൽ തിരോഭവിക്കുകയും ചെയ്തുകൊള്ളും. ഇതു തന്നെയാണ് ഇപ്പോൾ നമ്മുടെ ഭാഷയിലും സംഭവിക്കുന്നത്.” ജനപ്രിയ സാഹിത്യം മലയാള സാഹിത്യ രംഗത്തും പുസ്തക വിപണിയിലും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറക്കുന്ന സാഹചര്യത്തിൽ എഴുത്തുകാരനും നിരൂപകനുമായ സജയ് കെ വി എഴുതുന്നു.

READ MORE

“വരേണ്യ എഴുത്തുകാര്‍ എന്നു സ്വയം കരുതുന്നവര്‍ എന്തിനാണ് അഖിലിനേയും അഖിലിനു കിട്ടുന്ന പല തരം അംഗീകാരങ്ങളെയും ഭയപ്പെടുന്നതെന്നറിയില്ല. അവര്‍ക്ക് അവരുടെ വായനക്കാര്‍, ഇവര്‍ക്ക് ഇവരുടെ വായനക്കാര്‍ എന്നു കരുതുന്നതാണ് ഉറക്കം കിട്ടാന്‍ നല്ലത്.” ജനപ്രിയ സാഹിത്യത്തിന്റെ അത്ഭുതകരമായ വളർച്ച മലയാള സാഹിത്യരംഗത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ രാം മോഹൻ പാലിയത്ത് എഴുതുന്നു.

READ MORE

ഇന്ത്യയിലെ 800ൽപ്പരം വരുന്ന കോട്ടകൾ സന്ദർശിക്കാനും ഡോക്യുമെന്റ് ചെയ്യാനും വേണ്ടി കഴിഞ്ഞ മൂന്ന് വർഷങ്ങളായി യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് ബ്ലോഗറും എഴുത്തുകാരനുമായ നിരക്ഷരൻ എന്ന മനോജ് രവീന്ദ്രൻ. ആ യാത്രയ്ക്കിടയിൽ ചെന്നെത്തിയ ഇടങ്ങളിൽ കണ്ടുമുട്ടിയ നായ്ക്കളെപ്പറ്റിയും അവയുമായുണ്ടായ ആത്മബന്ധത്തെക്കുറിച്ചും…

READ MORE

കുപ്പികളുമായി കേണലിന്റെ ബംഗ്ലാവിലെ പടികളിറങ്ങി വന്ന സ്ത്രീ, അത് വാങ്ങിക്കാൻ ഒരുങ്ങിയ സെക്രട്ടറിയെ മറികടന്ന് ഗേറ്റിനരികിൽ മാറിനിന്ന എന്നെ, അത്രയും അറിയുന്ന ഒരാളോടെന്ന കണക്കെ കൈപിടിച്ചു കുലുക്കി. ചിരിച്ചു.കെട്ടിപ്പിടിക്കുന്നത് പോലെ അവരുടെ നെഞ്ചിലേക്ക് വലിച്ചുചേർത്തു. എന്നിട്ട് ഒന്നും മിണ്ടാതെ തിരികെ നടന്നു. കുപ്പികളേല്പിച്ച്, സെക്രട്ടറിയുമായി അവർ സംസാരിച്ചു. അയാൾ പറഞ്ഞുകൊടുക്കുന്ന നമ്പർ ആ സ്ത്രീ ഫോണിലേക്ക് സേവ് ചെയ്തു. നീട്ടിപ്പിടിച്ചിരുന്ന തുകപോലും വാങ്ങിക്കാതെ, എന്നോട്

READ MORE

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ യുവാക്കളായ എഴുത്തുകാരുടെ സാന്നിധ്യം പുസ്തക വിപണിയിൽ വലിയ അലകൾ സൃഷ്ടിച്ചിട്ടുണ്ട് . ട്രെൻ്റുകളും വിപണിയിലെ മത്സരങ്ങളും സാഹിത്യ ലോകത്ത് സൃഷ്ടിക്കുന്ന ബഹളങ്ങൾക്കപ്പുറം എഴുത്തിന്റെ രാഷ്ട്രീയവും ജീവിതാനുഭവങ്ങളുടെ നേരിൽ നിന്നുരുവം കൊള്ളുന്ന എഴുത്തുകളുടെ കാലാതീതമായ സംവേദന ശേഷിയെക്കുറിച്ചും എഴുതുകയാണ് എഴുത്തുകാരിയും നിരൂപകയുമായ ഡോ .എസ് ശാരദക്കുട്ടി

READ MORE

ജനപ്രിയ സാഹിത്യം സ്ഫോടനാത്മകമായ ഒരു വളർച്ച കൈവരിച്ച ഈ കാലഘട്ടത്തിൽ സാഹിത്യത്തിലെ ഈ പ്രവണത നല്ലതോ ചീത്തയോ എന്ന ചർച്ചകൾ ധാരാളമായി വന്നു കൊണ്ടിരിക്കുന്നു . ഈ സാഹചര്യത്തിൽ മലയാളത്തിലെ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ റിഹാൻ റാഷിദ് എഴുതുന്നു

READ MORE