Home / DYFI News  / ക്യൂബയ്ക്കുള്ള ഐക്യദാർഢ്യം, സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗം

ക്യൂബയ്ക്കുള്ള ഐക്യദാർഢ്യം, സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗം

തങ്ങളെ കീഴ്‌പ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ധീരമായി ചെറുക്കുകയാണ് ക്യൂബൻ ജനത. അവർ തങ്ങളുടെ രാജ്യത്തെ വീരോചിതമായി പ്രതിരോധിക്കുകയാണ്. സാമ്രാജ്യത്വം സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ ലോകം ക്യൂബയോട്ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതിനെ സഹായിക്കുകയും ചെയ്യേണ്ട സമയമാണിത്.

Cuba

ബാറ്റിസ്റ്റ ഏകാധിപത്യത്തിനെതിരെ പോരാട്ടം നടത്തി ലോകത്തിന് മുന്നിലെസാമ്രാജ്യവിരുദ്ധ സോഷ്യലിസത്തിന്റെ പ്രതീകമായി കൊച്ച് ക്യൂബ മാറിയത് മുതൽ പടിഞ്ഞാറൻ ലോകത്തിന്റെ ആക്രമണങ്ങൾ പലതും നേരിടേണ്ടി വന്നിട്ടുണ്ട് അവർക്ക്. 1962 മുതൽ വംശഹത്യാപരമായ സാമ്പത്തിക ഉപരോധമാണ് അമേരിക്കയുടെ നേതൃത്വത്തിൽ ക്യൂബക്കെതിരെ നടക്കുന്നത്. എണ്ണമറ്റ അട്ടമറി നീക്കങ്ങളും ക്യൂബക്കെതിരെ നടന്നു. എന്നാൽ സാമ്രാജ്യത്വത്തിന്റെ ശക്തിയെ നേരിടാനും മെച്ചപ്പെട്ട ഒരു ലോകത്തിന്റെ നിർമ്മാണത്തിനായി പോരാടാനും കഴിയുമെന്നതിന്റെ പ്രതീക്ഷയും മാതൃകയുമാണ് സോഷ്യലിസ്റ്റ് ക്യൂബ.

ബേ ഓഫ് പിഗ്‌സ് എന്നറിയപ്പെടുന്ന നേരിട്ടുള്ള കടന്നാക്രമണം, വിപ്ലവത്തിൻറെചരിത്രനായകനും കമാൻഡർ-ഇൻ-ചീഫുമായ ഫിദൽ കാസ്‌ട്രോ റൂസ്സിനെകൊലപ്പെടുത്തുന്നതിന് നടത്തിയ അഞ്ഞൂറിലധികം ശ്രമങ്ങൾ, സാധാരണ പൗരർക്കുനേരെ ബോംബാക്രമണം നടത്തുവാനുള്ള ഭീകരവാദ നീക്കങ്ങൾ, മനുഷ്യവിരുദ്ധവും നീതിരഹിതവുമായ സാമ്പത്തിക ഉപരോധം, ക്യൂബ ഭീകരവാദത്തിൻറെ സ്‌പോൺസറാണെന്ന വ്യാജേന ഏർപ്പെടുത്തിയ ഉപരോധങ്ങൾ, ഏറ്റവുമൊടുവിൽ  ഇക്കഴിഞ്ഞ വർഷം പ്രതിവിപ്ലവ പ്രതിഷേധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ നീക്കങ്ങൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിശ്രമങ്ങളാണ് സാമ്രാജ്യത്വം ക്യൂബക്കെതിരെനടത്തിയിട്ടുള്ളത്. യുഎസ്എസ്ആറിൻറെയും കിഴക്കൻ യൂറോപ്പിൻറെയുംശിഥിലീകരണത്തെത്തുടർന്നുണ്ടായ പ്രത്യേക കാലഘട്ടത്തിൽ ക്യൂബ വലിയ പ്രതിസന്ധികളെ നേരിട്ടു. ദ്വീപിനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ഉപരോധം മൂലം ക്യൂബൻ ജനതയ്ക്ക് 1,29,69,717.04 കോടി രൂപയുടെ നഷ്ടമുണ്ടായി, അവരുടെ ഉൽപാദനപ്രക്രിയകൾക്ക് തടസ്സം നേരിട്ടു.  ഈ കടന്നാക്രമണങ്ങളെയെല്ലാം ക്യൂബ അതിജീവിച്ചത്, സോഷ്യലിസ്റ്റ് നിർമാണത്തിൽ സജീവമായി പങ്കാളികളാകുന്ന ജനങ്ങളിൽ അതിനുള്ള വിശ്വാസംകൊണ്ടാണ്.

ക്യൂബയുടെ സമ്പദ് വ്യവസ്ഥക്ക് ഇത്രയും വലിയ നഷ്ടങ്ങൾ ഉണ്ടായിട്ടും, ഓരോ ക്യൂബക്കാരനും സൗജന്യ വിദ്യാഭ്യാസം, സൗജന്യ ആരോഗ്യ സംരക്ഷണം എന്നിവ ലഭിക്കുന്നുണ്ടെന്നും അവർ ഇഷ്ടപ്പെടുന്ന കായികം, കല, മറ്റ് സാംസ്‌കാരിക മേഖലകളിൽ മികവ് പുലർത്തുന്നുണ്ടെന്നും ക്യൂബ ഉറപ്പാക്കുന്നു. പ്രകൃതിദുരന്തങ്ങളോപകർച്ചവ്യാധികളോ നേരിടുന്ന ലോകത്തിലെ ഏത് രാജ്യത്തേക്കും ക്യൂബ ഡോക്ടർമാരെയും നഴ്സുമാരെയും അയയ്ക്കുന്നു. അന്താരാഷ്ട്രതയോടുംമനുഷ്യരാശിയോടുള്ള കരുതലോടും ക്യൂബയുടെ പ്രതിബദ്ധതയാണിത്, സ്വയം കഷ്ടപ്പെടുമ്പോഴും സൗഹൃദത്തിന്റെ കൈ നീട്ടുന്ന ഒരു രാജ്യം .

അമേരിക്ക എപ്പോഴും മുഴുവൻ ലാറ്റിൻ അമേരിക്കയെയും തങ്ങളുടെ പിൻമുറ്റമായികണക്കാക്കിയിരുന്നു, ഒരു രാജ്യത്തിന്റെയും പരമാധികാരത്തിന്റെ നേരിയ അവകാശവാദം പോലും അവർക്ക് സഹിക്കാൻ കഴിയില്ല. ക്യൂബൻ വിപ്ലവം സ്വയം സോഷ്യലിസ്റ്റാണെന്ന് പ്രഖ്യാപിച്ചതുമുതൽ, ക്യൂബൻ ജനതയുടെ മനോഭാവം തകർക്കാനും രാജ്യത്തിന്റെ തകർച്ച ഉറപ്പാക്കാനുമാണ് അമേരിക്കയുടെ നേതൃത്വത്തിൽ കഠിനമായ ശ്രമം നടക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഭരണാധികാരികളിലൊരാൾ എന്ന് ഭരണത്തിന്റെ ആദ്യനാളുകളിൽ തന്നെ ലോകം വിലയിരുത്തി കഴിഞ്ഞ ഡൊണാൾഡ് ട്രംപിന്റെ രണ്ടാമൂഴത്തിൽ ഈ ശ്രമങ്ങൾ കൂടുതൽ ശക്തമായി നടക്കുന്നുണ്ട.്Cuba 2

നിയമവിരുദ്ധ സാമ്പത്തിക ഉപരോധം കാരണം ക്യൂബ ഗുരുതരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. യുഎസ് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ അപലപിച്ച് യുഎൻ പൊതുസഭ പാസാക്കിയ ഏകദേശം 31 പ്രമേയങ്ങൾ അമേരിക്ക അവഗണിക്കുകയാണ്. മറുവശത്ത്, യുഎസ് ക്യൂബയ്ക്കെതിരെ ആക്രമണം നടത്തുകയാണ്. തീവ്രവാദ, ക്യൂബ വിരുദ്ധ ശക്തികൾക്ക് ധനസഹായം നൽകുന്നതിനായി എല്ലാ വർഷവും ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്നു. ഉപരോധം കാരണം ക്യൂബയിൽ വൈദ്യുതി വിതരണത്തിൽ ദീർഘകാല തടസ്സങ്ങൾ അനുഭവപ്പെട്ടു. ഔഷധ ഉൽപ്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം ക്യൂബൻ ജനത നേരിടുന്നു. ഭക്ഷണം, ഇന്ധനം, അസംസ്‌കൃത വസ്തുക്കൾ എന്നിവ നിഷേധിക്കുന്നതിലൂടെ ക്യൂബയെ ശ്വാസം മുട്ടിക്കാൻ സാമ്പത്തിക ഉപരോധത്തിന്റെഞെരുക്കങ്ങൾ മുറുക്കുകയാണ്.

ഇതിനുപുറമെ തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുന്ന രാജ്യങ്ങളുടെ വ്യാജ പട്ടികയിൽ ക്യൂബയെ ഏകപക്ഷീയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെ ആജ്ഞകൾക്ക്വഴങ്ങാൻ വിസമ്മതിക്കുന്ന രാജ്യങ്ങൾക്കെതിരായ സാമ്പത്തിക യുദ്ധത്തിന്റെ ഭാഗമായി പ്രയോഗിക്കുന്ന നിരവധി ഏകപക്ഷീയമായ നിർബന്ധിത നടപടികളിൽ ഒന്നാണിതെന്ന്ലോകത്തിന് മുഴുവനറിയാം. തങ്ങളെ കീഴ്‌പ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ധീരമായിചെറുക്കുകയാണ് ക്യൂബൻ ജനത. അവർ തങ്ങളുടെ രാജ്യത്തെ വീരോചിതമായിപ്രതിരോധിക്കുകയാണ്. സാമ്രാജ്യത്വം സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ ലോകം ക്യൂബയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതിനെ സഹായിക്കുകയും ചെയ്യേണ്ട സമയമാണിത്. ക്യൂബയ്ക്കൊപ്പം നിൽക്കുക എന്നത് സാമ്രാജ്യത്വത്തിനെതിരായപോരാട്ടത്തിലും സോഷ്യലിസത്തിന്റെ പ്രതിരോധത്തിലും പങ്കുചേരുക എന്നതാണ്. ക്യൂബയോട് ഐക്യദാർഢ്യം പുലർത്തുകയെന്നത് സാമ്രാജ്യത്വത്തിനും അതിൻറെആഗോളമേധാവിത്വത്തിനുമെതിരായ നമ്മുടെ തന്നെ പോരാട്ടത്തിൻറെ ഭാഗമാണ്. പ്രതിസന്ധി നിറഞ്ഞ, ചൂഷണാധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയുടെ യഥാർഥബദലായ സോഷ്യലിസത്തിനുവേണ്ടിയുള്ള നമ്മുടെ പോരാട്ടത്തിൻറെകൂടി ഭാഗമാണ്.

2025 ഓഗസ്റ്റ് 13 സഖാവ് ഫിഡൽ കാസ്‌ട്രോയുടെ ജന്മശതാബ്ദിയാഘോഷങ്ങൾ ആരംഭിക്കുകയാണ്. ആ ആഘോഷദിവസത്തിന് മുമ്പായി തന്നെ പരമാവധി സാമ്പത്തിക സഹായം സമാഹരിക്കുന്നതിനും ക്യൂബയുമായുള്ളഐക്യദാർഢ്യത്തിനായുള്ള ദേശീയ സമിതിയുടെ ആഹ്വാനത്തിൽ പങ്കുചേരാനുംക്യൂബയുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാനും സിപിഐ എം 24- ാമത്  കോൺഗ്രസ്തീരുമാനിച്ചിരുന്നു. അതിന്റെ തുടർച്ചയായി ഈ രാഷ്ട്രീയ പോരാട്ടത്തിൽ അണിചേരാൻ ഡി.വൈ.എഫ്.ഐയും തീരുമാനിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ സോഷ്യലിസം സാധ്യമാണ് എന്ന് പ്രഖ്യാപനം നടത്തുകയും ലോകസാമ്രാജ്യത്വ ശക്തികളോട് ജീവിതകാലം മുഴുവൻ പോരാടുകയും മുതലാളിത്തത്തിനും സാമ്രാജ്വത്വത്തിനുംതകർക്കാൻ പറ്റാത്ത ധീരമാതൃകയായി നിലകൊള്ളുകയും ചെയ്ത ഫിഡൽ കാസ്‌ട്രോയുടെ ഓർമ്മകൾക്ക് മുന്നിൽ അഭിവാദ്യം ചെയ്തുകൊണ്ട് ഈ രാഷ്ട്രീയ ദൗത്യംവിജയിപ്പിക്കണമെന്നഭ്യർത്ഥിക്കുന്നു.

Author Photo
വി കെ സനോജ്

ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ഉപാധ്യക്ഷനും.

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT