പാർട്ടിയിൽ വിഎസിന് അംഗത്വം നൽകിയത് സഖാവ് കൃഷ്ണപിള്ളയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശില്പികളിൽ പ്രധാനിയും പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനിയുമായ സഖാവ് കൃഷ്‍ണപിള്ളയുടെ നിർദ്ദേശങ്ങൾക്കൊപ്പം പ്രവർത്തിച്ചുകൊണ്ടാണ് വി എസ് അച്യുതാനന്ദൻ എന്ന അചഞ്ചലനായ കമ്യൂണിസ്റ്റ് രൂപപ്പെടുന്നത്. കമ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായി മാറിയ ആ ബന്ധത്തെക്കുറിച്ച് എഴുത്തുകാരനും ഗവേഷകനും എസ് എഫ് ഐ യുടെ മുൻ ദേശീയ വൈസ് പ്രസിഡന്റുമായ നിതീഷ്
