അങ്ങനെ വൈ എൽ എഫിന്റെ രണ്ടാം എഡീഷനും വിജയകരമായി സമാപിച്ചു. വിജയകരമായി എന്ന വാക്ക് ഇവിടെ ഉപയോഗിക്കുമ്പോൾ അതിനെ ഒരു ക്ലിഷേ ആയി നോക്കി കാണേണ്ടതില്ല. കേരളത്തിൽ നിറയെ പലതരം സാഹിത്യോത്സവങ്ങൾ നടക്കുമ്പോൾ യുവധാരയുടെയും DYFI യുടെയും നേതൃത്വത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിനു വേറിട്ട കാഴ്ചയും കാഴ്ചപ്പാടും ഉണ്ടാവണമെന്ന പൂർവ്വനിശ്ചയമുണ്ടായിരുന്നു. ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ, ക്ഷണിക്കപ്പെടേണ്ട അതിഥികൾ എന്നിവയിൽ കൃത്യമായ ധാരണയും നിലപാടും ഉണ്ടായിരുന്നു.
