"സിതാര'യില്‍ തെക്കോട്ടുകത്തുന്ന ഒറ്റത്തിരി വിളക്ക് കയറിച്ചെന്നപ്പോള്‍ത്തന്നെ കാണാമായിരുന്നു. അണഞ്ഞുപോവാതിരിക്കാന്‍, എണ്ണയില്‍ മുങ്ങിത്താഴ്ന്ന് തീ കെട്ടുപോവാതിക്കാന്‍, വാഴക്കണകൊണ്ട് സംരക്ഷണമൊരുക്കിയിട്ടുണ്ട്. "കാറ്റത്ത് ഒരു തിരി അണഞ്ഞുപോവുന്നതുപോലെ മരിച്ചുപോവാനാണ് എനിക്കിഷ്ടം' എന്നെഴുതിയ എം.ടിയുടെ ശേഷത്തിരിയാണ് ആ കത്തുന്നത്.