റാപ്പ് സംഗീതം : ജീവിതം,സംസ്ക്കാരം,കല
പല ദേശങ്ങളിലായി, പല കാലങ്ങളിലായി, പല സംസ്കാരങ്ങളിലായി പരന്നു കിടക്കുന്ന റാപ് സംഗീതത്തെക്കുറിച്ചും വൈവിധ്യപൂർണ്ണമായ അതിന്റെ വേരുകളെക്കുറിച്ചും രാഷ്ട്രീയ മാനങ്ങളെക്കുറിച്ചും കവിയും നോവലിസ്റ്റും വാദ്യകലാകാരനും കലാനിരൂപകനുമായ മനോജ് കുറൂർ എഴുതുന്നു.
റാപ് സംഗീതത്തെക്കുറിച്ചു സംസാരിക്കണമെങ്കിൽ അതിന് പാശ്ചാത്യ പോപ്പ്സംഗീതത്തിന്റെ ഒരു ഏകദേശ ചരിത്രമെങ്കിലും അറിയേണ്ടത് അത്യാവശ്യമാണ്. മാത്രമല്ലഏതു സാംസ്കാരികസാഹചര്യങ്ങളിലാണ് ഇത്തരത്തിലുള്ള സംഗീതരൂപങ്ങൾവികസിച്ചു വന്നത് എന്നുകൂടി മനസ്സിലാക്കിയാൽ മാത്രമേ ഇതിന്റെ രാഷ്ട്രീയം നമുക്ക്സംസാരിക്കാനാവുകയുള്ളൂ . വളരെ വിസ്തരിച്ചു പാശ്ചാത്യ പോപ്പ് സംഗീതത്തിന്റെചരിത്രം പറയുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എങ്കിലും ചില സൂചനകൾ ഇവിടെപ്രസക്തമാണ് എന്നു തോന്നുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റാഗ് ടൈം, ജാസ്സ് പോലെയൊക്കെയുള്ള സംഗീത രൂപങ്ങൾ അമേരിക്കയിലെ ഒരു അണ്ടർഗ്രൗണ്ട്കൾച്ചറിൽനിന്നാണു രൂപപ്പെട്ടു വരുന്നത്. അതായത് അതുവരെ ഒരു പൊതുധാരയുടെഭാഗമാകാത്ത സംസ്കാരത്തിൽ നിന്നാണ് ഇത്തരത്തിൽ വിധ്വംസകം എന്നു നമുക്കുപറയാവുന്ന തരത്തിലുള്ള സംഗീതരൂപങ്ങളും ആവിർഭവിക്കുന്നത്. ന്യൂ ഓർലിയൻസ്പോലെ ഒരു ദരിദ്രമായ ദേശത്തിന്റെ സാമൂഹികപശ്ചാത്തലത്തിൽനിന്നാണ് ജാസ്സ്വികസിച്ചു വന്നത്. കാബ് കലോവയെപ്പോലെ ലൂയി ആംസ്ട്രോങിനെപ്പോലെ ഉള്ളഗായകർ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽത്തന്നെ ജാസ്സ് സംഗീതത്തിന്റെഭാഗമായി ശ്രദ്ധിക്കപ്പെട്ടവരാണ് .പിന്നീട് റേ ചാൾസിനെയും ബി ബി കിങ്ങിനെയുംപോലുള്ള സംഗീതജ്ഞർ പ്രധാനികളായ ബ്ലൂസ് സംഗീതം വരുന്നു. റിഥം ആൻഡ് ബ്ലൂസ്പോലെ വിവിധസംഗീത ശാഖകൾ വരുന്നു . പക്ഷേ സംഗീതരംഗത്തിനുതന്നെ വലിയരീതിയിൽ വിധ്വംസകമായ ഒരു വ്യതിയാനം വരുന്നത് 1950 കളിലാണ്; പ്രത്യേകിച്ച് റോക്ക്ആൻഡ് റോൾ എന്ന് പറയുന്ന സംഗീത ശൈലിയുടെ ആവിർഭാവത്തോടെയാണ് അതുസംഭവിക്കുന്നത്. അതിന്റെ ആദ്യകാല പ്രയോക്താക്കൾ ചക്ബെറി, ലിറ്റിൽ റിച്ചാർഡ്തുടങ്ങിയ ആഫ്രോ അമേരിക്കൻസ് ആയ പാട്ടുകാരാണ്. അമേരിക്കയിലെ കറുത്തവരുടെതെരുവിൽ നിന്നാണ് ഇത്തരത്തിലുള്ള സംഗീത രൂപങ്ങൾ വരുന്നത്. അതിന്റെആവിഷ്ക്കാരസാധ്യതയും ഒപ്പം വിപണിമൂല്യവും തിരിച്ചറിഞ്ഞപ്പോഴാണ് മറ്റുസംഗീതജ്ഞർ അതേറ്റെടുത്തത്.
പോപ്പ് സംഗീതത്തെക്കുറിച്ചു പറയുമ്പോൾ ഗായകർ എന്ന വാക്കിനെ തന്നെപ്രശ്നവൽക്കരിക്കേണ്ടി വരും; സംഗീതജ്ഞർ എന്നു പറയുന്നതാവും കൂടുതൽ നല്ലത്. ഉപകരണസംഗീതത്തിന്റെ വലിയൊരു പശ്ചാത്തലമാണ് സത്യത്തിൽപാശ്ചാത്യസംഗീതത്തിനുള്ളത് . ഇന്ത്യയിൽ ആണെങ്കിൽ വോക്കൽ കൾച്ചർ ആണ്പ്രധാനം. അതൊക്കെ വിശദമായ ചർച്ചക്ക് വിധേയമാക്കേണ്ട സംഗതികളാണ് . ഈ ഒരുസന്ദർഭത്തിൽ മാത്രമായിട്ട് സംസാരിക്കാൻ പറ്റുന്ന ഒരു സംഗതി അല്ല.

ബോബ് മാർലി
1950 കളിൽ ആഫ്രോ അമേരിക്കൻസിന്റെ വളരെ ദരിദ്രമായ തെരുവുകളിൽനിന്ന്അവരുടെ ക്ഷോഭവും പ്രതിഷേധവും കൂസലില്ലായ്മയും ധൈര്യവും ആത്മാഭിമാനവുംഒക്കെക്കൂടി കലർന്നിട്ടുള്ള ഒരു പ്രത്യേക ആവിഷ്ക്കാരമായാണ് റോക്ക് ആൻഡ് റോൾസംഗീതം ഉണ്ടാകുന്നത്. അതുവരെയുള്ള സംഗീതത്തിന്റെ ശൈലികളെ അത്നിരസിക്കുന്നുണ്ട് . അതായത് ,ഒരു ഉദാഹരണം പറഞ്ഞാൽ, ചക്ബറി അദ്ദേഹത്തിന്റെthats why i go for the rock and roll music എന്ന പാട്ടിൽ ജാസ് സംഗീതത്തിനെതിരേ വരെസംസാരിക്കുന്നുണ്ട്. അമേരിക്കയാണല്ലോ ഇതിന്റെയൊക്കെ ഒരു പ്രധാനപ്പെട്ടആസ്ഥാനം എന്ന് നമുക്ക് പറയാൻ പറ്റുക . വെസ്റ്റേൺ മ്യുസിക്കിന്റെ പ്രധാന ശൈലികൾഉരുത്തിരിഞ്ഞു വരുന്നത് തീർച്ചയായും അമേരിക്കയിൽ ആണ് . പ്രത്യേകിച്ച്കാലിഫോർണിയ പോലെ, ജാസ് ആണെങ്കിൽ ന്യൂ ഓർലിയൻസ് പോലുള്ള സ്ഥലങ്ങളിൽനിന്നാണ് അത് വികസിച്ചു വരുന്നത് .
അൻപതുകളിൽത്തന്നെ സംഭവിച്ച വേറൊരു മൂവ്മെന്റുമുണ്ട്. ബീറ്റ് ജനറേഷൻ എന്നുവിളിക്കപ്പെടുന്ന മറ്റൊരു പ്രതിസംസ്കാരം. അതിന്റെ ഭാഗമായി അലൻ ഗിൻസ്ബർഗ്, ജാക്ക് കെറുവാക്ക്, വില്യം എസ് ബറോസ് എന്നിങ്ങനെയുള്ളവരുടെസാഹിത്യകൃതികളുമുണ്ട് . അലൻ ഗിൻസ്ബർഗിന്റെ ‘ഹൗൾ‘ എന്ന കവിത, ജാക്കെറുവാക്കിന്റെ ‘ഓൺ ദ റോഡ്‘ എന്ന നോവൽ, വില്യം എസ് ബറോസിന്റെ ‘ദ നേക്കഡ്ലഞ്ച്‘ എന്ന നോവൽ എന്നിങ്ങനെ സാഹിത്യത്തിലാണതു സംഭവിച്ചതെങ്കിലും ബീറ്റ്സംസ്കാരം പില്ക്കാലത്ത് ബോബ് ഡിലനെയും മറ്റും ശക്തമായി സ്വാധീനിക്കുന്നുണ്ട്. ‘നിർവാണ‘ എന്ന മ്യൂസിക് ബാൻഡിലെ കർട് കോബൈൻ, വില്യം എസ് ബറോസിന്റെആരാധകനായിരുന്നു. ലഹരിയും സ്വതന്ത്രലൈംഗികതയുമൊക്കെ ബീറ്റ് ജനറേഷന്റെഭാഗമാണ്. ലഹരിക്കടിപ്പെട്ടു സ്വന്തം ജീവിതപങ്കാളിയെ വെടിവച്ചു കൊന്നയാളാണു വില്യംഎസ് ബറോസ് എന്നോർക്കാം. കെറുവാക്കിന്റെ ഓൺ ദ റോഡ് എന്ന നോവലുംഅതിനെ ആധാരമാക്കിയുള്ള സിനിമയും പില്ക്കാലത്ത് ഹിപ്പി സംസ്കാരത്തെയുംസ്വാധീനിക്കുന്നുണ്ട്. ആഫ്രോഅമേരിക്കൻസിന്റെ തെരുവുകളിൽ ഉണ്ടായ റോക്ക്ആൻഡ് റോൾ സംസ്ക്കാരവും ബീറ്റ് ജനറേഷന്റെ സ്വാധീനവുംപില്ക്കാലസംഗീതരംഗത്തെ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. ഇങ്ങനെ ഒരുഅണ്ടർഗ്രൗണ്ട് കൾച്ചറിന് വളരെ ശക്തമായ ഒരു ആവിഷ്ക്കാര സന്ദർഭം ഉണ്ടാകുന്നകാലഘട്ടമാണ് ഇത് . അമ്പതുകളിലാണ് ഇത് സംഭവിക്കുന്നത്. മയക്കുമരുന്ന്, കഞ്ചാവ്ഒക്കെ ഈ അണ്ടർഗ്രൗണ്ട് കൾച്ചറിന്റെ ഭാഗമാണ്.
ഇതേ സമയത്തു ഇന്ത്യയിൽ സമാന്തരമായി ‘ഹംഗ്രി ലിസ്റ്റ് മൂവ്മെന്റ് ‘ എന്നൊരു സംഗതിനടക്കുന്നുണ്ട് . എന്റെ മൂന്നാമത്തെ നോവലായ മണൽപ്പാവ യുടെ പ്രധാനപ്പെട്ടവിഷയംതന്നെ ഇതാണ്. മലായ്റോയ് ചൗധരി ,സമീർറോയ് ചൗധരി, ഹരാധൻ, ശക്തിചതോപാധ്യായ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ബംഗാളി കവികൾ ഹംഗ്രി ലിസ്റ്റ്മൂവ്മെന്റിന്റെ ഭാഗമാകുന്നുണ്ട്. അണ്ടർഗ്രൗണ്ട് കൾച്ചറിൽനിന്നുതന്നെയാണ് ഇതുംഉണ്ടായി വരുന്നത്. ഇന്ത്യയിൽ ഭരണകൂടം അതിനെ അടിച്ചമർത്തുകയാണു ചെയ്തത്.
സ്റ്റാർക്ക് ഇലക്ട്രിക് ജീസസ് എന്ന പ്രകോപനപരമായ കവിതയെഴുതിയതിന് മലായ്റോയ്ചൗധരിയെ മാസങ്ങളോളം ജയിലിലടച്ചു. അതായത് , ഇങ്ങനെയൊരു അണ്ടർഗ്രൗണ്ട്കൾച്ചറും അതിന്റെ ഭാഗമായ ആവിഷ്കാരങ്ങളും അമ്പത് – അറുപത് കാലഘട്ടത്തിൽഇന്ത്യയിലും ഉണ്ടാകുന്നുണ്ട് .
അമേരിക്കയിൽ ഈ ബീറ്റ് ജനറേഷൻ കാലഘട്ടത്തിനു തൊട്ടു പിന്നാലേ വരുന്നതു ഹിപ്പിസംസ്കാരമാണ്. അറുപതുകളുടെ അവസാനത്തോടെ കാലിഫോർണിയ ഹിപ്പികളുടെപറുദീസയാകുന്നു. ‘സൈക്കഡലിക് റോക്‘ എന്ന സംഗീതശൈലി ഒക്കെ അതിന്റെഭാഗമായി ഉണ്ടായി വരുന്നതാണ്. സംഗീതത്തെ ഒരു സൈക്കഡലിക്അനുഭവമാക്കുന്നതിന്റെ ഭാഗമായി അതിലും മയക്കുമരുന്നു പ്രധാനമായൊരു റോൾവഹിക്കുന്നുണ്ട്. ആസിഡ് റോക്ക് പോലെയുള്ള സംഗീതശൈലികൾ ഉദാഹരണം. എൽഎസ് ഡി അഥവാ ലൈസേർജിക് ആസിഡ് എന്ന മയക്കുമരുന്ന്ഉപയോഗിച്ചുകൊണ്ടുതന്നെയാണ് ആ സംഗീത ശൈലിയിലുള്ള പാട്ടുകൾ കേൾക്കേണ്ടത്എന്നാണ് ആ പേരിലെ സൂചന. ഇങ്ങനെ ബീറ്റ് ജനറേഷന്റെയും ഹിപ്പി കൾച്ചറിന്റെയുംഒരു ബാക്ഗ്രൗണ്ട് പിന്നീടുള്ള സംഗീതശൈലികൾക്കുണ്ട്. ഒപ്പം തന്നെ സിവിൽ റൈറ്റ്സ്മൂവ്മെന്റ് അമേരിക്കയിൽ ഉണ്ടാകുന്നു. അതിന്റെ ഭാഗമായിട്ടാണ് ബോബ്ഡിലനെപ്പോലുള്ളവരുടെ പാട്ടുകൾ വരുന്നത്.
ഈ പശ്ചാത്തലത്തിലാണ് 70കളിൽ ഹിപ്ഹോപ് കൾച്ചർ എന്നൊരു സംഗതി ഉണ്ടായിവരുന്നത് . ഈ ഹിപ്ഹോപ് കൾച്ചറിന്റെ ഭാഗമായി റാപ് സംഗീതം മാത്രമല്ല ഡി ജെ ഉണ്ട്. പിന്നെ ബ്രേക്ക് ഡാൻസ്. വാസ്തവത്തിൽ അതു തെരുവുജീവിതത്തോട് അല്ലെങ്കിൽസ്ട്രീറ്റ് ഡാൻസുമായിട്ട് തന്നെയാണ് ബന്ധപ്പെട്ടിരിക്കുന്നത് . തെരുവ് നൃത്തമാണ് അത്. മറ്റൊന്ന് ഗ്രാഫിറ്റിയാണ്. ഭരണകൂടത്തിനെതിരെയും അല്ലെങ്കിൽ പൊതു സമൂഹത്തിന്റെവ്യവസ്ഥാപിത സംസ്ക്കാരത്തിനെതിരെയും മറ്റുമുള്ള ചുവരെഴുത്തുകൾ അതിന്റെഭാഗമാണ് ഇതിന്റെയൊക്കെ ഭാഗമാണ് ഈ പറഞ്ഞ റാപ് സംഗീതം. അതിന്റെ ഒരുസവിശേഷത എന്താണെന്നു വച്ചാൽ ഏതെങ്കിലും പ്രത്യേകമായിട്ടുള്ള ഈണങ്ങളെയോഒന്നും അമിതമായി ആശ്രയിക്കുന്നില്ല. അതിനു പകരം ഏതെങ്കിലും തരത്തിലുള്ളറിഥമിക് ബീറ്റുകൾ പശ്ചാത്തലത്തിൽ ഉണ്ടാകും. ആ റിഥമിക് ബീറ്റിനോട് ഏതെങ്കിലുംതരത്തിൽ ചേർന്നും ഇടഞ്ഞും ഒക്കെ സംസാരത്തിനോട് അടുത്ത് നിൽക്കുന്ന ഒരുപ്രകടനമാണു റാപ്പ്. നമ്മുടെ മനസ്സിലുള്ള സംഗീതം എന്ന സംഗതിയെത്തന്നെഒരർത്ഥത്തിൽ അതു ബ്രേക്ക് ചെയ്യുന്നുണ്ട്. ഇതെല്ലാം വരുന്നത് വാസ്തവത്തിൽപ്രതിസംസ്കാരങ്ങളിൽനിന്നാണ്. നമ്മൾ ഇതിന്റെ കൂടെത്തന്നെ എപ്പോഴും ചേർത്ത്പറയാവുന്ന ഒരാൾ ബോബ് മാർലി ആണ്. ബോബ് മാർലി റെഗ്ഗേ സംഗീതജ്ഞനാണ്. അതിന് വേറൊരു ചരിത്രമാണ് ഉള്ളത് . സ്കാ, റോക് സ്റ്റെഡി ശൈലികളിൽ നിന്ന്ജമൈക്കയിൽ വികസിച്ചു വന്ന ഒരു സംഗീതശൈലിയാണ് റെഗ്ഗെ. ഓഫ് ബീറ്റുകൾ, വൺ ഡ്രോപ്പ് റിഥം എന്നറിയപ്പെടുന്ന ബീറ്റ് ഒക്കെയാണ് അതിന്റെ സവിശേഷത.
റാപ്പിനെ സംബന്ധിച്ച്, അതിന്റെ ആവിഷ്കാരം, അവതരണം ഒക്കെ വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള അവതരണങ്ങളൊക്കെ സംഭവിക്കുന്നത് വിധ്വംസകവുംഅരാജകവുമായ ഒരു സാംസ്ക്കാരിക പശ്ചാത്തലത്തിലാണ്. നമുക്കതിനെ പാട്ടു വേറെസംസ്ക്കാരം വേറെ എന്നു പറഞ്ഞു വേർതിരിക്കാൻ പോലും പറ്റില്ല . അതാണ്അതിനകത്തെ ഏറ്റവും പ്രധാനപ്പെട്ട സങ്കീർണ്ണത. ഒരു അണ്ടർഗ്രൗണ്ട് കൾച്ചറിന്റെഭാഗമായി എന്തൊക്കെയുണ്ടോ അതൊക്കെ ഇത്തരം മൂവ്മെന്റുകളുടെ ഭാഗമാണ്. അവയിൽ പൊളിറ്റിക്കൽ സോങ്സും ഉണ്ടാകും. ഒരു ഉദാഹരണം പറഞ്ഞാൽഅരാജകവാദികളായി കരുതപ്പെടുന്ന ഹിപ്പികളിൽനിന്നാണ് വിയറ്റ്നാംയുദ്ധത്തിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധ ഗാനങ്ങളൊക്കെ ഉണ്ടാകുന്നത് . അതാണ് ഇതിനകത്തെ വൈരുദ്ധ്യം. ഇതിനൊരു പൊളിറ്റിക്കൽ ഡൈമെൻഷൻ ഉണ്ട്; അതേ സമയം തന്നെ സമൂഹത്തിലെ ഒരു എസ്റ്റാബ്ലിഷ്മെന്റിനെയും അത്അംഗീകരിക്കുന്നുമില്ല. അതിനു പകരം പൊതുസമൂഹത്തിന്റെ താത്പര്യങ്ങളെഅവഗണിക്കുന്ന ഒരു ജീവിത ശൈലിയൊക്കെയാവും അവർ പിന്തുടരുക. റൂഡ് ബോയ്അല്ലെങ്കിൽ ബാഡ് ബോയ് എന്ന് പറയാവുന്ന ഒരു കൾച്ചർ ആണ് അത്. പോപ് മ്യൂസിക് ആൽബങ്ങളുടെ ഒക്കെ പേരുകൾ ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. 80കളിൽ മൈക്കിൾജാക്സൺ ഒരു ആൽബത്തിന് പേരിടുന്നത് ‘ബാഡ്‘ എന്നാണല്ലൊ. ഇത് ലോകത്തുപലയിടത്തും ഒരുപോലെ സംഭവിക്കുന്ന കാര്യങ്ങളാണ്. സമൂഹം നന്ന് എന്നു പറഞ്ഞുഹൈലൈറ്റ് ചെയ്യുന്ന കാര്യങ്ങളല്ല ആഘോഷിക്കപ്പെടുന്നത്. എല്ലാ വ്യവസ്ഥകളെയുംആവേശത്തോടെ അവഗണിക്കുന്ന കൗമാര ജീവിതത്തിന്റെ ഭാഗമായ സംഗതികളും ഒപ്പംഅണ്ടർഗ്രൗണ്ട് കൾച്ചറിന്റെ ഭാഗമായ അരാജകത്വവുമെല്ലാം കൂസലില്ലാത്ത ഈസംഗീതസംസ്കാരങ്ങളുടെ ഭാഗമാകുന്നു. ഡ്രഗ്സിന്റെയൊക്കെ ഉപയോഗംസ്വാഭാവികമായിത്തന്നെ അതിനകത്തുണ്ടാകും . പക്ഷേ ഇതിൽനിന്നുതന്നെയാണ്ഏറ്റവും വിധ്വംസകമായിട്ടുള്ള സംഗീത ശൈലികളും ഉണ്ടാകുന്നത് എന്നതാണ് ഈവിഷയത്തെ സങ്കീർണ്ണമാക്കുന്നത് .
റാപ് സംഗീതത്തേയോ റെഗ്ഗെ സംഗീതത്തേയോ ഒന്നും തിരിച്ചറിയാൻ പോലും പറ്റാത്തആളുകൾ ആണ് വളരെ ആധികാരികമായി ഇതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നു തോന്നാറുണ്ട്. “ഞാൻ കഞ്ചാവിനെ സപ്പോർട്ട് ചെയ്യുന്നില്ലപക്ഷേ ഇതിന്റെ പൊളിറ്റിക്കൽ ഡൈമെൻഷനെ സപ്പോർട്ട് ചെയ്യുന്നു” എന്നൊക്കെപറയുമ്പോൾത്തന്നെ മനസ്സിലാക്കാൻ പറ്റും, ഏത് കൾച്ചറിൽ നിന്നാണ് ഇത് വികസിച്ചുവന്നത് എന്നതിനെക്കുറിച്ചുപോലും യാതൊരു ധാരണയും ഇവർക്കില്ല എന്ന്. കേരളത്തിലാണെങ്കിലും ലോകത്ത് മറ്റെവിടെയാണെങ്കിലും ഇത്തരമൊരു അണ്ടർഗ്രൗണ്ട്കൾച്ചറിൽനിന്നാണിതു വികസിച്ചു വരുന്നത്. എന്നാൽ അമേരിക്കൻ റാപ്പിനെ അതേപടിഅനുകരിക്കുകയല്ല; അതതു നാട്ടിലെ സാംസ്ക്കാരിക സാഹചര്യങ്ങളിൽ നിന്ന്ഉരുത്തിരിഞ്ഞു വരുന്ന സംഗീത ശൈലികളെയും കൂടി ആശ്രയിച്ചു കൊണ്ടായിരിക്കുംഅതു വികസിച്ചു വരിക . നമുക്കറിയാമല്ലോ അടുത്തിടയ്ക്ക് മാപ്പിളപാട്ടുകളെ ആരീതിയിൽ ഉപയോഗിക്കുന്ന തരത്തിലുള്ള അല്ലെങ്കിൽ സ്വീകരിക്കുന്ന തരത്തിലുള്ളപാട്ടുകൾ ഇവിടെ ഉണ്ടാകുന്നുണ്ട് . ഈ അടുത്തകാലത്ത് വന്നിട്ടുള്ള കുറേ റാപ് ഗായകർഅത്തരത്തിൽ നമ്മുടെ സാംസ്ക്കാരിക പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളസംഗീത ശൈലികളെയും റാപ്പിന്റെ ഭാഗമാക്കുന്നു.
ഇന്ത്യയിലും റാപ് സംഗീതം വേറൊരു തരത്തിൽ വളർന്നുവരുന്നുണ്ട്. അത് ഇന്ത്യയിൽകൂടുതൽ പോപ്പുലർ ആകുന്നത് എ ആർ റഹ്മാന്റെ പേട്ട റാപ്പ് പോലുള്ള പാട്ടുകൾവന്നപ്പോഴാണ്. അക്കാലത്തുതന്നെ ഹർജീത്സിങ് ബാബാ സേഗാളിനെപ്പോലെ ചിലർറാപ് സംഗീതരംഗത്തു സാന്നിധ്യമറിയിക്കുന്നു. അടുത്തകാലത്ത് ബാദ്ഷാ, രാജകുമാരിഒക്കെ വരുന്നു. അമേരിക്കയിലാണെങ്കിലും ഇന്ത്യൻ വേരുകളുള്ള റാപ്പർ ആണ്രാജകുമാരി. പൊതുവേ പുരുഷാധിപത്യപരവും സ്ത്രീവിരുദ്ധവുമൊക്കെയായഘടകങ്ങൾകൂടിയുള്ള റാപ് സംഗീതരംഗത്തെ സ്ത്രീസാന്നിധ്യം എന്ന പ്രത്യേകതയുംഅവരുടെ കാര്യത്തിൽ കണക്കിലെടുക്കാവുന്നതാണ്.
മലയാളത്തിൽ റാപ്പിന്റെ ഒരു തുടക്കം എന്ന് നമുക്ക് പെട്ടെന്ന് പറയാൻ പറ്റുക, ‘ഞാൻ സ്റ്റീവ് ലോപ്പസ്‘ എന്ന സിനിമയിൽ അൻവർ അലി എഴുതിയ ഒരു പാട്ടാണെന്നുതോന്നുന്നു. തിരുവനന്തപുരം സ്ലാങ്ങിൽ സംസാരിക്കുന്ന രീതിയിലാണത്. പിന്നെമലയാളത്തിൽ ഇതു പോപ്പുലർ ആകുന്നത് ജാസിഗിഫ്റ്റിന്റെ ലജ്ജാവതിയേ എന്നപാട്ടുവരുമ്പോഴാണ്. ആ പാട്ട് സത്യത്തിൽ പൂർണ്ണ അർത്ഥത്തിൽ ഒരു റാപ്പല്ല. അത്ഹിപ്ഹോപ്പിന്റെയോ റെഗ്ഗെയുടെയോ ഒന്നും രീതിയിലുള്ള പാട്ടല്ല. തമിഴ് നാട്ടിൽഡപ്പാംകൂത്തിന്റെ മട്ടിൽ ഫോക് കൾച്ചറിന്റെ ഭാഗമായിട്ടുള്ള ഒരു റിഥമിക് ബേസാണ്അതിനുള്ളത്. അതിനകത്തു വാച്ച് ഓൺ, വാച്ച് ഓൺ എന്ന് തുടങ്ങുന്ന ഇംഗ്ലീഷ്വരികളാണ് ഏകദേശം റാപ്പിന്റെ സ്വഭാവം പുലർത്തുന്നത്. ബാക്കിയുള്ള പാട്ടിന്റെമെയിൻ ഭാഗം റാപ്പ് എന്നു പറയാൻ പറ്റില്ല. പക്ഷേ ജാസിഗിഫ്റ്റിന്റെ ആലാപനത്തിൽഅതിന്റെ ശക്തമായൊരു സ്വാധീനം നമുക്കു കാണാനാവും. കൂസലില്ലാത്ത ഒരുതരംആലാപനം. നമ്മൾ സാധാരണ യേശുദാസിന്റെയോ ജയചന്ദ്രന്റെയോ ഒക്കെ പട്ടു കേട്ടിട്ട്തൊട്ടു പിന്നാലെ ജാസി ഗിഫ്റ്റിന്റെ പാട്ട് കേൾക്കുമ്പോഴായിരിക്കും അതിലെആലാപനത്തിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാവുക . നേരത്തെ പറഞ്ഞ പോലെരാഗത്തിന്റെ ഓരോ സ്വരങ്ങളുമായി ഇങ്ങനെ ലയിപ്പിച്ചു നിർത്തുക– അങ്ങനെയുള്ളസംഗതികളൊന്നുമില്ല. പകരം, തുറന്നടിച്ച, കൂസലില്ലാത്ത തരം ഒരു ആലാപന ശൈലി. ആ രീതിയിലുള്ള ഒരു വ്യതിയാനം ജാസി ഗിഫ്റ്റ് കൊണ്ടുവരുന്നുണ്ട് . റാപ്സ്വഭാവത്തിലുള്ള മറ്റൊരു പാട്ട്, പ്രേമം എന്ന സിനിമയിലെ ‘സീൻ കോൺട്രാ‘ ആണ്. പിന്നീട് ഒരു ഇടവേളയ്ക്കു ശേഷം പല സിനിമകളിലും റാപ്പിന്റെ സാന്നിധ്യമുണ്ട്. ആസിനിമകളിലുമുള്ള അണ്ടർഗ്രൗണ്ട് കൾച്ചറിന്റെ പശ്ചാത്തലം കാണാതെ പോകരുത്.

ചക് ബെറി
പിന്നെ നാടൻ പാട്ടുകളുടെ വലിയൊരു കൾച്ചർ ഉണ്ട്. കലാഭവൻ മണിയെപ്പോലെഗംഭീരമായി അത് ചെയ്ത ആളുകളുണ്ട് . പുതിയ കാലത്തിൽ രശ്മി സതീഷ്, ‘ഇനിവരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ‘ എന്ന ഗാനത്തെആദിവാസിസമൂഹത്തിന്റെ രാഷ്ട്രീയമായ പ്രശ്നങ്ങൾ ഹൈലൈറ്റ് ചെയ്യാനായിപ്രയോജനപ്പെടുത്തുന്നുണ്ട്. തോക്കു തോൽക്കുന്ന കാലം വരേയ്ക്കും വാക്കുതോൽക്കില്ലെടോ എന്നപോലെ ഫോക് കൾച്ചറിൽനിന്നു വികസിച്ചു വരുന്ന ഒരുപശ്ചാത്തലത്തിൽ ധാരാളം പാട്ടുകൾ, രാഷ്ട്രീയമായ ഡയമെൻഷനിൽ തന്നെ രശ്മിഅവതരിപ്പിക്കുന്നുണ്ട്.
എനിക്ക് തോന്നുന്നത്, ഇത്തരം ഗാനങ്ങളുടെ രാഷ്ട്രീയം കൂടുതൽ പ്രകടവുംവ്യക്തവുമാണ്. എന്നാൽ റാപ്പിന്റെ പൊളിറ്റിക്സ് കുറേക്കൂടി സങ്കീർണ്ണമാണ്. പൊളിറ്റക്കൽ സോങ്സ് ഏറ്റവും വൃത്തിയായി ചെയ്തിട്ടുള്ള ഒരു ബാൻഡ് ഊരാളിആണ്. ‘ഒന്നാം നാൾ‘, ‘കിനാവിൻ വഴി’ എന്നിങ്ങനെയുള്ള അവരുടെ പാട്ടുകൾക്കൊക്കെഒരു പൊളിറ്റിക്കൽ ഡയമെൻഷൻ ഉണ്ട്. അടുത്ത കാലത്ത് അവർ ചെയ്ത അംബേദ്കർഎന്ന പാട്ട് മറ്റൊരുദാഹരണം. അമിത്ഷാ അംബേദ്കർ അംബേദ്കർ അംബേദ്കർഎന്നിങ്ങനെ മറ്റുള്ളവർ ആവർത്തിക്കുന്നതിനെക്കുറിച്ചു പാർലമെന്റിൽ നടത്തിയ ഒരുപരാമർശം. അതിനു തുടർച്ചയായി അംബേദ്കർ ,അംബേദ്കർ ,അംബേദ്കർഎന്നിങ്ങനെ പറയുന്നത് ഈ ഗാനത്തിൽ റാപ്പിന്റെ രീതിയിലേക്ക് മാറുകയാണ്. മുഹ്സിൻ പരാരിയുടെ മാപ്പിളലഹള എന്ന ബാൻഡിന്റെ നാറ്റീവ് ബാപ്പ എന്നആൽബത്തിന്റെ രാഷ്ട്രീയവും പ്രധാനമാണ്. വേടന്റെ ‘കനലൊരു തരി മതി’, ‘ഉറങ്ങട്ടെ‘ തുടങ്ങിയ മിക്ക റാപ് അവതരണങ്ങളിലും മൂർച്ചയും തീർച്ചയുമുള്ള രാഷ്ട്രീയംതന്നെമുന്നിട്ടുനില്ക്കുന്നു. ഒപ്പം റാപ്പിന്റെ പല തലങ്ങളും പ്രയോജനപ്പെടുത്താറുള്ള തിരുമാലി, ഡാബ്സി, ഫെജോ, ബേബി ജീൻ, ഗാബ്രി എന്നിങ്ങനെ ധാരാളം റാപ്പർമാർ ഇന്നുകേരളത്തിലുണ്ട്. അവരിൽ ഹനുമാൻ കൈൻഡിനെപ്പോലൊരാൾആഗോളപ്രശസ്തിയിലേക്കും ചെന്നെത്തുന്നുണ്ട്. ഇവരുടെയൊന്നും പാട്ടുകൾ നമുക്ക്പൊളിറ്റിക്കൽ സ്കെയിൽ മാത്രം വച്ച് അളക്കാൻ പറ്റണമെന്നില്ല. പകരം എല്ലാത്തിനുംഒരു അണ്ടർഗ്രൗണ്ട് കൾച്ചറിന്റെ ധിക്കാരവും രോഷവും കൂസലില്ലായ്മയും സെൽഫ്പ്രൈഡും പ്ലേഫുൾനെസ്സും ഒക്കെ കലർന്ന ഒരു തലമുണ്ട്. വ്യവസ്ഥാപിതമായഎല്ലാറ്റിനെയും ഒരുതരം പുച്ഛത്തോടെ, പരിഹാസത്തോടെ നോക്കുന്ന മനോഭാവമാണ്റാപ്പിന്റെ സവിശേഷത. അതാണ് അതിന്റെ രാഷ്ട്രീയം. അതിൽ ഒരുപൊതുസമൂഹത്തിന്റെ രാഷ്ട്രീയബോധത്തെ തൃപ്തിപ്പെടുത്തുന്ന ചില ഘടകങ്ങൾഉണ്ടാവാറുണ്ട്. എന്നാൽ ഏറക്കുറേ അരാജകമെന്നു പറയാവുന്ന ഘടകങ്ങളുംഅതിൽത്തന്നെ കാണും. അംഗീകൃതമായ രാഷ്ട്രീയശരികളെ ലംഘിക്കാനുള്ളവാസനയുമുണ്ടാവാം. ഇവയെ പലപ്പോഴും വേർതിരിക്കാൻതന്നെ ബുദ്ധിമുട്ടാണ്.
