Home / ഭൂമിമലയാളം  / സിന്ധുനദീതടത്തിലെ ചായവില്പനക്കാരൻ – ഭൂമിമലയാളം

സിന്ധുനദീതടത്തിലെ ചായവില്പനക്കാരൻ – ഭൂമിമലയാളം

എന്തായാലും ഇപ്പോൾ താൻ അമേരിക്ക കളിപ്പിക്കുന്ന വെറും പുലിയല്ല ഒരു സിംഹമാണ് എന്ന് സിന്ധുനദിക്കരയിൽ നിന്ന് വെള്ളം തടഞ്ഞുകൊണ്ട് അദ്ദേഹം ഗർജിക്കുന്നു. ശുദ്ധമായ ആര്യൻ ചോരയിൽ ഹിറ്റ്ലർക്കൊപ്പം അഭിമാനിച്ചിരുന്ന ഗോൾവാൾക്കറുടെപിൻഗാമി സിന്ധുനദീതടസംസ്കാരത്തിലെ ഹോട്ടൽ നടത്തിയിരുന്നത് ഞങ്ങളാണ് എന്നും വേണമെങ്കിൽ പറഞ്ഞെന്നു വരും..!

Bhoomi malayalam

നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിലിറങ്ങിയപ്പോൾ “ആംസ്ട്രോങ്ങേട്ടേ, സ്ട്രോങ്ങായി ഒരു ചായയെടുക്കട്ടേ?” എന്നു ചോദിച്ച പാലക്കാട്ടുകാരനെക്കുറിച്ച് പണ്ട് നമ്മൾ കഥയായി കേട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യാ ചരിത്രത്തിന്റെ എല്ലാ നാൽക്കവലകളിലും ചായക്കട നടത്തിയിരുന്നു എന്ന് അവകാശപ്പെടുന്ന ഒരു കുടുംബമുണ്ട്. അതാണ് സംഘപരിവാർ. ആ ചായക്കടക്കാർക്ക് ജാലിയൻ കണാരൻ സിൻഡ്രോം ബാധിച്ചാൽ ഭാവനയിൽ വരുന്ന കഥകളാണ് അവരെ സംബന്ധിച്ചിടത്തോളം ചരിത്രം. പറഞ്ഞുപറഞ്ഞ് അവർക്ക്അതെല്ലാം സ്വയം വിശ്വാസമായിട്ടുമുണ്ടാവും.

കൗരവരായിരുന്നു ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുക്കളെന്നും ഗണപതിയുടേതായിരുന്നുആദ്യത്തെ പ്ലാസ്റ്റിക്ക് സർജറി എന്നുമൊക്കെ അഭിമാനിച്ചു വിടൽസ് വിടുന്നതിന്റെതുടർച്ചയായി ആറെസ്സെസ് കുടുംബത്തിന്റെ ജനിതകത്തിലുള്ള ഒരു മനോരോഗമാണ് ‘ഒക്കെ നമ്മളായിരുന്നു’ എന്നു തോന്നിക്കുന്നത് . അനുഭാവപൂർവം കണ്ടാൽ ജാലിയൻ കണാരന്റേതും NPD (Narcissistic Personality Disorder) എന്ന മനോരോഗമാണല്ലോ. എന്തായാലും ആ കുടുംബത്തിലേക്കാണ് അന്ന് നിലവിലില്ലാത്ത റെയിൽവേ സ്റ്റേഷനിലെ ഇല്ലാത്ത കാന്റീനിൽ ബാലവേല ചെയ്യുന്ന നരേന്ദ്ര ചായഗ്ലാസുകളുമായിചെന്നുകയറുന്നത്. അവരുടെ മാനസപുത്രനാവുന്നത്. മുതലകളുമൊത്ത്കളിച്ചുവളർന്നയാൾ ഗുജറാത്ത് രാഷ്ട്രീയത്തിന് അനുരൂപനായി മോഡിഫൈചെയ്യപ്പെടുന്നത്.

തീവ്രഹിന്ദുത്വരാഷ്ട്രീയത്തിന് അതിതീവ്രമുതലാളിത്തവുമായി കൂട്ടുചേർന്ന്സംഘടിപ്പിക്കേണ്ട നാടകത്തിൽ വേഷം കെട്ടിച്ചുനിർത്താൻ ഇതിലും വിശ്വസനീയനായഒരാൾ ഇന്ത്യയിൽ വേറെ ഉണ്ടായിരുന്നില്ല എന്നുതന്നെ വേണം കരുതാൻ. ആ വിശ്വാസത്തോട് മോഡിജി നീതി പുലർത്തുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയായതോടു കൂടി വേഷത്തിൽ കുറച്ചുകൂടി ഡെക്കറേഷൻ വേണ്ടിവന്നെന്നു മാത്രം.

ലോകത്തിനു മുമ്പിൽ വേഷം കെട്ട് പോരാതെ വന്നപ്പോൾ തുണയായത് ട്രമ്പൊരുക്കിയമേളകളാണ്. അമേരിക്കൻ സർക്കസിൽ മെരുങ്ങിയ പുലിയായി വളയത്തിലൂടെയുംഅല്ലാതെയുമൊക്കെ ചാടിയും ഗുജ്ജു ഇംഗ്ലീഷിൽ ഗർജിച്ചുമൊക്കെ തന്റെ ശൗര്യംകാണിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. അതും പോരാഞ്ഞ് ഡിസ്കവറി ചാനലിൽ ബെയർ ഗ്രിൽസിന്റെ (Bear grylls) Man Vs Wild സീരീസിൽ കൗബോയ് തൊപ്പിയും വെച്ച് ഗീർ വനാന്തരങ്ങളിൽ പോയിനോക്കി. ഇമ്മാതിരി പുഴകളിൽ ഞാനെത്ര നീന്തിയതാണ്, ഇമ്മാതിരി പാറകളിലൊക്കെ ഞാനെത്ര കയറിയതാണ് എന്നൊക്കെ ഡയലോഗടിക്കുന്നമൂപ്പരെക്കൊണ്ട് ഗ്രിൽസ് ഫ്രഷ് ആനപ്പിണ്ടി മണപ്പിച്ച് രസിക്കുന്നതായിരുന്നുസംഭവത്തിന്റെ ഹൈലൈറ്റ്.

എന്തായാലും ഇപ്പോൾ താൻ അമേരിക്ക കളിപ്പിക്കുന്ന വെറും പുലിയല്ല ഒരു സിംഹമാണ് എന്ന് സിന്ധുനദിക്കരയിൽ നിന്ന് വെള്ളം തടഞ്ഞുകൊണ്ട് അദ്ദേഹം ഗർജിക്കുന്നു. ശുദ്ധമായ ആര്യൻ ചോരയിൽ ഹിറ്റ്ലർക്കൊപ്പം അഭിമാനിച്ചിരുന്ന ഗോൾവാൾക്കറുടെപിൻഗാമി സിന്ധുനദീതടസംസ്കാരത്തിലെ ഹോട്ടൽ നടത്തിയിരുന്നത് ഞങ്ങളാണ് എന്നും വേണമെങ്കിൽ പറഞ്ഞെന്നു വരും..!

Author Photo
നിരഞ്ജൻ. ടി.ജി

എഴുത്തുകാരൻ

POST TAGS:

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT