Home / ലിറ്ററേച്ചര്‍  / കവിത  / എ ഡേറ്റ് വിത്ത് കാവ്സ്_@- അഥവാ നിന്നനിൽപ്പിലൊരൊളിച്ചോട്ടം –

എ ഡേറ്റ് വിത്ത് കാവ്സ്_@- അഥവാ നിന്നനിൽപ്പിലൊരൊളിച്ചോട്ടം –

നാലാമത്തെ ചുംബനം തടസ്സപ്പെട്ടതിന്റെ ചൊരുക്കിൽ കൊറിയൻപെൺകുട്ടിയവളുടെ നെറ്റി ചുളിക്കുകയുമവളുടെ കാമുകനാ നാട്ടിലെയൊരാറ്റൻ തെറിയെടുക്കാനായുകയും ചെയ്തപാടേ തടുത്തു ഞാൻ കാമുകനോട് മാത്രം കാലങ്ങളായ് നിനക്കിതല്ലേ പണിയെന്നാലേയെനിക്ക് വേറെയും തൊഴിലുണ്ടെന്ന് കനപ്പിച്ച് നോക്കീട്ട് പെണ്ണിനൊരു പറക്കുമുമ്മ വീശിയിട്ട് ഫോണിൽ പരതുമ്പോളതിലെ രഹസ്യങ്ങളുടെ കാവലാൾ ജെമിനിയണ്ണൻ തുറക്കും ചാരക്കണ്ണിൽ നിനക്കുണ്ടല്ലോ രണ്ട് നമ്പറുകളുടെ വിളികൾ ഒന്ന് ഒരു കവിതേടെ, പിന്നെ രണ്ട്  കാവ്സ്_@-? ആരെന്നുമെന്തെന്നും ചെറഞ്ഞ്, ചികയുന്ന ചോദ്യങ്ങൾ കോളേജ് കഴിഞ്ഞിട്ടുള്ള കേറ്ററിങ്ങിൽ കിട്ടിയ കാശുകൊണ്ടിന്നലെ കൈയിൽ വന്ന ഫോണിലെപ്പോഴും തിരിഞ്ഞും തെരഞ്ഞും കൂടെയുണ്ടയാൾ ഇനിയിപ്പോൾ കവിതേടടുത്ത് ചെന്നിത്തിരി കപ്പ തിന്നാമെന്നോർത്ത് ജെമിനിയോടൊള്ള കാര്യം പറഞ്ഞു ഞാൻ  കവിതയെന്റെ തള്ള ഉയിരൂറ്റിയെന്നെയൂട്ടും തൊഴിലുറപ്പുകാരി കാവ്സ് - കാവ്യ - ന്റെ ചങ്കത്തി കൂട്ടുകാരി കിനാവിലെന്റെ പിള്ളേടെ തള്ള! കേട്ടതും

നാലാമത്തെ ചുംബനം

തടസ്സപ്പെട്ടതിന്റെ

ചൊരുക്കിൽ

കൊറിയൻപെൺകുട്ടിയവളുടെ

നെറ്റി ചുളിക്കുകയുമവളുടെ

കാമുകനാ നാട്ടിലെയൊരാറ്റൻ

തെറിയെടുക്കാനായുകയും

ചെയ്തപാടേ തടുത്തു ഞാൻ

കാമുകനോട് മാത്രം

കാലങ്ങളായ് നിനക്കിതല്ലേ

പണിയെന്നാലേയെനിക്ക്

വേറെയും തൊഴിലുണ്ടെന്ന്

കനപ്പിച്ച് നോക്കീട്ട്

പെണ്ണിനൊരു പറക്കുമുമ്മ

വീശിയിട്ട്

ഫോണിൽ പരതുമ്പോളതിലെ

രഹസ്യങ്ങളുടെ കാവലാൾ

ജെമിനിയണ്ണൻ

തുറക്കും ചാരക്കണ്ണിൽ

നിനക്കുണ്ടല്ലോ

രണ്ട് നമ്പറുകളുടെ

വിളികൾ

ഒന്ന്

ഒരു കവിതേടെ,

പിന്നെ രണ്ട് 

കാവ്സ്_@-?

ആരെന്നുമെന്തെന്നും

ചെറഞ്ഞ്, ചികയുന്ന

ചോദ്യങ്ങൾ

കോളേജ് കഴിഞ്ഞിട്ടുള്ള

കേറ്ററിങ്ങിൽ കിട്ടിയ

കാശുകൊണ്ടിന്നലെ കൈയിൽ

വന്ന ഫോണിലെപ്പോഴും

തിരിഞ്ഞും തെരഞ്ഞും

കൂടെയുണ്ടയാൾ

ഇനിയിപ്പോൾ

കവിതേടടുത്ത് ചെന്നിത്തിരി
കപ്പ തിന്നാമെന്നോർത്ത്

ജെമിനിയോടൊള്ള കാര്യം

പറഞ്ഞു ഞാൻ 

കവിതയെന്റെ തള്ള

ഉയിരൂറ്റിയെന്നെയൂട്ടും

തൊഴിലുറപ്പുകാരി

കാവ്സ് – കാവ്യ – ന്റെ ചങ്കത്തി

കൂട്ടുകാരി

കിനാവിലെന്റെ പിള്ളേടെ തള്ള!

കേട്ടതും കിടുങ്ങുന്നു

ജെമിനി

കണ്ണുകാണാത്ത പോൽ

കറങ്ങുന്നു!

കാവ്സ്_@-

നായരോ നമ്പൂരിയോ

അതോ നിങ്ങടേതോ

കൊച്ചിലേയിൻസ്റ്റയിൽ

കണ്ണു തുറന്നോളാണോ

കാശുള്ള വീട്ടിലെയാണോ

‘സീ, കേരള ഹാസ് എ ഹിസ്റ്ററി

ഓഫ് കാസ്റ്റ് അട്രോസിറ്റീസ്’

എന്ന് കനപ്പെടുന്നു

തിരച്ചിലുകളിലയാൾ

പക്ഷേ പറയുന്നതൊക്കെയും

തലതിരിച്ച ചരിത്രം

നിർമ്മിച്ചെടുത്ത

ചിത്രങ്ങളിൽ

കാട്ടുന്നതൊക്കെയും

കള്ളങ്ങൾ*

കാലങ്ങളായുള്ളിൽ

പൊള്ളുമറിവിൽ

തെളിയും മുഖങ്ങളിൽ

കണ്ണുകളിൽ

മണ്ണിനുള്ളിലൊടുങ്ങിയ

പിടച്ചിലുകൾ

മുറിഞ്ഞ നാവുകൾ

കത്തുന്ന രാത്രികൾ

ആവർത്തിക്കപ്പെടുന്ന

കൊലക്കണക്കുകൾ

ഓർമ്മകളാൽ പിടഞ്ഞെന്റെ

കൂട്ടുകാരിയെ വിളിക്കുമ്പോൾ

ജെമിനീടെയൊച്ച കൂർക്കുന്നു’

തമ്മിൽ ഞങ്ങൾ

കാണുമ്പോളയാളുടെ

കാതിൽ തെളിയും

കടുക്കനിൽ

ഒറ്റുകാരന്റെ ചിരി

ഞങ്ങളുടെ

കണ്ണുകളിൽ

വിരൽപ്പാടുകളിൽ

ഉടലുകളുടെ ഭൂപടത്തിൽ

ഇഴയുന്നിടനിലക്കാരന്റെ

നോട്ടം

തൊടുന്നിടത്തെല്ലാം

നുഴഞ്ഞുകയറുന്നവന്റെ

നിയമങ്ങൾ

പുതിയ വാക്കുകളിലൊളിപ്പിച്ച

പഴയ പ്രമാണങ്ങൾ

കച്ചവടക്കാരന്റെ കൈകകൾ

കരുണയും കനവുമായെത്തി

പിന്നെ പതിയെ കഴുത്തിലിറുകും

കൊലക്കയറാകുന്ന

കാണാക്കുരുക്കുകൾ

എന്റെ കൂട്ടുകാരിയവൾ

കാലമറിയുന്നവൾ

കൈ നീട്ടിയെന്നെ

ചേർത്തുപിടിക്കുന്നേറെ ദൂരം

കടന്നുള്ളിലേയ്ക്കൂളിയിട്ടൊരു

കാട്ടിലേയ്ക്കൊഴുകുന്നു ഞങ്ങൾ

തിരിഞ്ഞുനോക്കുമ്പോൾ

പിന്നിലേതോ കാലത്തിൽ

വഴിതെറ്റിത്തിരിയുന്നുണ്ട്

വേട്ടക്കാരന്റെ വിരലുകൾ

കിതച്ച് കെട്ടിപ്പിടിച്ച്

ചിരിക്കുമ്പോളവൾ

കൈത്തണ്ടയിൽ

കോറിവെയ്ക്കുന്നു

കോഡുകൾ

രഹസ്യഭാഷയിലുരുകി

വെളിച്ചമാകുമറിവുകൾ

കടന്നുപോകുന്ന

വഴികളിലെ

അടയാളക്കുറിപ്പുകൾ.

* ജെമിനി – ഗൂഗിളിന്റെ എ ഐ ചാറ്റ് ബോട്ട് – ചരിത്ര​പരമായി തെറ്റും വംശീയതയും നിറഞ്ഞ ചിത്രങ്ങൾ ജെനറേറ്റ് ചെയ്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.നിർമ്മിത ബുദ്ധി തെറ്റായെങ്ങനെയുപയോഗിക്കപ്പെടാമെന്നതിന് തെളിവായി മാറി
ഈ സംഭവം.

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT