ന്യൂ ഇയര്‍ ദിവസം ഒരു സര്‍ക്കാരോഫീസിന് മുന്നില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയതിന് ആറ് ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.2012ലാണ്. ആറ് പേരും ഹിന്ദുക്കളായിരുന്നു.അതൊരു മുസ്ലീം ഭൂരിപക്ഷപ്രദേശം. അവിടെ മുസ്ലീങ്ങള്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി എന്ന് വരുത്തി വന്‍ കലാപമുണ്ടാക്കാനുള്ള പരിപാടിയായിരുന്നു ഈ ചെറുപ്പക്കാരുടേത്. വടക്കന്‍ കര്‍ണാടകയിലെ സിന്തഗി എന്ന കൊച്ച് ടൗണില്‍ ഇത് ചെയ്തവര്‍ക്ക് നേതൃത്വം നല്‍കിയവന്റെ പേര് പരശുറാം വാഗ്മാരേ. ഇരുപത്
