Home / 2025 (Page 9)

പി സായ്‌നാഥ് / കെ.കെ. ഷാഹിന കെ.കെ. ഷാഹിന : സായ്നാഥ്  വളരെ ബഹുമുഖനായ പത്രപ്രവർത്തകനാണ്.  ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പല ഭാഷകളിലും ആളുകളുമായി  സംവദിക്കുകയും വാർത്തകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് വൈഎൽഎഫിലേക്ക് വന്നതിന് ആദ്യമേ നിങ്ങളോട് നന്ദി പറയുന്നു. ആദ്യം ഒരു വ്യക്തിഗത അനുഭവം പങ്കിടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആദ്യമായി 2008 ൽ ആണ് ഞാൻ ഡോക്ടർ സായ്‌നാഥിനോട് സംസാരിക്കുന്നത്. അന്ന് ഞാൻ

READ MORE

ഉണ്ണി ബാലകൃഷ്ണൻ :എന്താണ് സത്യാനന്തര കാലത്തെ രാഷ്ട്രീയം? എന്താണ് സമൂഹം ആ മേഖലയിൽ നേരിടുന്ന വെല്ലുവിളി? എം സ്വരാജ് : സത്യത്തിൽ വിവിധ തലങ്ങൾ ഉള്ള ഒരു വിഷയമാണിത്. "സത്യാനന്തരം' എന്ന വാക്കിനെ നാം ഒരു പുതിയ വാക്കായാണ് കരുതുന്നത്. സെർബ്യൻ അമേരിക്കൻ നാടകകൃത്തായ സ്റ്റീവ് ടെസിക് (steve tesich ) ആണ് 1992 ൽ തന്റെയൊരു പ്രബന്ധത്തിൽ "പോസ്റ്റ്‌ ട്രൂത്ത്' എന്ന പ്രയോഗം

READ MORE

യെച്ചൂരിയെ ഓർക്കുമ്പോൾ എന്ന ഈ സെക്ഷനിൽ യെച്ചൂരിയോടൊപ്പം വിദ്യാർത്ഥി കാലഘട്ടത്തിൽ ദീർഘകാലം സഹപ്രവർത്തകരായിരുന്ന രണ്ട് വ്യത്യസ്ത മേഖലയിൽ നിൽക്കുന്ന വ്യക്തിത്വങ്ങളാണ് നമ്മുടെ വിശിഷ്ടാതിഥികൾ; ശ്രീ എം എ ബേബിയും ശ്രീ റാം റഹ്മാനും. സഖാവ് സീതാറാം യെച്ചൂരി നമ്മെ വിട്ടു പിരിഞ്ഞിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. ആ വിടവ് നമ്മളെയെല്ലാം ആഴത്തിൽ മുറിവേൽപിച്ചിരിക്കുന്ന ഒന്നാണ്. സഖാവ് എം എ ബേബി അദ്ദേഹം എഡിറ്റ് ചെയ്ത

READ MORE

യുവധാര യൂത്ത് ലിറ്ററേച്ചർ രണ്ടാം എഡിഷനിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് കനിമൊഴി എം.പി. നടത്തിയ പ്രസംഗം

READ MORE

വിദ്യാഭ്യാസത്തിന്,, മനുഷ്യാവകാശങ്ങൾക്ക്, ജനാധിപത്യത്തിന് നിരന്തര സമരം ചെയ്യേണ്ടി വന്നവരാണ് ലോകമെമ്പാടുമുള്ള സ്ത്രീകൾ.അതിപ്പോഴും തുടരുന്നുമുണ്ട്.അടുക്കളയിൽ നിന്ന് പൂമുഖത്തേക്കും അവിടെ നിന്ന് മുറ്റത്തേക്കും ഇറങ്ങാൻ,സമൂഹത്തിലും സദസ്സിലും ഒച്ചയനക്കങ്ങൾ വേണ്ടുവോളം സൃഷ്ടിക്കാൻ, ക്രിയാത്മകവും ശാസ്ത്രീയവുമായ നേട്ടങ്ങളിൽ തങ്ങളുടെ സംഭാവനകൾ നല്കാൻ കാലമെടുക്കുന്നത് സ്ത്രീകൾ പോരാട്ടങ്ങൾക്ക് കൂടി സമയം ചെലവഴിക്കേണ്ടതുകൊണ്ടാണ്.

READ MORE

അടുത്ത മഞ്ഞുകാലം കഴിയും വരെ. അതാണ് സാധാരണ ഞങ്ങളുടെ ജീവിതത്തിന്റെ പ്ലാനിങ്ന്റെ ഏറ്റവും നീണ്ട കാലയളവ്. എത്രയോ വർഷങ്ങളായി! - ഒരു ചെറുചിരിയോടെ ഹൈദർ ഞങ്ങളോട് പറഞ്ഞു.തുർതുക് ഗ്രാമത്തിലെ മ്യൂസിയത്തിലേക്ക് ഞങ്ങളെ വഴികാട്ടിയത് സാറ എന്ന സുന്ദരിയായിരുന്നു. അവിടെ കാഴ്ചകൾ ഞങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു ഹൈദർ. നൂറ്റാണ്ടുകൾക്കപ്പുറത്തെ തുർതുക് ജീവിതം.കാരക്കോറം മലനിരകളുടെ മടിത്തട്ടിൽ ഷയോക്ക് നദിക്കരയിൽ പുറംലോകത്തിന്റെ ഓട്ടപ്പാച്ചിലുകളും മത്സരബുദ്ധിയും ഒന്നും ബാധിക്കാതെ, ഒരു

READ MORE

സ്പാനിഷ് മാസ്റ്ററായ പെദ്രോ അല്‍മൊദോവാര്‍ ആദ്യമായി ഇംഗ്ലീഷിലെടുത്ത സിനിമ, തൊട്ടടുത്ത മുറി (ദ് റൂം നെക്‌സ്റ്റ് ഡോര്‍/2024)  ഈ വര്‍ഷത്തെ വെനീസ് മേളയില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടി. ജൂലിയന്‍ മൂറും ടില്‍ഡ സ്വിന്റണുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. സിഗ്രിഡ് ന്യൂനെസ് എഴുതിയ വാട്ട് ആര്‍ യു ഗോയിംഗ് ത്രൂ എന്ന നോവലിനെ ആസ്പദമാക്കി അല്‍മൊദോവാര്‍ തന്നെ തയ്യാറാക്കിയ തിരക്കഥയാണ് ഈ സിനിമയുടേത്. ഇംഗ്രിഡ് എന്ന കഥാപാത്രത്തെയാണ്

READ MORE

പി എസ് ബാനർജി  പാട്ടുകാരനായിരുന്നു.  പേരുകേട്ട പാട്ടുകാരൻ ? ഉറപ്പിച്ച് പറഞ്ഞു കൂടാ. അറിയുന്നവർക്ക്, പാട്ടുകൾ കേട്ടവർക്ക് ബാനർജിയുടെ ഊർജ്ജം അറിയാം. അവരത് മറക്കാനും ഇടയില്ല. ബാനർജിയുടെ കേൾവിക്കാർ എന്നൊരു സമൂഹം തന്നെ ഉണ്ട്: അങ്ങനെ തോന്നുന്നു. ആ സമൂഹത്തിൽ ചേർന്നുനിൽക്കുന്ന ആളാണ് കുരിപ്പുഴ ശ്രീകുമാർ. കവിയും പാട്ടുകവിയുമാണ് -- അങ്ങനെയൊരാൾ പി എസ് ബാനർജിയെ കവിതയിൽ കണ്ടെത്തുന്നതിൽ സവിശേഷമായൊരു സൗന്ദര്യയുക്തിയും ചരിത്രസൗന്ദര്യവും

READ MORE

1 സമത പ്രതീക്ഷയുടെ ചിറകുകൾ വിടർത്തി അവൾ പൂമ്പാറ്റയാവുന്നു സ്നേഹത്തിന്റെ ചരടു കെട്ടി അവനതിനെ  പട്ടമാക്കുന്നു 2 തുള്ളികൾ : ഇറ്റിറ്റു വീഴാതെ ചേർത്തു പിടിക്കുന്നു നിന്റെ കണ്ണുകൾ 3 നിന്നെയും കാത്ത് : ഇട്ടു പോയതറിയാതെ കാത്തിരിക്കുന്നു പൂർത്തിയാവാത്ത എന്റെ വീട് 4. സ്വപ്ന സ്ഖലനം : തെറിച്ചു പോവുന്നു നിരർത്ഥകമായ നീയും ജീവിതവും 5 ഇരു: തെളിഞ്ഞ കുളം കാവി സർപ്പത്തിന്റെ വിഷം ചീറ്റൽ ഇരു കുളം ഇരു വിഭാഗം ജീവികൾ തോൽക്കുന്നു ജലരാജൻ അജയ്യനാവുന്നു! 6 ഇരുവഴിയായ നേരത്ത് കുടയില്ലെങ്കിലും തല നനയ്ക്കാതെ തിമിർത്ത് ചെയ്ത മഴയിൽ അവൾ. ഇടിമിന്നലേറ്റ് നെഞ്ച് കരിഞ്ഞ് ഞാനും. 7 ചാരു കസേര ഇറങ്ങി വന്ന കഥാപാത്രങ്ങൾ ഇരിപ്പുറപ്പിക്കാൻ വായനയുടെ വിപ്ലവം 8 അഛന്റെ അലാം സ്വിച്ച് കിടപ്പിലായവന്റെ കൈ ദൂരത്ത് ഇപ്പഴും ജീവനോടെ; അടുത്ത രോഗിയുടെ ഊഴവും കാത്ത്

READ MORE