റാപ്പുകള്‍ മലയാളം മ്യൂസിക്കിനെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോവും
2004-ൽ പുറത്തിറങ്ങിയ ലജ്ജാവതിയേ എന്ന പാട്ടിലാണ് മലയാളത്തിൽ ആദ്യമായി പോപ്പുലറായ ഒരു ഹിപ്-ഹോപ്പ് ശ്രമം ഉണ്ടാവുന്നത്. കേരളമാകെ അലയടിച്ച ലജ്ജാവതി ട്രെൻഡിന്റെ ഇരുപത് വർഷത്തിനിപ്പുറം ഇന്ന് മലയാളം ഒരു ‘റാപ്പ് എമർജൻസിന്’ സാക്ഷ്യം വഹിക്കുകയാണ്. ഹിപ്-ഹോപ്പിലും റാപ്പിലും പുതിയ പരീക്ഷണങ്ങളും ഒരുപാട് പാട്ടുകളുമായി സജീവമാണ് ഇന്ന് മലയാള സംഗീതം.
2004-ല്‍ ഫോര്‍ ദി പീപ്പിളും തുടര്‍ന്നുള്ള പാട്ടുകളുമാണ് മലയാളത്തില്‍ ഹിപ്-ഹോപിനെ ജനപ്രിയമാക്കിയത്. അവിടെ നിന്ന് തുടങ്ങിയാണ് ഇപ്പോഴുള്ള റാപ്പ് ട്രെന്‍ഡ് വരെ എത്തി നില്‍ക്കുന്നതെന്ന് പറയാം. മലയാളത്തില്‍ അത്തരമൊരു വ്യത്യസ്തമായ മ്യൂസിക് പരീക്ഷിക്കാനുള്ള ആശയം എങ്ങനെയാണ് വന്നത്?
ഇരുപത് വര്‍ഷത്തിന് മുമ്പുള്ള സാഹചര്യം എടുത്ത് നോക്കുകയാണെങ്കില്‍ ആ സമയത്ത് സിനിമയില്‍ പരീക്ഷണങ്ങള്‍ക്ക് സാധ്യതയുള്ള അവസരമായിരുന്നു. ഇന്നത്തെ പോലെ ഒരുപാട് സ്റ്റൈലുകളൊന്നും സിനിമയില്‍ പരീക്ഷിക്കപ്പെട്ടിരുന്നില്ല. ആ സാധ്യത ഉപയോഗിച്ചതാണ് ഞങ്ങളുടെ പാട്ടുകള്‍ അന്ന് വളരെ പോപ്പുലറാവാന്‍ പ്രധാന കാരണം. കൂടാതെ, സംവിധായകന്‍ ജയരാജ് ആവശ്യപ്പെട്ടിരുന്നു അക്കാലത്തെ യൂത്തിനെ അഡ്രസ് ചെയ്യുന്ന പാട്ടുകള്‍ വേണം, അതില്‍ അഗ്രസീവ് ആയിട്ടുള്ള മ്യൂസിക് വേണമെന്നൊക്കെ. സംവിധായകന്‍റെ ഒരു വ്യൂപോയിന്‍റിലാണ് അന്ന് ഞങ്ങള്‍ സഞ്ചരിച്ചത്. അന്ന് സിനിമയിലും പിന്നണിയിലുമെല്ലാം പുതിയ ആളുകളായിരുന്നിട്ട് കൂടി ആ പാട്ടുകളും സിനിമയും വലിയ വിജയം നേടി.
മലയാളത്തിന് അന്ന് അത്ര പരിചിതമല്ലാതിരുന്ന മ്യൂസിക് ജോണറായിരുന്നുഅത്. അന്ന് യൂട്യൂബ് പോലുമില്ല. എന്നിട്ടും കേരളമൊന്നാകെ ആ പാട്ടുകള്‍ ഏറ്റെടുത്തു. മലയാളികളെക്കൂടി കണ്‍വിന്‍സ് ചെയ്യുന്ന തരത്തില്‍ ആ കാലത്ത് പാട്ടുകളുണ്ടാക്കുന്നതില്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?
യൂട്യൂബോ മറ്റു സോഷ്യല്‍ മീഡിയകളോ ഇല്ലാതിരുന്ന കാലമായിരുന്നിട്ട് കൂടി ആ പാട്ടുകള്‍ കേരളമാകെ ഏറ്റെടുക്കപ്പെട്ടു. അന്നുണ്ടായിരുന്ന എല്ലാ മീഡിയകളിലും പാട്ട് ഹിറ്റായിരുന്നു. അതുപോലെ തന്നെ ആ പാട്ടുകള്‍ക്ക് വിമര്‍ശനങ്ങളും അക്കാലത്തുണ്ടായിരുന്നു. സോഷ്യല്‍മീഡിയ ഇല്ലാതിരുന്നിട്ട് കൂടി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു പാട്ടായിരുന്നു ‘ലജ്ജാവതിയേ‘. ഇന്നും അതിനോടുള്ള വിമര്‍ശനങ്ങള്‍ തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ ആ പാട്ട് ഇപ്പോഴും പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുന്നു എന്ന രീതിയിലാണ് ഞാന്‍ കാണുന്നത്. ആരൊക്കെ എങ്ങനെയൊക്കെ വിമര്‍ശിച്ചാലും ആ പാട്ട് ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവുംഅതേപോലെ നിലനില്‍ക്കുന്നു എന്നത് പോസിറ്റീവായ കാര്യമാണ്. ആ പാട്ട് ഇനി ആരൊക്കെ കേട്ടില്ല എന്ന് പറഞ്ഞാലും, എന്തൊക്കെ ഡിഫക്ട് ചൂണ്ടിക്കാണിച്ചാലും കഴിഞ്ഞ് പോയ ഇരുപത് വര്‍ഷങ്ങളില്‍ ആ പാട്ട് സസ്റ്റൈന്‍ ചെയ്തു എന്നത് സന്തോഷകരമായ കാര്യമാണ്. പാട്ടുകളുടെ വിജയം എപ്പോഴും യുവതയാണല്ലോതീരുമാനിക്കുന്നത്. ഡാന്‍സ് ഓറിയന്‍റഡായിട്ടുള്ള പാട്ടുകളെ സ്വീകരിക്കുന്ന ഒരു തലമുറ തുടങ്ങിയത് അവിടെ നിന്നായിരുന്നു.

ജാസി ഗിഫ്റ്റ്
മലയാളം ഓഡിയന്‍സിനെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റുമോ എന്ന കാര്യം അന്ന് ആലോചനയില്‍ വന്ന കാര്യമാണ്. ഇന്നത്തെ അവസ്ഥയല്ല അന്ന്. കണ്ടംപററിയായിട്ടുള്ളപാട്ടുകള്‍ അംഗീകരിച്ച് വരുന്നേയുണ്ടായിരുന്നുള്ളൂ. അധികം സിംഗേഴ്സ് ഇല്ല. സിനിമാപാട്ടുകള്‍ക്ക് അതിന്‍റേതായിട്ടുള്ള സ്ഥാനം ഉള്ള സമയമായിരുന്നു. പ്രൈവറ്റ് മ്യൂസിക്കുകളൊന്നും അത്ര പോപ്പുലറായിരുന്നില്ല, വളരെ കുറച്ച് മാത്രമേഇറങ്ങിയിരുന്നുള്ളൂ. അത്രയും നാൾ മലയാളികള്‍ കേള്‍ക്കാത്ത ഒരു ടൈപ്പ് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന ഒരു ആലോചനയുണ്ടായിരുന്നു. അതുകാരണം, പാട്ടുകളില്‍ അഡീഷനലായിട്ടുള്ള എല്ലാ ചേരുവകളും ഉണ്ടെങ്കിലും പാട്ടിന്‍റെ പ്രധാനപ്പെട്ട ട്യൂണുകളില്‍ ഭയങ്കരമായിട്ട് ശ്രദ്ധിച്ചിരുന്നു. ഞാന്‍ എപ്പോഴും പറയാറുള്ള കാര്യമാണ്, ‘ലജ്ജാവതിയേ‘ എന്ന പാട്ട് ഞാനല്ല, ആര് പാടിയാലും ഹിറ്റ് ആകും എന്നൊരു കോണ്‍സപ്റ്റിലാണ് അത് കംപോസ് ചെയ്ത് വന്നത്. സിനിമയില്‍ ഞാന്‍ പാടേണ്ടി വന്നു എന്നുമാത്രം.
കഴിഞ്ഞ ഒരു ഇരുപത് വര്‍ഷത്തിനിടെ മലയാള സംഗീതത്തില്‍ ഡാബ്സീ, ഫെജോ, വേടന്‍ തുടങ്ങിയ ഒരു കൂട്ടം റാപ്പേഴ്സ് പുതിയ ഒരു തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഈ ഒരു വളര്‍ച്ചയെ എങ്ങനെ കാണുന്നു?
ഭയങ്കര സന്തോഷമുള്ള കാര്യമാണ്. എനിക്ക് ഇഷ്ടപ്പെട്ട ജോണറാണ് റാപ്പുകള്‍. പുതിയ പാട്ടുകാരൊക്കെ വളരെ എക്സ്പ്രസീവും എനര്‍ജറ്റികുമാണ്. വേടന്‍, ഡാബ്സീ, ഫെജോ, ഗബ്രി, തിരുമാലി തുടങ്ങി മലയാളത്തിലെ റാപ്പറുകളെ എല്ലാം ശ്രദ്ധിക്കാറുണ്ട്. ഇവരുടെയൊക്കെ സ്റ്റൈലും ഭയങ്കര ഇന്‍ഫ്ലുന്‍ഷ്യലാണ്. എല്ലാവരെയും ഞങ്ങള്‍ ഫോളോചെയ്യുന്നുണ്ട്. പുതിയ പാട്ടുകാര്‍ക്ക് ഓഡിയന്‍സിലേക്ക് പുതിയ കാര്യങ്ങള്‍ എത്തിക്കാനാവുന്നുണ്ട്. ഈ ജോണറിലേക്ക് കൂടുതല്‍ ഫോളോവേഴ്സിനെകൊണ്ടുവരാന്‍ പറ്റുന്നുണ്ട്.
യുവതയാണല്ലോ റാപ്പിന്‍റെ ഏറ്റവും വലിയ ഓഡിയന്‍സ്. യുവതയോട് ഈ സംഗീതം എങ്ങനെയാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്? അവര്‍ വെറുതേ കേട്ട് പോവുകയാണോ… അതോ അവരെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ റാപ്പുകളുംഹിപ്-ഹോപുകളും സഹായിക്കുന്നുണ്ടോ? റാപ്പുകള്‍ അങ്ങനെ രാഷ്ട്രീയം പറയണമെന്ന് നിര്‍ബന്ധമുണ്ടോ?
റാപ്പുകള്‍ മാത്രമല്ല, എല്ലാ മ്യൂസിക്കും ഒരു മെസേജ് കണ്‍വിന്‍സ് ചെയ്യാനുള്ള ഏറ്റവും നല്ല മീഡിയമായിട്ട് തോന്നിയിട്ടുണ്ട്. കേള്‍ക്കുന്ന ആളെ സ്വാധീനിക്കാന്‍ പറ്റിയ കാര്യങ്ങള്‍ മ്യൂസിക്കില്‍ ഉണ്ടെങ്കില്‍ അത് പോപ്പുലറാവും എന്നാണ് ഞാന്‍ കരുതുന്നത്. കൊമേഴ്ഷ്യലാണെങ്കിലും നോണ്‍-കൊമേഴ്ഷ്യല്‍ ആണെങ്കിലും മ്യൂസിക് അവസാനമായി എത്തിപ്പെടുന്ന ഇടങ്ങള്‍ നമുക്ക് പ്രവചിക്കാനാവില്ല. ഓരോ മനസിലേക്കും മ്യൂസിക് എങ്ങനെ വരുന്നു എന്നതിന് ഓരോ സമയം ഓരോ മാനദണ്ഡങ്ങളാണ്. അത്ര വലിയ സ്കോപ്പാണ് മ്യൂസിക്കിനുള്ളത്. സംഗീതത്തിന്‍റെ കണ്ടന്‍റില്‍ തന്നെ നമുക്ക് പലപലആശയങ്ങളെ കൊണ്ടുവരാന്‍ പറ്റും. സന്തോഷിക്കാന്‍ വേണ്ടിയുള്ള മ്യൂസിക്കാവാം, ഒരു മെസേജ് എക്സ്പ്രസ് ചെയ്യാനുള്ള മ്യൂസിക്കാവാം. അല്ലെങ്കില്‍ വെറും ആഘോഷത്തിന് വേണ്ടിയുള്ളതാവാം. അങ്ങനെ പല പല വിഷയങ്ങള്‍ ഇപ്പഴത്തെ മ്യൂസിക്കില്‍ പ്രതിഫലിച്ച്വരുന്നുണ്ട്. അവയെല്ലാം സക്സസ്ഫുളാണ് താനും. ഓരോ മ്യൂസിക്കും കേള്‍ക്കാന്‍ അതിന്‍റേതായ ഒത്തിരി ഓഡിയന്‍സ് ഉണ്ട്. അവരുടെ കൂട്ടായ്മകളുണ്ട്. അതൊക്കെ പോസിറ്റീവായ കാര്യങ്ങളാണ്.
അതേസമയം, റാപ്പ് ആണെങ്കിലും കണ്ടംപററി മ്യൂസിക് ആണെങ്കിലും എന്ത് കണ്ടന്‍റ്വേണമെന്നത് ക്രിയേറ്ററുടെ പേഴ്സണല്‍ ചോയ്സ് ആണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്‍റെ ഇഷ്ടപ്രകാരമാണ് പാട്ടുകള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ഏതൊരു ആര്‍ട്ടിസ്റ്റിനും അതില്‍ പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് Highly Expressive ആയ മ്യൂസിക്കിന് യൂത്തിന്‍റെ ഇടയില്‍ ഒരു പ്രത്യേക സ്ഥാനമുള്ളത്.
മ്യൂസിക് സ്ട്രീമിംഗ് ആപ്പായ സ്പോട്ടിഫൈയുടെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം മലയാളം ഹിപ്-ഹോപിന്റെ ഓഡിയന്‍സില് 300 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. അതിനനുസരിച്ച് കുറേ നല്ല മ്യൂസിക്കും മലയാളത്തില്‍ ഉണ്ടാവുന്നുണ്ട്. ഈ ഒരു ട്രെന്‍ഡ് തീര്‍ന്നാല്‍ ഇത് അവസാനിക്കുമോ, അതോ മലയാളത്തില്‍ ഇനിയും റാപ്പിലും ഹിപ്-ഹോപിലും എക്സ്പ്ലോര്‍ ചെയ്യാന്‍ ഒരുപാട് സാധ്യതകളുണ്ടോ?
ശരിയാണ്. സ്പോട്ടിഫൈയിലും യൂട്യൂബിലുമൊക്കെ ഹിപ്-ഹോപിന്‍റെയും റാപ്പിന്‍റെയുംഭയങ്കരമായിട്ടുള്ള ഒരു വളര്‍ച്ച കാണുന്നുണ്ട്. അത് വളരെ പോസിറ്റീവാണ്. കാരണം, പണ്ടൊക്കെ സിനിമയുടെ ഒരു അകമ്പടി വേണമായിരുന്നു ആര്‍ട്ടിസ്റ്റുകള്‍ക്ക്. ഇപ്പോള്‍ പ്രൈവറ്റായിട്ട് മ്യൂസിക് കൊണ്ടുവരാനും അത് മുന്നോട്ട് കൊണ്ടുപോവാനും ആര്‍ടിസ്റ്റുകള്‍ക്ക് പറ്റുന്നുണ്ട്. ഒത്തിരി പുതിയ പുതിയ ആര്‍ടിസ്റ്റുകള്‍ വരുന്നു, പുതിയ പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. ഇത് മുന്നോട്ട് പോവുക തന്നെ ചെയ്യും. ഹിപ്-ഹോപില്‍ തന്നെ ഒരുപാട് പുതിയ ആര്‍ടിസ്റ്റുകള്‍ വരും. ഇപ്പോള്‍ തന്നെ കേരളത്തിന് പുറത്ത് നിന്ന് പോലും ഒത്തിരി പേര് വരുന്നുണ്ട്. ഉദാഹരണത്തിന്, റയാന്, മെല്‍വിന്‍ എന്ന യു.കെ. ബേസ്ഡ് ആയിട്ടുള്ള രണ്ട് ആര്‍ടിസ്റ്റുകള്‍ക്കൊപ്പം ഞാന്‍ ഒരു ആല്‍ബം ചെയ്തിട്ടുണ്ട്. അതുപോലെ, 2KCali-യും യു.കെയില്‍ നിന്നുള്ള ശ്രദ്ധിക്കപ്പെടുന്ന ബാന്‍ഡ് ആണ്.
അത്തരത്തില്‍ ഒരു വര്‍ഷത്തിനകം തന്നെ ഒരുപാട് പുതിയ പാട്ടുകാരും പുതിയ സ്റ്റൈലുകളും മലയാളം ഹിപ്-ഹോപില്‍ അവതരിപ്പിക്കപ്പെടും. അത്തരത്തിലുള്ള പുതിയ സംഭവങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതായിട്ട് ഞങ്ങള്‍ സ്റ്റുഡിയോയില്‍ നിന്നൊക്കെ അറിഞ്ഞിട്ടുമുണ്ട്.
ലജ്ജാവതിയും, നില്ല് നില്ലും ഒക്കെ ഇറങ്ങിയ കാലത്ത് ജനിക്കുക പോലും ചെയ്യാത്ത കുട്ടികള്‍ പോലും ഇന്ന് ആ പാട്ടുകള്‍ കേള്‍ക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. നില്ല് നില്ല് നില്ലെന്‍റെ നീലക്കുയിലേ എന്ന പാട്ട് ടിക് ടോകിലും ഇന്‍സ്റ്റഗ്രാമിലും ഒരു പാന്‍ ഇന്ത്യ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ചു. എന്തു തോന്നുന്നു?
പഴയ പാട്ടുകളൊക്കെ ഇന്‍സ്റ്റഗ്രാം റീലിലും ഷോര്‍ട്സിലും വൈറലാവുന്നത്സന്തോഷമുള്ള കാര്യം തന്നെയാണ്. പത്തിരുപത് വര്‍ഷം മുമ്പേയുള്ള പാട്ടുകള്‍ വീണ്ടും ട്രെന്‍ഡിംഗ് ആവുന്നത് സോഷ്യല്‍മീഡിയ ചെയ്യുന്ന വലിയ സഹായങ്ങളിലൊന്നാണ്.
ജാസി ഗിഫ്റ്റ് ഫോളോ ചെയ്യുന്ന മാസ്റ്റേഴ്സ്, ഇന്റര്‍നാഷനല്‍ മ്യുസിഷ്യന്സ്ആരൊക്കെയാണ്?
കൂടുതലും ഞാന്‍ ഫോളോ ചെയ്യുന്നത് എറിക് ക്ലാപ്റ്റണ്, ബോബ് മെര്‍ലി, സ്റ്റിംഗ്, ഫ്രെഡിമെര്‍കുറി, തുടങ്ങിയവരെയാണ്. അത് പോലെ പഴയ ക്ലാസിക് ബാന്‍ഡുകളും കൂടുതലായി കേള്‍ക്കാറുണ്ട്. പക്ഷേ പുതിയ ആര്‍ടിസ്റ്റുകളെയും പുതിയ മ്യൂസിക്കും ശ്രദ്ധിക്കാറുണ്ട്.
ഏതൊക്കെയാണ് വരാനിരിക്കുന്ന പ്രൊജക്ടുകള്‍?
ഇപ്പൊ റിലീസായത് ജയരാജ് സാറിന്‍റെ ‘ശാന്തമീ രാത്രികള്‍‘ ആണ്. അതിലെ ‘മാര്‍ഗഴിയേ’ എന്ന ഗാനം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഞാനും വര്‍ഷ രഞ്ജിത്തും കൂടിയാണ് അത് പാടിയത്. വരാനിരിക്കുന്നത് രണ്ടെണ്ണം കന്നഡയിലാണ്. അത് നടക്കുന്നേയുള്ളൂ. പേരായിട്ടില്ല

