ചുരുൾമുടി
മഞ്ജു ഉണ്ണികൃഷ്ണൻ എന്ന എഴുത്തുകാരി എഴുതിയ "ചുരുൾമൂടി" എന്ന കവിത
മഞ്ഞുകാലത്തൊരു ദിനം
മുടി ചുരുളുന്നൊരു വ്യാധിയുണ്ടായി.
അമ്മവാതം പകർന്നതാവാം!
എത്ര തിരുമ്മി തലോടിയിട്ടും
ഭേദമേതുമില്ലാതെ ചുരുണ്ടു
കിടക്കുന്നമ്മയും മുടിയും.
മുടി നിവർത്തി വിടർത്തി
നെഞ്ചിലൊരു ഘനം വച്ചു
നടക്കുമ്പോൾ അണയ്ക്കുന്നു.
മുടിയുമച്ഛനും…
മുടിവാതത്തിന് മരുന്നുണ്ടോ?
വൈദ്യരെ കാണുന്നു
മരുന്നിട്ടു തിരുമ്മുന്നു
ചുരുണ്ടു കയറുന്നു മഹാവ്യാധി.
സങ്കടം കാളുന്നു
ഉറക്കത്തിൽ കാണുന്നു
പട്ടിഴ കണക്കിന്നുമ്മിന്നും
നീളൻ മുടി.
ഗൂഗിളു ചെയ്യുന്നു
ചുരുൾമുടി സംഘത്തിൽ ചേരുന്നു.
മുടി ചുരുട്ടു വിധങ്ങളിൽ
മഹാലേഖനങ്ങൾ.
ചുരുൾമുടി മത്സരങ്ങൾ.
വാതമേയല്ലത്
സൗന്ദര്യശാസ്ത്രമെന്ന്
അഡ്മിൻ പറഞ്ഞതും
ഹൃദയം ചിരിക്കുന്നു
ഘനമൊരു കിളിയായ്
പറക്കുന്നു

കവിത കവിയുടെ
ശബ്ദത്തില്‍ കേള്‍ക്കാം

