Home / എന്റര്‍ടൈന്‍മെന്റ്  / മൂന്നാണ്മക്കൾ – ഡോ. പ്രേം കുമാർ

മൂന്നാണ്മക്കൾ – ഡോ. പ്രേം കുമാർ

മുറപ്പെണ്ണും മുറച്ചെക്കനും ഗൈനക്കോളജിസ്റ്റിനെ കാണാൻ പോവുന്ന പാട്ട് സീനിലെ Incest element. ഇത് കണ്ടു പൊള്ളിയാലേ ചിലർക്കെങ്കിലുമത് മനസ്സിലാവൂ.നാരായണീന്റെ കൊച്ചുമക്കൾ പ്രണയിക്കുന്നത് കാണുന്ന പുതിയ കുട്ടികൾ വഴിതെറ്റുമെന്ന ആധിയെപ്പറ്റി പറഞ്ഞു നിർത്താം.നിങ്ങളുടെ കുട്ടികൾ NETFLIX ൽ കൂളായി കാണുന്ന സീരീസുകളും സിനിമകളും വെറുതെയൊന്ന് കണ്ടു നോക്കുക.പഴയ തലമുറയിലെ നമ്മൾ

പേരിന്റെ രണ്ടാം ഭാഗമെന്നാലും മൂന്നാണ്മക്കൾ എന്നതാണ് ഹൈലൈറ്റ് എന്ന് തോന്നാം. നാരായണി മരിക്കാറായെന്നതാണ് കഥയുടെ കാതൽ.

നഫീസ, ഭാസ്കരനെ പ്രണയിച്ചു വിവാഹം ചെയ്തു എന്നതാണ് കഥയെ കരുത്തുള്ളതാക്കിയത്. പ്രണയദുഃഖത്തെ പൂമ്പാറ്റപ്പറക്കൽപോലെ കാണണമെന്ന് ആതിര, നിഖിലിനോട് പറയുന്നിടത്തു തുടങ്ങുന്ന അവരുടെ പ്രണയമാണ് ഇത്രമേൽ ഈ സിനിമയെ ചർച്ചയാക്കുന്നത്. ഒരർത്ഥത്തിൽ, ഈ മൂന്ന് പെണ്ണുങ്ങളാണ് മൂന്നാണ്മക്കളെ മുന്നോട്ട് നടത്തുന്നത്.

ശരൺ വേണുഗോപാലിന്റെ മനോഹരസിനിമ ഇപ്പോൾ ഏറ്റവും കൂടുതൽ സംവാദങ്ങൾക്ക് വിധേയമാവുന്നത് സഹോദരന്മാരുടെ മക്കളായ ആതിരയും നിഖിലും തമ്മിലുള്ള Incestual Relation, മഹാപരാധമാണെന്നല്ലാതെചിത്രീകരിക്കപ്പെട്ടു എന്നതിലാണ്. അങ്ങനെയൊന്ന് സിനിമയിൽ കണ്ടാൽ പുതുതലമുറ സദാചാര ബോധമില്ലാതെ വഴിതെറ്റുമെന്നാണ് പലരും ഭയക്കുന്നത്. സ്‌ക്രീനിൽ ആദ്യമായാണ് incest കാണുന്നതെന്നാണ് പലരും പറയുന്നത്.

ആദ്യനാടകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സോഫോക്കിൾസിന്റെ ഈഡിപ്പസ് റെക്സ് പറയുന്നത് അച്ഛനെ കൊന്ന്, അമ്മയെ വിവാഹം ചെയ്ത് അവരിൽ നാലു മക്കളുണ്ടായ തീബ്സിലെ രാജാവിന്റെ കഥയാണ്. ഒടുവിലായാൽ കണ്ണ് കുത്തിപ്പൊട്ടിക്കുന്നെങ്കിലും ഈ കഥ കേട്ടാൽ കുട്ടികൾ വഴിതെറ്റുമെന്ന് ആരെങ്കിലുമിതുവരെ പറഞ്ഞുകേട്ടിട്ടില്ല. പ്രാഥമികമായി അതൊരു മിത്താണെന്നും പിന്നെ കാണുന്നതൊരു കലയാണെന്നും തിരിച്ചറിയാൻ നമുക്കാവുമെന്നതാണ്.

ഹിന്ദു പുരാണമടക്കം ഏതെടുത്താലും എണ്ണിയാലൊടുങ്ങാത്തത്രയാണ് ‘അവിഹിത’ ബന്ധങ്ങളുടെ കഥ. കർണന്റെ കഥയോ പാഞ്ചാലിയുടെ ‘ഭാഗ്യ’മോ ഒന്നും ആ അർത്ഥത്തിൽ ആരും വായിക്കാറില്ലല്ലോ.ഒരാൾ ഒറ്റയ്ക്കിരുന്നെഴുതി, വേറൊരാൾ ഒറ്റയ്ക്കിരുന്ന് വായിക്കുന്നതാണ് കവിതയും നോവലും. പലയാളുകൾ ഒന്നായ് ചേർന്ന് ആവിഷ്കരിച്ച്, പലയാളുകൾ ഒന്നായിരുന്നാസ്വദിക്കുന്നതാണ് Composite Art എന്ന് വിളിക്കാവുന്ന നാടകവും സിനിമയുമൊക്കെ. സാമൂഹ്യ വിഷയങ്ങളും സംഘർഷങ്ങളും കൂടുതൽ കടന്നുവരുന്നതും ഇതിലൊക്കെയാണ്.

No Conflict; No Play എന്ന ചൊല്ലിന്റെ അടിസ്ഥാനവും ഇതു തന്നെയാണ്.

കച്ചറയില്ലെങ്കിൽ കളിയില്ലെന്നാവും ഇതിന്റെ പച്ചമലയാളം.

 

നിലനിൽക്കുന്നൊരു വ്യവസ്ഥയെ (Order) ഒരാൾ അതിലംഘിക്കുമ്പോഴാണ് (Transgression) കഥയിൽ Conflict ഉണ്ടാവുന്നത്. സാധാരണ സിനിമകളിൽ, ലാസ്റ്റ് സീനിൽ, disorder എലെമെന്റിനെ തട്ടി പഴയ order പുനഃസ്ഥാപിക്കുംഅതിപ്രതാപ ഗുണവാനായ നായകൻ. അക്കൂട്ടത്തിൽപ്പെട്ടതല്ല നാരായണീന്റെ മൂന്നാണ്മക്കൾ. നമ്മളീക്കാണുന്ന ഓർഡർ, അഥവാ ഹാപ്പി ഫാമിലി, പല കാരണങ്ങളാൽ ഓർഡർ അല്ലെന്ന് പറയുകയാണ് മൂന്നാണ്മക്കൾ. ആദ്യത്തെ ട്രാൻസ്ഗ്രഷൻ നടത്തുന്നത് സുരാജ് അവതരിപ്പിക്കുന്ന ഭാസ്കരനാണ്. അഹിന്ദുവായ നഫീസയെ വിവാഹം ചെയ്തയാൾ വിദേശത്തേക്ക് പോവുന്നു. ഇരുപത് കൊല്ലമെടുത്തു അതിനെ ചെറുതായെങ്കിലും ആ കുടുംബം അംഗീകരിക്കാൻ.

സഹോദരന്മാരുടെ മക്കളെങ്കിലും ആതിരയും നിഖിലും ആദ്യമായ് കാണുന്നത് പ്രായപൂർത്തിയായതിന് ശേഷമാണ്. രണ്ടുപേരുടെയും ലൈഫിൽ ഓരോ ബ്രേക്ക് അപ്പ് കഴിഞ്ഞതിന് ശേഷമാണ്.വേറൊരർത്ഥത്തിൽ പറഞ്ഞാൽ പ്രണയവിവാഹമെന്നത് സ്വാഭാവികമായ ജനാധിപത്യപരമായ ഒന്നാണെന്ന് സമ്മതിക്കാനാവാതെ അതൊരു ട്രാൻസ്ഗ്രഷനാണെന്ന് ഇപ്പോഴും കരുതുന്ന സാമൂഹ്യവ്യവസ്ഥയുടെ ഇരകളാണ് നാരായണീന്റെ കൊച്ചുമക്കൾ. പുതുതലമുറയുടെ ‘സദാചാരമില്ലായ്മ’യെയാണോ പഴയ തലമുറയുടെ സ്നേഹവിരുദ്ധ ദുരാചാരങ്ങളെയാണോ ഈ സിനിമ വെളിവാക്കുന്നതെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. പുതുതലമുറയെയും സിനിമയെയും പഴിക്കൽ എളുപ്പമാണ്; പഴയ തലമുറയേയും ജീവിതത്തെയും പഠിക്കൽ അത്രയെളുപ്പമല്ല.

പാതിസഹോദരങ്ങൾ തമ്മിലുള്ള Sexual Relation എന്നത് എല്ലായിടത്തും പാപമാണെന്ന ബോധമുണ്ടോ എന്നതാണ് വേറെ ഒരു കാര്യം. സിനിമയിലും ജീവിതത്തിലും ഇന്നും ആഘോഷിക്കപ്പെടുന്ന മുറപ്പെണ്ണ് എന്നത് ഇതല്ലാതെ മറ്റൊന്നുമല്ല. പിതൃസഹോദരന്റെമകളെ വിവാഹം ചെയ്യുന്നത് നല്ലകാര്യമെന്ന് തന്നെ കരുതുന്ന ആളുകൾ ഈ കേരളത്തിൽ തന്നെയുണ്ട്. ഓരോ ഇടത്തിനനുസരിച്ച്,ഒന്ന് പാപവും മറ്റൊന്ന് പുണ്യവുമാണ്.പാതിസഹോദരനെ പ്രാപിക്കുന്നത് Incest എന്ന് തന്നെയെന്നും അത്തരം വിവാഹങ്ങൾ ആരോഗ്യകരമല്ലാത്തൊരു കാര്യമാണെന്നും വിശ്വസിക്കുന്നൊരാളാണ് ഞാനും. പക്ഷേ, മറ്റൊരു കാര്യം കൂടി ഓർക്കേണ്ടതുണ്ട്. നോർമലൈസ് ചെയ്തത്; നോർമലൈസ് ചെയ്യാത്തത് എന്നിങ്ങനെ Incest രണ്ടു തരമുണ്ട് എന്നതാണത്. മുറപ്പെണ്ണെന്നത് നോർമലൈസ് ചെയ്ത Incest. മൂന്നാണ്മക്കളിൽ കാണുന്നത് നോർമലൈസ് ചെയ്യാത്ത Incest. സിനിമയിലാണെന്നാൽ പോലും കണ്ടാൽ പൊള്ളുന്ന ഈ ബന്ധം എന്തിനാണ് കാണിക്കുന്നതെന്നതാണ് വേറൊരു ചോദ്യം.

ഉത്തരം വളരെ ലളിതമാണ്. ആതിരയും നിഖിലും ചുംബിക്കുന്നത് കാൺകെ ഉള്ളുപൊള്ളുമ്പോഴാണ് നമ്മളറിയേണ്ടത്മുറപ്പെണ്ണും മുറച്ചെക്കനും ഗൈനക്കോളജിസ്റ്റിനെ കാണാൻ പോവുന്ന പാട്ട് സീനിലെ Incest element. ഇത് കണ്ടു പൊള്ളിയാലേ ചിലർക്കെങ്കിലുമത് മനസ്സിലാവൂ.നാരായണീന്റെ കൊച്ചുമക്കൾ പ്രണയിക്കുന്നത് കാണുന്ന പുതിയ കുട്ടികൾ വഴിതെറ്റുമെന്ന ആധിയെപ്പറ്റി പറഞ്ഞു നിർത്താം.നിങ്ങളുടെ കുട്ടികൾ NETFLIX ൽ കൂളായി കാണുന്ന സീരീസുകളും സിനിമകളും വെറുതെയൊന്ന് കണ്ടു നോക്കുക.പഴയ തലമുറയിലെ നമ്മൾ fantasize ചെയ്യാത്ത കാര്യങ്ങൾ കണ്ടുകണ്ട് കൂളായിരുന്നുതന്നെയാണ് അവരിങ്ങനെ കളി പറഞ്ഞുകൊണ്ടിരിക്കുന്നത്.കുട്ടികൾക്കല്ല; അവരുടെ ആകാശങ്ങളുടെ ഉയരം കാണാനാവാത്ത, അവരുടെ ചിന്തകളുടെ ആഴമറിയാനാവാത്ത നമുക്കാണുൾക്കിടിലം.

അച്ഛനമ്മമാരെ എത്ര കൃത്യമായാണ് ഈ സിനിമയിലെ കുട്ടികൾ വായിച്ചെടുക്കുന്നതെന്ന് നോക്കൂ. 1978 ലിറങ്ങിയ ‘രതിനിർവേദം’ കണ്ടു നിങ്ങൾ വഴിതെറ്റിയിട്ടുണ്ടായിരുന്നെങ്കിലും 2025 ലിറങ്ങിയ ‘നാരായണീന്റെ മൂന്നാണ്മക്കൾ’ കണ്ട് നിങ്ങളുടെ മക്കൾ വഴി തെറ്റില്ല. പെൺകുട്ടികൾ പ്രത്യേകിച്ചും.

Author Photo
Dr.Premkumar

Writer

POST TAGS:

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT