ബോളിവുഡ് സിനിമാ കാസറ്റുകളിൽ കണ്ട നായികമാരുടെ നിറപ്പകിട്ടുള്ള വസ്ത്രങ്ങളെ കൗതുകത്തോടെയും മോഹത്തോടെയും നോക്കി നിന്ന പെൺകുട്ടി വളർന്ന്, സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് വേദിയിൽ തിളങ്ങി നിൽക്കുന്നു. ഇക്കൊല്ലത്തെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ്.