റാപ് സംഗീതത്തിനു തീർച്ചയായും വലിയ പ്രസക്തിയുണ്ട്. സാധാരണ ഗതിയിൽരോഷവും പുച്ഛവും മറ്റു വൈവിധ്യമാർന്ന മനോഭാവങ്ങളുമൊന്നും പ്രകടിപ്പിക്കാൻ നാംപാട്ടുകൾ ഉപയോഗിക്കാറില്ലായിരുന്നല്ലൊ. വളരെ തളരമായിട്ടുള്ള വികാരങ്ങളെ മാത്രംതാലോലിക്കുന്ന ഒരു സംഗതിയായിരുന്നല്ലൊ പാട്ടുകൾ. അതിനു പകരം ഇത്തരത്തിൽവിധ്വംസകമായ മാനങ്ങൾ വരുന്നത് റാപ്പ് സംഗീതവും ഭാഗമായിട്ടുള്ളസംഗീതസംസ്കാരത്തിൽനിന്നാണ്. ഒരു റൂഡ് ബോയ് സ്വഭാവം റാപ്പ് കൾച്ചറിന്റെഅടിസ്ഥാനമാണ്. പാലുംവെള്ളം കുടിച്ചു കൊണ്ട് റാപ്പ് ചെയ്യണം എന്നു പറഞ്ഞാൽ, നല്ലകാര്യമാണെങ്കിലും അതു സാധ്യമാകുമോ എന്നറിയില്ല. ഇതു പറഞ്ഞാൽ ഒരാൾമയക്കുമരുന്ന് അടിച്ചു നശിക്കണം എന്നാണോ നിങ്ങൾ പറയുന്നത് എന്നൊക്കെആളുകൾ ചോദിക്കും. അതു പക്ഷേ അങ്ങനെയല്ല മനസ്സിലാക്കേണ്ടത്. ഒരേസമയംആവേശകരവും അതേസമയം ദുരന്തപൂർണ്ണവുമായ സംഗതികൾ ഇടകലർന്നതാണ്പോപ്പ് മ്യൂസിക്കിന്റെ ചരിത്രം. ഡ്രഗ്സ് ഉപയോഗിച്ചതിനും വില്പന നടത്തിയതിനും ഗ്യാങ്സ്റ്റർ ആയി പ്രവർത്തിച്ചതിനും റേപ് ചെയ്തതിനുമൊക്കെ ജയിലിൽപ്പോയ പലഗായകരുമുണ്ട്. അമേരിക്കൻ പോപ്പ് ആർട്ടിസ്റ്റുകളുടെ ഇടയിൽ 28 ക്ലബ്ബ് ,30 ക്ലബ്ബ്എന്നൊക്കെയുള്ള ക്ലബ്ബുകളുണ്ട്. മ്യുസിഷ്യൻസിന്റെ പല ക്ലബ്ബുകളാണ് . 28 വയസ്സിലും 30വയസ്സിലും മരിച്ചു പോയവരുടെ ക്ളബ്ബുകൾ. സംഗീതത്തിൽ ജീവിതരതിയും അതിന്റെആഘോഷവും നടക്കുന്നു. അതേസമയംതന്നെ ജീവിതം ഒരു നരകമാവുകയും ചെയ്യുന്നു. അവതരണങ്ങളിലെ പലതരം പ്രതിഷേധങ്ങളും പ്രതിരോധങ്ങളുംപ്രകോപനങ്ങളുമൊക്കെ നാം ആവേശത്തോടെ ഏറ്റെടുക്കുമ്പോഴും അതിനെനിർണ്ണയിച്ച ജീവിതസാഹചര്യങ്ങളെ കാണാതെ പോകരുത്. അതായത്സാംസ്കാരികസാഹചര്യം, വൈയക്തികമായ മനോഭാവങ്ങൾ, സർഗ്ഗാത്മകതഎന്നിവയുടെ സംയുക്തമാണ് ഈ കല. എന്തായാലും വളരെ സൗമ്യമായ, ജീവിതസാഹചര്യങ്ങളിലും സാംസ്ക്കാരികപശ്ചാത്തലങ്ങളിലും തുടർന്നുകൊണ്ട് റാപ്പോലൊരു സംഗതിയെ ആവിഷ്ക്കരിക്കാനോ ആസ്വദിക്കാനോ സാധ്യമായെന്നു വരില്ല.
ഒരു ദൃശ്യം ഞാൻ ഓർക്കുകയാണ് ‘നൊട്ടോറിയസ് ബിഗ് ‘എന്ന് പറയുന്ന അമേരിക്കൻറാപ്പർ, സൂയിസൈഡൽ തോട്സ് എന്ന് പറയുന്ന ഗംഭീരമായ റാപ്പ് ഉണ്ടാക്കിയ ആൾ, ( ത്രില്ലർ എന്ന് പറയുന്ന മൈക്കൽ ജാക്സന്റെ ആൽബത്തിൽ ഏറ്റവും ഒടുവിൽ ഒരുകൊലച്ചിരിയുണ്ടല്ലൊ, അത് ഈ നൊട്ടോറിയസ് ബിഗിന്റേതാണ്.) വളരെചെറുപ്പത്തിൽത്തന്നെ കൊല്ലപ്പെട്ടയാളാണ്. ഈ നൊട്ടോറിയസ് ബിഗ് തെരുവിൽ നിന്ന്റാപ്പ് ചെയ്യുന്ന ഒരു വിഷ്വൽ ഉണ്ട്. ജീവിതസാഹചര്യത്തിലും സംഗീതത്തിലുമുള്ളഅതിന്റെ സ്വാഭാവികമായ ജൈവികത, അതിങ്ങനെ കാലങ്ങളോളം നമ്മെപിന്തുടർന്നുകൊണ്ടിരിക്കും. കാരണം ജനജീവിതവുമായി അത്രയേറെ ബന്ധപ്പെട്ടുനിൽക്കുന്ന ഒരു സംഗതിയും കൂടിയാണത്. അങ്ങനെയൊരു സാംസ്ക്കാരികസാഹചര്യമാണ് റാപ്പിനുള്ളത്.
എൺപതുകളിൽ വെസ്റ്റേൺ പോപ് മ്യുസിക്കിന്റെ ശക്തമായ ഒരു സാംസ്ക്കാരികവികാസം കേരളത്തിൽ ഉണ്ടാകുന്നുണ്ട്. മട്ടാഞ്ചേരിയെ അടിസ്ഥാനമാക്കി ഉണ്ടായ 13 AD പോലുള്ള ബാൻഡുകൾ അതിന്റെ ഭാഗമാണ്. ഗ്രൗണ്ട് സീറോ പോലുള്ള ഗംഭീരമായപാട്ടുകൾ ചെയ്ത 13AD പോലുള്ള.ഈ ബാൻഡുകൾ ഉണ്ടാക്കിയെടുത്തസംഗീതസംസ്കാരം തകർന്നു പോകാനുള്ള കാരണമെന്താണ്? അവതരണത്തിന്റെകൂടെത്തന്നെ ഡ്രഗ്സിന്റെ ഉപയോഗമുണ്ടാകും. അന്നൊക്കെ ഏതു സംഗീതപരിപാടിയുടെയും ഭാഗമായിട്ട് പോലീസ് റെയ്ഡുകളുണ്ടാകും. ഒരേ സമയം ഗംഭീരമായപാട്ടുകളുണ്ടാവുകയും അവയുടെ സാംസ്കാരികപശ്ചാത്തലം സങ്കീർണ്ണമാവുകയുംചെയ്യുന്ന ഈ അവസ്ഥയെ ലളിതമായ ഒരു രാഷ്ട്രീയബോധത്തെ ആധാരമാക്കിസാമാന്യവത്കരിക്കാനാവില്ല എന്നാണ് ഇതുവരെ വിശദീകരിക്കാൻ ശ്രമിച്ചത്. അത്തരത്തിൽ ഒരു അരാജകസ്വഭാവമാണ് ഈ സംസ്ക്കാരത്തിനുള്ളത് . യുവതലമുറയെ അത് വഴി തെറ്റിക്കുമോ എന്നൊക്കെ ചോദിച്ചാൽ യുവ തലമുറയുടെകാര്യം കാരണവന്മാർ ഏറ്റെടുക്കുന്നതാണ് ഒരു പ്രശ്നം. യുവതലമുറ എല്ലാക്കാലത്തുംഅതിന്റെ ആ കൂസലില്ലാത്ത ധിക്കാരത്തിന്റെ ഭാഗമായിട്ടുള്ള സംഗതികളുടെ കൂടെപോയിട്ടുണ്ട് . ഈ അടുത്ത കാലത്തു തന്നെ തൊപ്പി എന്നൊരാളുടെ കാര്യം വലിയചർച്ചയായല്ലോ . അയാൾ യുവജനങ്ങളെ വഴി തെറ്റിക്കുന്നു എന്ന് പറഞ്ഞിട്ട്. വളരെപൊളിറ്റിക്കൽ ആയ കാര്യങ്ങളൊന്നും ആവണമെന്നില്ല യുവാക്കളുടെ ആവേശത്തിന്റെഭാഗമാകുന്നത്. ഇതിനെല്ലാം ഇത്തരത്തിലുള്ള മറുവശങ്ങൾ കൂടിയുണ്ട് . ബഹുതലമായആ മാനങ്ങൾ നമുക്ക് അഡ്രസ്സ് ചെയ്യാൻ പറ്റിയാൽ മാത്രമേ ഇത്തരത്തിലുള്ളൊരുസംസ്ക്കാരത്തെ വിശദീകരിക്കാൻ പറ്റുകയുള്ളൂ. അതിന്റെ രാഷ്ട്രീയം എന്നത് ഒരു അണ്ടർ ഗ്രൗണ്ട് കൾച്ചറിന്റെ ഭാഗമാണെന്ന് ഞാൻ ആവർത്തിക്കട്ടെ. സമൂഹത്തിന്റെ ഒരുനിയമങ്ങളെയും അത് കൂട്ടാക്കുകയില്ല .അതിൽ ഏതൊക്കെയാണ് നമുക്ക്സ്വീകാര്യമാകുന്നത് എന്നതിനെക്കുറിച്ചു നമ്മളിരുന്ന് വേവലാതി കൊള്ളുക എന്നത്മാത്രമേ നിർവ്വാഹമുള്ളൂ. കാരണം അതിന് അതിന്റേതായ ഒരു വഴിയാണുള്ളത് .അത്പൊതുസമൂഹത്തിന്റെ ഭാഗമായി മാറില്ല . പകരം അത് വിധ്വംസകമായ മറ്റ് വഴികൾതേടിക്കൊണ്ടിരിക്കുകതന്നെ ചെയ്യും. ആ സംസ്ക്കാരത്തിന്റെ സവിശേഷതയുംഅതാണ്. ഒരു കാരണവരായി ഭാവിച്ചുകൊണ്ട് അതിനെ വിലയിരുത്താനും വഴിനടത്താനും ഞാൻ ആളല്ല.
(മനോജ് കുറൂറുമായി സംസാരിച്ചു തയ്യാറാക്കിയത്)

