Home / എന്റര്‍ടൈന്‍മെന്റ്  / ചാരക്കഥകളിലെ പിതൃസ്വരൂപങ്ങൾ

ചാരക്കഥകളിലെ പിതൃസ്വരൂപങ്ങൾ

വിഖ്യാത ബ്രിട്ടീഷ് നടി നിക്കോള വോക്കർ, തന്റെ ഏക മകന് ഹാരി എന്നു പേരിടാൻ ഒരു കാരണമുണ്ട്. ബി ബി സിയുടെ സ്പൈ സീരീസ്, സ്പൂക് സിലെ പീറ്റർ ഫിർത് അവതരിപ്പിച്ച കേന്ദ്രകഥാപാത്രമായ ഹാരി പിയേഴ്സിന്റെ പേര് മകന് നൽകിയത് ആ കഥാപാത്രത്തോടു തോന്നിയ അസാധാരണമായ അടുപ്പം കൊണ്ടാണെന്ന്

വിഖ്യാത ബ്രിട്ടീഷ് നടി നിക്കോള വോക്കർ, തന്റെ ഏക മകന് ഹാരി എന്നു പേരിടാൻ ഒരു കാരണമുണ്ട്. ബി ബി സിയുടെ സ്പൈ സീരീസ്, സ്പൂക് സിലെ പീറ്റർ ഫിർത് അവതരിപ്പിച്ച കേന്ദ്രകഥാപാത്രമായ ഹാരി പിയേഴ്സിന്റെ പേര് മകന് നൽകിയത് ആ കഥാപാത്രത്തോടു തോന്നിയ അസാധാരണമായ അടുപ്പം കൊണ്ടാണെന്ന് അവർ തന്നെയാണ് വ്യക്തമാക്കിയത്. വോക്കറുടെ ഭർത്താവ്, നടനും സംഗീതജ്ഞനുമായ ബർനബി കേയും സ്പൂക്‌സിൽ അഭിനയിച്ചിട്ടുണ്ട്.

രണ്ടായിരത്തിനു ശേഷമുണ്ടായ പാശ്ചാത്യ സ്പൈ സീരീസുകളെ പറ്റിയുള്ള ഏത് ചർച്ചയും സ്പൂക്സിൽ നിന്ന് തുടങ്ങുന്നത് സ്വാഭാവികമാണ്. അത്രമാത്രം വലിയ സ്വാധീനമാണ് സ്പൂക്സ് ആ ഴോനറിലുണ്ടാക്കിയത്. (ബ്രിട്ടന് പുറത്ത് എം ഐ ഫൈവ് എന്ന പേരിലാണ് ഈ സീരീസ് സംപ്രേഷണം ചെയ്തത്). MI5 ന്റെ തീവ്രവാദവിരുദ്ധ വിഭാഗമായ ഡി-സെക്ഷനിലെ ഇന്റലിജൻസ് ഓഫീസർമാർ മുഖ്യകഥാപാത്രങ്ങളായി വരുന്ന സീരീസ് ബ്രിട്ടീഷ് രഹസ്യാന്വേഷണ മേഖലയിലെ അമേരിക്കൻ ഇടപെടലിനെ വിമർശനാത്മകമായി സമീപിച്ചതിലൂടെയാണ് ശ്രദ്ധേയമായത്. സീരീസിന്റെ രാഷ്ട്രീയ ഉള്ളടക്കമല്ല, ഈ കുറിപ്പിന്റെ വിഷയം, അതിലെ കഥാപാത്ര സൃഷ്ടിയാണ്.

നിക്കോള വോക്കർ അവതരിപ്പിച്ച റൂത്ത് എവർഷെഡ് എന്ന ഇന്റലിജൻസ് അനലിസ്റ്റ്, സ്പൂക്സിലെ കേന്ദ്രകഥാപാത്രമല്ലെന്ന് മാത്രമല്ല, എല്ലാ സീസണിലും അവർ പ്രത്യക്ഷപ്പെടുന്നുമില്ല. എങ്കിലും സ്പൂക്സിനെ പറ്റി പിൽക്കാലത്തുണ്ടായ എല്ലാ ചർച്ചകളിലും സ്ഥാനം പിടിച്ചത് റൂത്തും ഹാരിയും തമ്മിലുള്ള അസാധാരണ ബന്ധമാണ്. സീരീസിലെ മർമ്മ കഥാപാത്രമാണെങ്കിലും സാധാരണഗതിയിൽ അതത് സീസണുകളിലെ ആക്ഷൻ പ്രോട്ടഗണിസ്റ്റുകളായ ടോം ക്വിൻ (മാത്യു മക് ഫാദിയൻ), സോയി റെയ്നോൾഡ്സ് ( കീലി ഹോവ്സ്) ആദം കാർട്ടർ (റൂപെർട്ട് പി. ജോൺസ്) ലൂക്കാസ് നോർത്ത് (റിച്ചാർഡ് ആർമിറ്റാഷ്) തുടങ്ങിയവരുടെ മെന്റർ എന്ന നിലയിൽ സെക്കൻഡറി സ്റ്റാറ്റസിൽ എഴുതപ്പെട്ട ഹാരി പിയേഴ്സ്, പൈലറ്റ് ഷൂട്ടിനു ശേഷം സീരീസിനെ തോളിലേറ്റുന്ന കഥാപാത്രമായി വളരുകയായിരുന്നു.

ഇംഗ്ലീഷ് എഴുത്തുകാരൻ ഗ്രെയിം ഷിമ്മിൻ, തന്റെ ‘സ്പൈ റൈറ്റിങ് ബേസിക്സി’ൽ പറയുന്നത് പ്രകാരം ചാരക്കഥകളുടെ അവിഭാജ്യഘടകമായ ആർക്കിടൈപ്പുകളിലൊന്നാണ് മെന്റർ കഥാപാത്രങ്ങൾ. നായകനോ നായികക്കോ മാർഗ്ഗദർശിയാകുന്ന മുതിർന്ന കഥാപാത്രങ്ങളില്ലാത്ത ചാരക്കഥകൾ തീരെ കുറവാണ്. മിക്കവാറും ബ്രിട്ടീഷ് അമേരിക്കൻ ചാരക്കഥകളെടുത്തു നോക്കിയാൽ ഈ മെന്റർ കഥാപാത്രത്തെ ഒരു പിതൃബിംബമായി സൃഷ്ടിച്ചിരിക്കുന്നതും ആഖ്യാനത്തിന്റെ കേന്ദ്രസ്ഥാനമായ രഹസ്യാനേവേഷണവിഭാഗം ഒരു കുടുംബമെന്നവണ്ണം അവതരിപ്പിക്കപ്പെടുന്നതും കാണാം. സ്പൂക്സിന്റെ പല സീസണുകളിലും ഹാരി പിയേഴ്സിനും ജൂനിയർ ഓഫീസർമാർക്കുമിടയിലെ അച്ഛൻ -മക്കൾ ബന്ധത്തിന്റെ വികാസവും അതിലുണ്ടാവുന്ന വിള്ളലുകളുമെല്ലാം, സീരീസ് കൈകാര്യം ചെയ്യുന്ന അതീവ ഗഹനമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളോളം തന്നെ പ്രാധാന്യമുള്ളതായി മാറുന്നുണ്ട്. ഇത് സ്പൂക്സിന്റെ മാത്രം സവിശേഷതയല്ലതാനും.

പൊതുവേ പാശ്ചാത്യ സീരീസുകളിൽ കാണാറുള്ള അമേരിക്കൻ മേധാവിത്വത്തെ ചെറുതായെങ്കിലും ചോദ്യം ചെയ്തുവെന്നതാണ് സ്പൂക്സിന്റെ പ്രത്യേകതയായി അക്കാലത്ത് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ചില സന്ദർഭങ്ങളിൽ ബ്രിട്ടന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെ താൽപര്യങ്ങളെ പോലും മറികടന്ന് അമേരിക്കൻ രഹസ്യാന്വേഷണ പദ്ധതികളെ ചോദ്യം ചെയ്യുന്ന കഥാപാത്രമായി മാറുന്നുണ്ട് ഹാരി പിയേഴ്സ്. ഈ വിമർശനാത്മക സമീപനം പിന്നീട് പല ബ്രിട്ടീഷ് സീരീസുകളും അവയുടെ മുഖമുദ്രയാക്കുകയും ചെയ്തു. ഇങ്ങനെ ചെറിയതോതിൽ തുടങ്ങിയ രാഷ്ട്രീയ വിമർശമാണ് പിൽക്കാലത്ത് ഭരണകൂടങ്ങളുടെ കുടിയേറ്റ വിരുദ്ധ നിലപാടിനെ നിശിതമായി ചോദ്യം ചെയ്യുന്ന ‘കൊലാറ്ററൽ’, ‘ഇൻഫോർമർ’, ‘ദ കാപ്ച്വർ’ തുടങ്ങിയ സീരീസുകൾക്ക് ഊർജ്ജമായതെന്ന് കരുതാവുന്നതാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങിയ ശേഷം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മിക്കപാശ്ചാത്യ സ്പൈ സീരീസുകൾക്കും – അമേരിക്കൻ സീരീസുകൾക്ക് പ്രത്യേകിച്ചും- ഏതാണ്ട് ഒരേ ഭൗമരാഷ്ട്രീയ പശ്ചാത്തലമാണുള്ളത്. ഭീകരതക്കെതിരായ യുദ്ധമെന്ന് അമേരിക്ക വിളിക്കുന്ന അവരുടെ മദ്ധ്യപൂർവേഷ്യൻ അധിനിവേശമാണ് ഏതാണ്ടെല്ലാ സീരീസുകളുടെയും പശ്ചാത്തലം. 2001 സപ്തംബർ 11 ആണ്, അവയിലെ നിർണ്ണായകമായ കാലസൂചിക. ശീതയുദ്ധാനന്തര ലോകക്രമത്തിൽ അമേരിക്ക എന്ന മാതൃഭൂമിയും (Homeland) അവരുടെ ഇസ്ലാമിക ശത്രുക്കളും തമ്മിലുള്ള സംഘർഷമാണ് മുഖ്യപ്രതിപാദ്യ വിഷയം. നൂറ്റാണ്ടിലെ ആദ്യത്തെ രണ്ടു ദശകം പിന്നിടുമ്പോൾ അമേരിക്കയുടെ ശത്രുഗണത്തിലെ പ്രബലരായി ചൈനക്കാർ മാറുന്നുവെന്നതാണ് ഈ ചാരക്കഥകൾക്ക് സംഭവിക്കുന്ന ചരിത്രപരിണാമം.

ഇത്തരം ചിത്രങ്ങൾ തികഞ്ഞ സ്വാഭാവികതയോടെ തീവ്രദേശീയതയെ ആശ്ലേഷിക്കുകയും അപരവിദ്വേഷം അലങ്കാരമാക്കുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ ഇസ്ലാംഫോബിയയും അമേരിക്കൻ ദേശീയതയും സമം ചേർത്ത് നിർമ്മിച്ച സ്പൈ സീരീസാണ് 2011 മുതൽ 2020 വരെ അമേരിക്കയിലെ ഷോടൈം നെറ്റ് വർക്ക് സംപ്രേഷണം ചെയ്ത ഹോംലാൻഡ്. 2009 മുതൽ ഹീബ്രുവിൽ വലിയ ജനപ്രീതി നേടിയ ഖാത്തുഫിം (ബന്ദികൾ) എന്ന ഇസ്രായേലി സീരീസിന്റെ റീമേക്കാണിതെന്ന് മനസ്സിലാക്കിയാൽതന്നെ ഉള്ളടക്കം എന്താകുമെന്ന് ഊഹിക്കാവുന്നതാണ്.

തികഞ്ഞ പക്ഷപാതത്തോടെ തുടങ്ങിയ ഈ സീരീസിനു വരെ ഏതാനും സീസണുകൾ പിന്നിട്ടതോടെ അമേരിക്കയുടെ മധ്യപൂർവേഷ്യൻ അധിനിവേശത്തെ വിമിർശനാത്മകമായി സമീപിക്കേണ്ടി വന്നു എന്നത് വിരോധാഭാസമായി തോന്നാവുന്ന വസ്തുതയാണ്.

സീരീസിന്റെ തുടക്കകാലത്തെ പ്രതിലോമ രാഷ്ട്രീയത്തിനകത്തും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു അതിലേയും പാത്ര നിർമ്മിതി. കഥാനായികയായ കാരി മാത്തിസൻ എന്ന രഹസ്യാന്വേഷണ ഏജന്റും അവരുടെ യൂനിറ്റ് ഹെഡ് സോൾബെറൻസൻ എന്ന ഇസ്രായേലി- അമേരിക്കൻ സി ഐ എ മേധാവിയും തമ്മിലുള്ള ബന്ധത്തിൽ പ്രണയാംശം ഒട്ടുമില്ലെന്ന് പറയാം.

(ബ്രോഡ് വേ മ്യൂസിക്കൽ തിയ്യേറ്ററിൽ നടനായും ഗായകനായും അതി പ്രശസ്തനായ മാൻഡി പാറ്റിൻ കിന്റെ ടെലിവിഷൻ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് സോൾ എന്ന് വേണമെങ്കിൽ പറയാവുന്നതാണ്)

ഏതാണ്ട് പൂർണ്ണാർത്ഥത്തിലുള്ള ഗുരുശിഷ്യ ബന്ധം അതിന്റെ സ്വാഭാവിക പിരിണിതിയെന്ന വിധം പിതൃസ്വഭാവം കൈവരിക്കുകയാണ് ഹോംലാൻഡിൽ.

ഒരു പക്ഷെ ഒരു സ്പൈ ഡ്രാമ സീരീസിന് കിട്ടാവുന്നതിലേറ്റവും മികച്ച പരിസമാപ്തിയാണ് ഹോംലാൻഡിന് ലഭിച്ചിട്ടുള്ളത്. നാടുപേക്ഷിക്കുന്ന കാരി ഒരിടവേളക്കു ശേഷം ബെറൻസനിലേക്ക് നടത്തുന്ന തിരിച്ചുവരവാണ് ഹോംലാൻഡിന്റെ അഖ്യാനത്തെ നിർണ്ണയിക്കുന്ന നിമിഷം, അതുതന്നെയാണ് ആ സീരീസിന് ലഭിക്കാവുന്ന ഏറ്റവും മികച്ച ക്ലൈമാക്സും.

‘സ്പൂക്സി’ലെ ഹാരി പിയേഴ്സിന്റെ ഒരർത്ഥത്തിലുള്ള പാരഡിയാണ് ഇപ്പോൾ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ‘സ്ലോ ഹോഴ്സസ്’ (Slow Horses)എന്ന സീരീസിലെ മുഖ്യ കഥാപാത്രമായ ജാക്സൻ ലാംബ്. മിക് ഹെർറോണിന്റെ ‘സ്ലൂ ഹൌസ്’ (Slough House) നോവൽ സീരീസിനെ അധികരിച്ച് നിർമ്മിച്ചിരിക്കുന്ന സീരീസിൽ വിഖ്യാത നടൻ ഗാരി ഓൾഡ് മാനാണ് ലാംബിനെ അവതരിപ്പിക്കുന്നത്. മുഖ്യധാര ചാരക്കഥകൾളുടെ ഏതാണ്ട് എതിർ വശത്ത് നിർത്താവുന്ന സ്ലോഹോഴ്സസിലെ കഥാപാത്രങ്ങളെല്ലാം തന്നെ പല കാരണങ്ങളാൽ എം ഐ ഫൈവിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഭ്രഷ്ടരാണ്. അവരുടെ ചുമതലക്കാരനായ ലാംബിനാവട്ടെ അവരാരോടും ഒരുവിധ ബഹുമാനവുമില്ല താനും. ഒരർത്ഥത്തിൽ ഹാരി പിയേഴ്സിന്റെ വിരുദ്ധാപരനാണ് ലാംപ്. അയാളും സഹപ്രവർത്തകരും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തിൽ നിന്നുരുത്തിരിയുന്നതല്ല, എന്നിരുന്നാലും, ജാക്സൻ ലാംബ് എന്ന കഥാപാത്രത്തിന്റെ ആന്തരിക ഗാംഭീര്യം വലുതാണ്. അയാൾക്ക് സഹപ്രവർത്തകർക്കിടയിൽ കൈവരുന്ന രക്ഷാകർതൃപദവി അധികാരവും ഭൂതകാലവും ചേർന്ന് ഉണ്ടാക്കിയെടുത്തതാണ്. ഹാരി പിയേഴ്സിന്റെ മാന്യതയാർന്ന പെരുമാറ്റത്തിന്റെ നേരെ എതിർ വശത്ത് നിൽക്കുന്നു എന്നതിനാലാണ് ജാക്സൻ ലാംബിന് കഥാപാത്രമെന്ന നിലയിൽ പിയേഴ്സിനേക്കാൾ വളർച്ചാ സാധ്യത ഉണ്ടാവുന്നതു തന്നെ.

ചാരക്കഥകളിൽ നമ്മൾ നിരീക്ഷിച്ച ഈ പിതൃബിംബ നിർമ്മിതി മറ്റ് ക്രൈം ഴോനറുകളിലേക്കും പടരുന്നത് കാണാവുന്നതാണ്. ഷെർലക് ഹോംസിന്റെ അമേരിക്കൻ ടി വി പതിപ്പായ എലമെന്ററിയിലെ ക്യാപ്റ്റൻ തോമസ് ഗ്രെഗ് സൻ ( കോനൻ ഡോയൽ കഥകളിലെ തോബിയാസ് ഗ്രേഗ് സൻ) മുതൽ ഈ വർഷം രണ്ടാം സീസൻ അവസാനിപ്പിച്ച ‘ഓൾഡ് മാനി’ലെ മോർഗൻ ബോട്ടിലും ഈ പാത്ര സവിശേഷത കാണാം. ഹുലുവിന്റെ മിസ്റ്ററി സീരീസ് ‘ഡെത്ത് ആൻഡ് അദർ ഡീറ്റെയ്ൽസി’ൽ ലോകത്തേറ്റവും മികച്ച ഡിറ്റക്ടീവ് എന്ന് സ്വയം വിളിക്കുന്ന റൂഫസ് കോട്സ് വർത്തായി കൂടി വന്നതോടെ ചാരക്കഥകളിലെ പിതൃസ്വരൂപത്തിന്റെ ആർക്കിടൈപ്പായി മാൻഡി പാറ്റിൻ കിൻ മാറുകയായിരുന്നുവെന്ന് പറയാം.

ചാരക്കഥകളിൽ നമ്മൾ നിരീക്ഷിച്ച ഈ പിതൃബിംബ നിർമ്മിതി മറ്റ് ക്രൈം ഴോനറുകളിലേക്കും പടരുന്നത് കാണാവുന്നതാണ്. ഷെർലക് ഹോംസിന്റെ അമേരിക്കൻ ടി വി പതിപ്പായ എലമെന്ററിയിലെ ക്യാപ്റ്റൻ തോമസ് ഗ്രെഗ് സൻ ( കോനൻ ഡോയൽ കഥകളിലെ തോബിയാസ് ഗ്രേഗ് സൻ) മുതൽ ഈ വർഷം രണ്ടാം സീസൻ അവസാനിപ്പിച്ച ‘ഓൾഡ് മാനി’ലെ മോർഗൻ ബോട്ടിലും ഈ പാത്ര സവിശേഷത കാണാം. ഹുലുവിന്റെ മിസ്റ്ററി സീരീസ് ‘ഡെത്ത് ആൻഡ് അദർ ഡീറ്റെയ്ൽസി’ൽ ലോകത്തേറ്റവും മികച്ച ഡിറ്റക്ടീവ് എന്ന് സ്വയം വിളിക്കുന്ന റൂഫസ് കോട്സ് വർത്തായി കൂടി വന്നതോടെ

ചാരക്കഥകളിലെ പിതൃസ്വരൂപത്തിന്റെ ആർക്കിടൈപ്പായി മാൻഡി പാറ്റിൻ കിൻ മാറുകയായിരുന്നുവെന്ന് പറയാം.

Author Photo
രാജീവ്‌ രാമചന്ദ്രൻ

എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ.

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT