Home / ലിറ്ററേച്ചര്‍  / കവിത  / ഞാൻ പെറ്റ കവിതക്കുഞ്ഞുങ്ങളെ ആർക്കും വളർത്താം

ഞാൻ പെറ്റ കവിതക്കുഞ്ഞുങ്ങളെ ആർക്കും വളർത്താം

1 സമത പ്രതീക്ഷയുടെ ചിറകുകൾ വിടർത്തി അവൾ പൂമ്പാറ്റയാവുന്നു സ്നേഹത്തിന്റെ ചരടു കെട്ടി അവനതിനെ  പട്ടമാക്കുന്നു 2 തുള്ളികൾ : ഇറ്റിറ്റു വീഴാതെ ചേർത്തു പിടിക്കുന്നു നിന്റെ കണ്ണുകൾ 3 നിന്നെയും കാത്ത് : ഇട്ടു പോയതറിയാതെ കാത്തിരിക്കുന്നു പൂർത്തിയാവാത്ത എന്റെ വീട് 4. സ്വപ്ന സ്ഖലനം : തെറിച്ചു പോവുന്നു നിരർത്ഥകമായ നീയും ജീവിതവും 5 ഇരു: തെളിഞ്ഞ കുളം കാവി സർപ്പത്തിന്റെ വിഷം ചീറ്റൽ ഇരു കുളം ഇരു വിഭാഗം ജീവികൾ തോൽക്കുന്നു ജലരാജൻ അജയ്യനാവുന്നു! 6 ഇരുവഴിയായ നേരത്ത് കുടയില്ലെങ്കിലും തല നനയ്ക്കാതെ തിമിർത്ത് ചെയ്ത മഴയിൽ അവൾ. ഇടിമിന്നലേറ്റ് നെഞ്ച് കരിഞ്ഞ് ഞാനും. 7

1 സമത

പ്രതീക്ഷയുടെ

ചിറകുകൾ

വിടർത്തി

അവൾ പൂമ്പാറ്റയാവുന്നു

സ്നേഹത്തിന്റെ

ചരടു കെട്ടി

അവനതിനെ  പട്ടമാക്കുന്നു

2 തുള്ളികൾ :

ഇറ്റിറ്റു വീഴാതെ

ചേർത്തു പിടിക്കുന്നു

നിന്റെ കണ്ണുകൾ

3 നിന്നെയും കാത്ത് :

ഇട്ടു പോയതറിയാതെ

കാത്തിരിക്കുന്നു

പൂർത്തിയാവാത്ത എന്റെ വീട്

4. സ്വപ്ന സ്ഖലനം :

തെറിച്ചു പോവുന്നു

നിരർത്ഥകമായ നീയും

ജീവിതവും

5 ഇരു:

തെളിഞ്ഞ കുളം

കാവി സർപ്പത്തിന്റെ

വിഷം ചീറ്റൽ

ഇരു കുളം

ഇരു വിഭാഗം

ജീവികൾ

തോൽക്കുന്നു

ജലരാജൻ അജയ്യനാവുന്നു!

6 ഇരുവഴിയായ നേരത്ത്

കുടയില്ലെങ്കിലും

തല നനയ്ക്കാതെ

തിമിർത്ത് ചെയ്ത മഴയിൽ

അവൾ.

ഇടിമിന്നലേറ്റ്

നെഞ്ച് കരിഞ്ഞ്

ഞാനും.

7 ചാരു കസേര

ഇറങ്ങി വന്ന

കഥാപാത്രങ്ങൾ

ഇരിപ്പുറപ്പിക്കാൻ

വായനയുടെ വിപ്ലവം

8 അഛന്റെ അലാം സ്വിച്ച്

കിടപ്പിലായവന്റെ

കൈ ദൂരത്ത്

ഇപ്പഴും

ജീവനോടെ;

അടുത്ത രോഗിയുടെ

ഊഴവും കാത്ത് !

9 ബാഡ് ടച്ച്

കൊഴിഞ്ഞു വീണ

ഇലകൾ നിറയെ പച്ച

ഇലത്തണ്ടിലൂടെ കട്ടിച്ചുവപ്പ്

10 സുസ്ഥിരം :

പുഴകൾ കൈക്കുമ്പിളിൽ

കുന്നുകൾ വിരലുകളിൽ

മാനവർ വെന്തു മരിക്കുന്നു

ഗ്രാമങ്ങൾ മറയുന്നു

Author Photo
രഞ്ജിത്ത് ഓരി

എഴുത്തുക്കാരൻ

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT